Join Whatsapp Group. Join now!
Aster MIMS 25/06/2023

Golden Rahman | മഞ്ചേശ്വരം എസ് ഐയുടെ കൈയെല്ല് അടിച്ചു തകര്‍ത്തെന്ന കേസിൽ ജില്ലാ പഞ്ചായത് അംഗം ഗോള്‍ഡണ്‍ റഹ്‌മാൻ പൊലീസ് കസ്റ്റഡിയില്‍

'തര്‍ക്കം നടക്കുന്ന സ്ഥലത്ത് ചെന്നിരുന്നു; അക്രമത്തിൽ പങ്കില്ല' Golden Rahman, Kasaragod News, Malayalam News, Uppala News
ഉപ്പള: (www.kasargodvartha.com) മഞ്ചേശ്വരം എസ് ഐയുടെ കൈയെല്ല് അടിച്ചു തകര്‍ത്തെന്ന കേസിൽ ജില്ലാ പഞ്ചായത് അംഗം ഗോള്‍ഡണ്‍ അബ്ദുർ റഹ്‌മാനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
          
Kerala News, Kasaragod News, Malayalam News, Uppala News, Crime News, Manjeshwaram News, Golden Rahman, District Panchayat member Golden Rahman in police custody.

മൊഴിയെടുക്കാനാണ് വിളിപ്പിച്ചതെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചത്. എസ് ഐ അക്രമിച്ചെന്ന സംഭവത്തില്‍ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് അഞ്ചു പേര്‍ക്കെതിരെ കേസെടുത്തത്.

ALSO READ:
'മഞ്ചേശ്വരം എസ്ഐയുടെ കൈയെല്ല് അടിച്ചു തകര്‍ത്തു'; 5 അംഗ സംഘത്തിനെതിരെ ജാമ്യമില്ലാ വകൂപ്പ് പ്രകാരം കേസെടുത്തു

മഞ്ചേശ്വരം എസ് ഐ അനൂപിനാണ് പരുക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ചെ 12.30 മണിയോടെയാണ് സംഭവം. ഉപ്പള ടൗണില്‍ ചിലര്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ട് അന്വേഷിക്കാന്‍ ചെന്നപ്പോഴായിരുന്നു അക്രമമെന്നാണ് എസ് ഐ യുടെ പരാതി.

അടിച്ചും വാഹനത്തിന്റെ ഡോറില്‍ കൈവെച്ച് ഒടിച്ചും പരിക്കേല്‍പ്പിച്ചുവെന്നാണ് എസ് ഐ യുടെ മൊഴി. കൂടെയുണ്ടായിരുന്ന പൊലീസുകാരനെയും കയ്യേറ്റം ചെയ്തതായും ആക്ഷേപമുണ്ട്.

റശീദ്, അഫ്‌സല്‍ എന്നിവരും മറ്റ് മൂന്ന് പേരും ചേര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്നാണ് എസ് ഐ വെളിപ്പെടുത്തിയത്. വിവരമറിഞ്ഞ് കൂടുതല്‍ പൊലിസ് എത്തുമ്പോഴെക്കും സംഘം സ്ഥലം വിട്ടിരുന്നുവെന്നും പറയുന്നു.

പരിക്കേറ്റ എസ് ഐയെ ആശുപത്രിയിലെത്തിച്ച് കൈക്ക് ബാൻഡേജ് ഇട്ട് വീട്ടില്‍ വിശ്രമത്തിലാണ്. മാരകമായി പരിക്കേല്‍പ്പിച്ചു എന്നും ഔദ്യോഗീക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി എന്നതുമടക്കം ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
            
Kerala News, Kasaragod News, Malayalam News, Uppala News, Crime News, Manjeshwaram News, Golden Rahman, District Panchayat member Golden Rahman in police custody.

സംഭവ സ്ഥലത്ത് ജില്ലാ പഞ്ചായത് അംഗം ഗോള്‍ഡണ്‍ റഹ്‌മാൻ ഉണ്ടായിരുന്നുവെന്ന് പിന്നീടാണ് മനസ്സിലായതെന്നും എസ്‌ഐക്ക് ഇദ്ദേഹത്തെ അറിയില്ലായിരുന്നുവെന്നുമാണ് പൊലീസ് കേന്ദ്രങ്ങൾ പറയുന്നത്.

സംഭവം നടന്ന ദിവസം 12. മണിയോടെ ടര്‍ഫില്‍ ഫുട് ബോൾ കളി കഴിഞ്ഞ് മടങ്ങുന്നതിനിടെ മൂന്ന് പേരുമായി എസ് ഐ തര്‍ക്കിക്കുന്നത് കണ്ട് അടുത്ത് ചെന്നിരുന്നുവെന്നും കാര്യങ്ങള്‍ അന്വേഷിക്കുന്നതിനിടെ പ്രശ്‌നം വഷളാകുന്നത് കണ്ട് താന്‍ പെട്ടന്ന് അവിടെ നിന്നും പോകുകയാണ് ചെയ്തതെന്നും എസ്‌ഐയെ ആക്രമിച്ചുവെന്ന് പറയുന്നതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും ഗോള്‍ഡണ്‍ റഹ്‌മാൻ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ശാരീരിക അസുഖം കാരണം താന്‍ മാസങ്ങളായി ചികിത്സയിലായിരുന്നുവെന്നും ഡോക്ടര്‍ വ്യായാമം ചെയ്യണമെന്ന് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഉപ്പളയിലെ ടര്‍ഫ് ഗ്രൗൻഡിൽ രാത്രി കളിക്കാന്‍ പോകാറുണ്ടെന്നും ഗോള്‍ഡണ്‍ റഹ്‌മാൻ കൂട്ടിച്ചേർത്തു.

ഇത്തരത്തില്‍ കള്ള കേസില്‍ കുടുക്കാന്‍ ശ്രമിച്ചാല്‍ ഒരു ജന പ്രതിനിധിക്കും പൊലീസുമായി സഹകരിക്കാൻ സാധിക്കില്ലെന്നും റഹ്‌മാൻ വ്യക്തമാക്കി.

Keywords: Kerala News, Kasaragod News, Malayalam News, Uppala News, Crime News, Manjeshwaram News, Golden Rahman, District Panchayat member Golden Rahman in police custody.
< !- START disable copy paste -->

Post a Comment