city-gold-ad-for-blogger

ഭക്ഷണശാലയിലെ ശുചിമുറിയില്‍ ഒളിക്യാമറ: അറസ്റ്റിലായ സമീറിന്റെ ഫോണില്‍ നിന്നും ശുചിമുറി ദൃശ്യങ്ങളും മറ്റു നഗ്ന വീഡിയോകളും കണ്ടെത്തി; ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരുന്നു; ഡിലീറ്റ് ചെയ്തതായി സംശയിക്കുന്ന ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ വിദഗ്ദരുടെ സഹായം തേടും; യുവാവിന് സമീപത്തെ ഹോട്ടലില്‍ കയറുന്നതിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയ വിവരവും പുറത്തുവന്നു

കാസര്‍കോട്: (www.kasargodvartha.com 12.12.2019) പഴയ ബസ് സ്റ്റാന്‍ഡിലെ പ്രമുഖ ഭക്ഷണ ശാലയിലെ ശുചിമുറിയില്‍ ഒളിക്യാമറ വെച്ച സംഭവത്തില്‍ കസ്റ്റഡിയിലായ യുവാവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കാസര്‍കോട് ആലംപാടി എര്‍മാളത്തെ സമീര്‍(26) ആണ് അറസ്റ്റിലായത്. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഏതാനും സ്ത്രീകളും കുട്ടികളും ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു.

ഇവരില്‍ ചിലര്‍ ശുചിമുറി ഉപയോഗിച്ചിരുന്നു. അവസാനം ഇവരോടൊപ്പമുണ്ടായിരുന്ന 14 വയസുകാരിയായ പെണ്‍കുട്ടി ശുചിമുറിയില്‍ കയറിയപ്പോഴാണ് മൊബൈല്‍ ക്യാമറ ശ്രദ്ധയില്‍ പെട്ടത്. പുറത്തിറങ്ങിയ ഉടനെ ഇക്കാര്യം മറ്റുള്ളവരെ അറിയിച്ചു. ആളുകള്‍ കൂടി ചര്‍ച്ചയാകുന്നതിനിടെ പെട്ടെന്ന് ഒരു യുവാവ് എത്തി തന്റെ വാഹനത്തിന്റെ താക്കോലും മൊബൈല്‍ ഫോണും മറന്നുവെച്ചതാണെന്ന് പറഞ്ഞ് ഫോണ്‍ എടുത്തുകൊണ്ടുപോയി.

സ്ത്രീകള്‍ ഭക്ഷണശാല അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സിസിടിവി ദൃശ്യം പരിശോധിച്ചതോടെയാണ് ഫോണുമായി പോയത് സമീര്‍ ആണെന്ന് വ്യക്തമായത്. ഇതേതുടര്‍ന്ന് പോലീസെത്തി സമീറിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിന്റെ ഫോണില്‍ നിന്നും ശുചിമുറി ദൃശ്യങ്ങള്‍ കിട്ടിയിട്ടുണ്ട്.

സമീറിനെ സമീപത്തെ മറ്റൊരു ഹോട്ടലില്‍ പ്രവേശിക്കുന്നതിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയിരുന്നതായും ഇതിനിടെ വിവരം പുറത്തുവന്നിട്ടുണ്ട്. യുവാവിന്റെ ഫോണില്‍ നിന്നും മറ്റു ചില ദൃശ്യങ്ങളും പോലീസിന് ലഭിച്ചു. ഇതുകൂടാതെ ഫോണില്‍ നിന്നും ചില ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതായും സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അത് വീണ്ടെടുക്കുന്നതിനായി വിദഗ്ദരെ കൊണ്ടു ഫോണ്‍ പരിശോധിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം. യുവാവ് ദൃശ്യങ്ങള്‍ ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്നും പരിശോധിച്ചുവരുന്നുണ്ട്.

യുവാവ് ഏതെങ്കിലും അശ്ലീല സൈറ്റുകള്‍ക്ക് ദൃശ്യങ്ങള്‍ എടുത്തുകൊടുക്കുന്ന ആളാണോ എന്ന രീതിയിലും അന്വേഷണം നടത്തുന്നുണ്ട്. അറസ്റ്റിലായ പ്രതിയെ വ്യാഴാഴ്ച ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി.

ഭക്ഷണശാലയിലെ ശുചിമുറിയില്‍ ഒളിക്യാമറ: അറസ്റ്റിലായ സമീറിന്റെ ഫോണില്‍ നിന്നും ശുചിമുറി ദൃശ്യങ്ങളും മറ്റു നഗ്ന വീഡിയോകളും കണ്ടെത്തി; ആര്‍ക്കെങ്കിലും കൈമാറിയിട്ടുണ്ടോ എന്ന് പരിശോധിച്ചുവരുന്നു; ഡിലീറ്റ് ചെയ്തതായി സംശയിക്കുന്ന ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ വിദഗ്ദരുടെ സഹായം തേടും; യുവാവിന് സമീപത്തെ ഹോട്ടലില്‍ കയറുന്നതിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയ വിവരവും പുറത്തുവന്നു

Related News:  നഗരത്തിലെ ഭക്ഷണശാലയിലെ ശുചിമുറിയില്‍ ഒളിക്യാമറ; പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു; യുവാവ് കസ്റ്റഡിയില്‍

Keywords:  Kerala, kasaragod, news, Top-Headlines, arrest, Youth, Alampady, Hotel, Hidden camera in hotel toilet; Youth arrested. 
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia