city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Remanded | എസ് ഐയെ അക്രമിച്ചെന്ന കേസിൽ ജില്ലാ പഞ്ചായത് അംഗം ഗോൾഡൻ റഹ്‌മാനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു; ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് മുസ്ലിം ലീഗിന്റെ മുന്നറിയിപ്പ്; ജാമ്യാപേക്ഷയിൽ പൊലീസിന്റെ റിപോർട് തേടി

കാസർകോട്: (www.kasargodvartha.com) മഞ്ചേശ്വരം എസ് ഐ അനൂപിനെ ആക്രമിച്ച് കൈയെല്ല് തകർത്തെന്ന കേസിൽ അറസ്റ്റിലായ ജില്ലാ പഞ്ചായത്ത് അംഗവും മുസ്ലിം ലീഗ് നേതാവുമായ ഗോൾഡൻ അബ്ദുർ റഹ്‌മാനെ കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ കാസർകോട് ജെനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.

Remanded | എസ് ഐയെ അക്രമിച്ചെന്ന കേസിൽ ജില്ലാ പഞ്ചായത് അംഗം ഗോൾഡൻ റഹ്‌മാനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു; ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് മുസ്ലിം ലീഗിന്റെ മുന്നറിയിപ്പ്; ജാമ്യാപേക്ഷയിൽ പൊലീസിന്റെ റിപോർട് തേടി

ഗോൾഡൻ റഹ്‌മാന് വേണ്ടി ജാമ്യാപേക്ഷയും കോടതിയിൽ സമർപിച്ചിരുന്നു. എന്നാൽ പൊലീസിന്റെ റിപോർട് ഇക്കാര്യത്തിൽ തേടിയിട്ടുണ്ട് . ബുധനാഴ്ച (ഓഗസ്റ്റ് ആറ്) അവധിയതിനാൽ വ്യാഴാഴ്ച മാത്രമേ ഇനി ജാമ്യാപേക്ഷ പരിഗണിക്കാൻ ഇടയുള്ളൂ. അസുഖ ബാധിതനായതിനാൽ ഗോൾഡൻ റഹ്‌മാനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ALSO READ:
മഞ്ചേശ്വരം എസ് ഐയുടെ കൈയെല്ല് അടിച്ചു തകര്‍ത്തെന്ന കേസിൽ ജില്ലാ പഞ്ചായത് അംഗം ഗോള്‍ഡണ്‍ റഹ്‌മാൻ പൊലീസ് കസ്റ്റഡിയില്‍

അതേസമയം ഗോൾഡൻ റഹ്‌മാനെ കള്ളക്കേസിൽ കുടുക്കുകയാണെന്ന് ആരോപിച്ച് മുസ്ലിം ലീഗ് രംഗത്തുവന്നു. സംഭവം നടക്കുമ്പോൾ ഇതേക്കുറിച്ച് അന്വേഷിക്കാൻ ചെന്നതായിരുന്നു അദ്ദേഹമെന്ന് നേതാക്കൾ പറഞ്ഞു. പിന്നീട് പ്രശ്‌നം വഷളാകുന്നത് കണ്ട് അദ്ദേഹം തിരിച്ചുപോവുകയായിരുന്നു . പ്രശ്‌ന പരിഹാരത്തിന് നിന്നില്ല എന്ന കാരണത്താലാണ് കള്ളക്കേസിൽ കുടുക്കിയിരിക്കുന്നതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.

ഇതുകൂടാതെ പുത്തിഗെയിൽ പൊലീസ് ജീപ് പിന്തുടർന്നതിനിടെ തുടർന്ന് കാർ മറിഞ്ഞ് ഒരു വിദ്യാർഥി മരിക്കാൻ ഇടയായ സംഭവത്തിൽ പൊലീസിനെതിരെ ഉയർന്നുവന്ന ജനരോഷം മറക്കാനും ജാള്യത മറച്ചുവെക്കാനുമാണ് ഇല്ലാത്ത കേസിൽ ഗോൾഡൻ റഹ്‌മാനെ പ്രതിയാക്കിയതെന്നും മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയും മഞ്ചേശ്വരം മണ്ഡലം സെക്രടറി എ കെ ആരിഫും കാസർകോട് വാർത്തയോട് പ്രതികരിച്ചു. പൊലീസ് തന്നെ ആദ്യം പറഞ്ഞത് ഗോൾഡൻ റഹ്‌മാൻ കേസിൽ പ്രതിയല്ലെന്നാണ്. പൊടുന്നനെയാണ് പ്രത്യേക ലക്ഷ്യം വെച്ച് ഗോൾഡൻ റഹ്‌മാനെ പ്രതിയാക്കിയതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.


ഗോൾഡൻ റഹ്‌മാനെതിരെ കള്ളക്കേസ് ചുമത്തി ജാമ്യമില്ല വകുപ്പ് ചാർത്തി ജയിലിലടച്ച സംഭവം അപലപനീയമാണന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് അസീസ് മരിക്കെ, ജെനറൽ സെക്രടറി എ കെ ആരിഫ്, ട്രഷറർ യു കെ സൈഫുല്ല തങ്ങൾ എന്നിവരും പറഞ്ഞു. പൊലീസും നാട്ടുകാരും തമ്മിൽ പ്രശ്നമുണ്ടായപ്പോൾ ജനപ്രതിനിധിയെന്ന നിലയിൽ പരിഹരിക്കാനുള്ള ശ്രമമാണ് നടത്തിയതെന്ന് നന്നായി അറിയാവുന്ന പൊലീസ്, കേസെടുത്തതിന് പിന്നിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ബായാറിലെ മണ്ണ് കടത്ത് അടക്കമുള്ള അനധികൃത കച്ചവടങ്ങളിലെ പൊലീസിൻ്റെ കൂട്ടും, കുമ്പള പേരാൽ കണ്ണൂരിലെ സ്കൂൾ വിദ്യാർഥി ഫർഹാസിന്റെ ദാരുണ മരണത്തിനിടയാക്കിയ പൊലീസിൻ്റെ വൻ വീഴ്ചയും മറച്ച് പിടിക്കാൻ വേണ്ടിയാണെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു.

Remanded | എസ് ഐയെ അക്രമിച്ചെന്ന കേസിൽ ജില്ലാ പഞ്ചായത് അംഗം ഗോൾഡൻ റഹ്‌മാനെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു; ശക്തമായ പ്രതിഷേധം ഉയർന്നുവരുമെന്ന് മുസ്ലിം ലീഗിന്റെ മുന്നറിയിപ്പ്; ജാമ്യാപേക്ഷയിൽ പൊലീസിന്റെ റിപോർട് തേടി

Keywords: News, Kasaragod, Kerala, Arrested, District panchayat, Manjeswaram, SI, Golden Rahman, District panchayat member Golden Rahman remanded for two weeks.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia