IUML Headquarter | മുസ്ലിം ലീഗ് ആസ്ഥാന മന്ദിരത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 8ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും; ഓൺലൈൻ വഴിയുള്ള ധനസമാഹരണത്തിന് യുഎഇയിലെ മലയാളികളിൽ നിന്നും മികച്ച പിന്തുണയെന്ന് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി; ധനശേഖരണം ഫെബ്രുവരി 1 മുതൽ 29 വരെ; രൂപരേഖ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി
Jan 30, 2024, 11:17 IST
കാസർകോട്: (KasargodVartha) കേരളത്തിൽ ഒരിടത്തും ഇല്ലാത്ത രീതിയിലുള്ള അത്യാധുനിക സൗകര്യങ്ങളുമായി മുസ്ലിം ലീഗ് ജില്ലാ കമിറ്റി ആസ്ഥാന മന്ദിരം നിർമിക്കുന്നു. മന്ദിരത്തിന്റെ ശിലാസ്ഥാപനം ഫെബ്രുവരി എട്ടിന് വൈകുന്നേരം 4.30ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. മുസ്ലിം ലീഗ് ദേശീയ ജെനറൽ സെക്രടറി പി കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജെനറൽ സെക്രടറി പി എം എ സലാം ഉൾപടെയുള്ള നിരവധി നേതാക്കൾ സംബന്ധിക്കും.
ആസ്ഥാന മന്ദിരത്തിനുള്ള ധനസമാഹരണത്തിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച നേതാക്കൾ യു എ ഇയിൽ നടത്തിയ സന്ദർശനത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി കാസർകോട് വാർത്തയോട് പറഞ്ഞു. സംസ്ഥാന ട്രഷറർ സി ടി അഹ്‌മദ് അലി, എംഎൽഎമാരായ എൻ എ നെല്ലിക്കുന്ന്, എ കെ എം അശ്‌റഫ്, ജില്ലാ ജെനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ, ട്രഷറർ പി എം മുനീർ ഹാജി, യുഎഇ കോഡിനേഷൻ കമിറ്റി ചെയർമാൻ യഹ്‌യ തളങ്കര, കൺവീനർ നിസാർ തളങ്കര, ഹനീഫ് മരവയൽ, ഹംസ തൊട്ടി, അഡ്വ. ഇബ്രാഹിം ഖലീൽ, എംസി ഹുസൈനാർ ഹാജി, ഹനീഫ് ചെർക്കള, ഇബ്രാഹിം ബേരികെ, കെ ഇ എ ബകർ തുടങ്ങി നിരവധി നേതാക്കൾ ധനസമാഹരണവുമായി ബന്ധപ്പെട്ട പ്രചാരണത്തിനായി യുഎഇയിൽ എത്തിയിരുന്നു. ആസ്ഥാന മന്ദിരത്തിന്റെ ബ്രോഷർ പി എ സൽമാന് നൽകിയാണ് നിർവഹിച്ചത്.
യുഎഇ-കെഎംസിസി വഴി ഓൺലൈൻ വഴിയുള്ള ധനസമാഹരണത്തിന് കഴിവിന്റെ പരമാവധി സഹായിക്കുമെന്ന് നേതാക്കൾ കണ്ട എല്ലാവരും അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്ന് മുതൽ 29 വരെയാണ് ആസ്ഥാന മന്ദിരത്തിനുള്ള ഓൺലൈൻ ധനസമാഹരണ യജ്ഞം നടക്കുന്നത്. ജില്ലയിൽ നിന്നും കേരളത്തിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വിദേശത്ത് നിന്നും വലിയ രീതിയിലുള്ള സംഭാവന എത്തുമെന്ന് തന്നെയാണ് ജില്ലാ നേതൃത്വം പ്രതീക്ഷിക്കുന്നത്.
നിലവിൽ പഴയ ബസ് സ്റ്റാൻഡിന് സമീപം എംജി റോഡിലാണ് മുസ്ലിം ലീഗിന്റെ ജില്ലാ ആസ്ഥാന മന്ദിരം പ്രവർത്തിച്ച് വരുന്നത്. കൂടുതൽ സൗകര്യ പ്രദമായ സ്ഥലത്തേക്ക് ആസ്ഥാന മന്ദിരം മാറണമെന്ന് പലതവണ ആവശ്യം ഉയർന്നുവന്നിരുന്നെകിലും കല്ലട്ര മാഹിൻ ഹാജി പ്രസിഡന്റായതിന് ശേഷമുള്ള പുതിയ കമിറ്റിയാണ് ഇതിന്റെ നടപടി തുടങ്ങിയത്. പുതിയ ബസ് സ്റ്റാൻഡിന് സമീപം 34 സെന്റ് സ്ഥലം വിലയ്ക്ക് വാങ്ങിയാണ് മന്ദിരം നിർമിക്കുന്നത്. വനിതാ ലീഗ് അടക്കം എല്ലാ പോഷക സംഘടനകൾക്കും ഇതിൽ ഓഫീസ് സൗകര്യം ഉണ്ടായിരിക്കും. വിശാലമായ കോൺഫറൻസ് ഹോൾ അടക്കമാണ് നാല് നിലകളുള്ള ആസ്ഥാന മന്ദിരം നിർമിക്കുന്നത്. ഇതിന്റെ രൂപരേഖയുടെ വീഡിയോ ഇതിനകം സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്.

Keywords: News, Kerala, Kasaragod, IUML Headquarters, Muslim League, Kallatra Mahin Haji, Social Media, Foundation stone of headquarters of Muslim League will be laid on February 8.
< !- START disable copy paste -->