City Gold
news portal
» » » » » » » » » » » നഗരത്തിലെ ഭക്ഷണശാലയിലെ ശുചിമുറിയില്‍ ഒളിക്യാമറ; പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു; യുവാവ് കസ്റ്റഡിയില്‍

കാസര്‍കോട്: (www.kasargodvartha.com 11.12.2019) നഗരത്തിലെ ഭക്ഷണശാലയിലെ ശുചിമുറിയില്‍ ഒളിക്യാമറ കണ്ടെത്തി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

ദേളിയിലെ ഏതാനും സ്ത്രീകളും കുട്ടികളും ശുചിമുറിയില്‍ കടന്നപ്പോഴാണ് മൊബൈല്‍ ക്യാമറ അവിടെ വെച്ചിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. വിവരം ഭക്ഷണശാല അധികൃതരെ അറിയിക്കുന്നതിനിടെ ഒരു യുവാവ് പെട്ടെന്നെത്തി മൊബൈല്‍ കൈക്കലാക്കി സ്ഥലം വിട്ടു. തന്റെ ഫോണും വാഹനത്തിന്റെ താക്കോലും അവിടെ മറന്നുവെച്ചതായി പറഞ്ഞാണ് യുവാവ് കടന്നു കളഞ്ഞത്.

സംഭവം പോലീസില്‍ അറിയിക്കുകയും സിസിടിവി ദൃശ്യം പരിശോധിച്ച് യുവാവിനെ കസ്റ്റഡിയിലെടുത്ത് ഫോണ്‍ പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി.


Keywords: Kerala, kasaragod, news, Top-Headlines, Hotel, Police, custody, Youth, Hidden camera in hotel washroom, Youth in police custody 
< !- START disable copy paste -->

About Web Desk

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കാസര്‍കോട് വാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date