city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ആ അമ്മ പോലും പറയുന്നു; അവന്‍ ചെയ്ത തെറ്റിന് ശിക്ഷ കിട്ടണം, ഫഹദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി വിജയന്റെ അമ്മയുടെ വാക്കുകള്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 19.06.2018) ആ അമ്മ പോലും പറയുന്നു. അവന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള ശിക്ഷ അവന് കിട്ടണം. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ പെരിയ കല്യോട്ടെ ഫഹദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി വിജയനെ കോടതി ശിക്ഷിച്ചപ്പോഴാണ് വിജയന്റെ അമ്മയുടെ ഈ വാക്കുകള്‍. ജീവപര്യന്തം തടവു ശിക്ഷ അവന് കോടതി വിധിച്ച വിവരം അറിഞ്ഞിട്ടും ആ അമ്മയ്ക്കും സങ്കടമില്ല.

അവന്റെ മുഖം കാണാനോ സഹായിക്കാനോ തനിക്ക് മനസു വന്നില്ലെന്ന് മാതാവ് വെള്ളച്ചി പ്രതികരിച്ചു. അവനെ രക്ഷിക്കണമെന്നും കേസ് നടത്തണമെന്നും സഹായിക്കാമെന്നും പറഞ്ഞ് പലരും സമീപിച്ചിരുന്നു. എന്നാല്‍ അവരെയെല്ലാം മടക്കുകയായിരുന്നുവെന്നും വെള്ളച്ചി കൂട്ടിച്ചേര്‍ത്തു. വലിയ കടുംകൈയാണ് തന്റെ മകന്‍ ആ പിഞ്ചുകുഞ്ഞിനോട് ചെയ്തതെന്നാണ് വെള്ളച്ചിക്കും പറയാനുള്ളത്. ചെയ്ത തെറ്റിന് അവന്‍ ശിക്ഷ അനുഭവിക്കണം.
ആ അമ്മ പോലും പറയുന്നു; അവന്‍ ചെയ്ത തെറ്റിന് ശിക്ഷ കിട്ടണം, ഫഹദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതി വിജയന്റെ അമ്മയുടെ വാക്കുകള്‍

തന്റെ മകന്‍ ചെയ്ത തെറ്റിന് ഇപ്പോഴും ശിക്ഷ അനുഭവിക്കുന്നത് ഫഹദിന്റെ മാതാവും വീട്ടുകാരുമാണ്. അവര്‍ ഇന്നും തന്നെ അന്യയായി കാണുന്നില്ലെന്നും തന്റെ എല്ലാ കാര്യങ്ങളിലും ഫഹദിന്റെ വീട്ടുകാര്‍ തനിക്കൊപ്പമുണ്ട്. ഒരുതരത്തിലും അവരോ ബന്ധുക്കളോ ഇതിന്റെ പേരില്‍ തങ്ങളെ ഉപദ്രവിക്കുകയോ ദ്രോഹിക്കുകയോ ചെയ്തിട്ടില്ല. സംഭവമറിഞ്ഞ് തങ്ങള്‍ വീട്ടില്‍ നിന്നും പേടിയോടെ പോയപ്പോള്‍ തിരിച്ചുവരാന്‍ പ്രേരിപ്പിച്ചത് ഫഹദിന്റെ വീട്ടുകാര്‍ തന്നെയാണ്. വിജയന്റെ തെറ്റിന് വീട്ടുകാര്‍ എന്തു പിഴച്ചു എന്നായിരുന്നു ഫഹദിന്റെ കുടുംബം ചോദിച്ചത്. സ്വന്തം വീട്ടില്‍ നില്‍ക്കാന്‍ ഭയമാണെങ്കില്‍ തങ്ങളുടെ പഴയ വീട് താമസിക്കാനായി നല്‍കാമെന്നും ഫഹദിന്റെ പിതാവ് അബ്ബാസ് പറഞ്ഞതായും വെള്ളച്ചി പറയുന്നു. സംഭവം നടക്കുന്നതിന്റെ തലേദിവസം പോലും ഫഹദ് തന്റെ വീട്ടില്‍ കളിക്കാന്‍ വന്നിരുന്നതായി വെള്ളച്ചി ഓര്‍ക്കുന്നു.

ശിക്ഷ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുമ്പ് താന്‍ ഫഹദിന്റെ വീട്ടില്‍ പോയിരുന്നു. തന്നെ കൈപിടിച്ച് വീട്ടിലേക്ക് അവര്‍ സ്വീകരിക്കുകയായിരുന്നു. ഈ സമയം തനിക്ക് കണ്ണീര്‍ അടക്കാനായില്ലെന്നും വിങ്ങിപ്പൊട്ടിയപ്പോള്‍ ആശ്വസിപ്പിച്ചത് ഫഹദിന്റെ മാതാവ് ആഇശയാണെന്നും വെള്ളച്ചി കൂട്ടിച്ചേര്‍ത്തു.

Related News:
ഫഹദ് വധം; പ്രതി വിജയനെ ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു, മാനസിക പ്രശ്‌നങ്ങളുണ്ടെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും പ്രതി

പ്രമാദമായ ഫഹദ് വധകേസ്; പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി

ഫഹദിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം പ്രഖ്യാപിച്ചു

ഫഹദ് വധം: തുടര്‍ അന്വേഷണം എസ്.പിയുടെ മേല്‍നോട്ടത്തിലെന്ന് ആഭ്യന്തരമന്ത്രി

ഫഹദ് വധം: നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അനാവശ്യമായ പഴികേള്‍ക്കേണ്ടിവന്നത് എന്‍.എ. നെല്ലിക്കുന്നിനും വി.ഡി. സതീശനും

പെരിയ കല്യോട്ട് സ്‌കൂളിലേക്ക് പോവുകയായിരുന്ന എട്ട് വയസ്സുകാരനെ മൃഗീയമായി വെട്ടിക്കൊന്നു

വിദ്യാര്‍ത്ഥിയുടെ കൊല: പ്രതി പിടിയില്‍

മൂന്നാം ക്ലാസുകാരന്റെ ക്രൂരമായ കൊല: വിറങ്ങലിച്ച് കല്ല്യോട്ട് ഗ്രാമം; ഞെട്ടല്‍ മാറാതെ സഹപാഠികള്‍, പ്രതി അറസ്റ്റില്‍

ഫഹദിന്റെ കൊല: പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ സി.പി.എം. ഹര്‍ത്താല്‍

ഫഹദിന്റെ സ്‌കൂള്‍ യൂണിഫോം ഇട്ട ഈ ഫോട്ടോ ഇന്ന് പിതാവ് മൊബൈലില്‍ എടുത്തത്

ഫഹദിന്റെ കൊല: പ്രതിയെ മാതൃകാപരമായി ശിക്ഷിക്കണം: അഡ്വ. കെ.ശ്രീകാന്ത്

മൂന്നാംതരം വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവം; സംഘപരിവാരിനെതിരെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കൊഴുക്കുന്നു



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Murder-case, Accuse, Periya, Fahad murder case; Accused mother's statement
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia