Join Whatsapp Group. Join now!
Aster MIMS 25/06/2023

Police Booked | 'മഞ്ചേശ്വരം എസ്ഐയുടെ കൈയെല്ല് അടിച്ചു തകര്‍ത്തു'; 5 അംഗ സംഘത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

പ്രതികള്‍ ഒളിവിലെന്ന് പൊലീസ് Kasaragod News, Malayalam News, Manjeshwaram News,
ഉപ്പള: (www.kasargodvarth) മഞ്ചേശ്വരം എസ്ഐയുടെ കയ്യെല്ല് അടിച്ചു തകര്‍ത്തതായി പരാതി. സംഭവത്തില്‍ അഞ്ചംഗ സംഘത്തിനെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. മഞ്ചേശ്വരം എസ് ഐ അനൂപിന്റെ കൈയ്യെല്ലാണ് അടിച്ചു തകര്‍ത്തത്.
     
Kerala News, Kasaragod News, Malayalam News, Manjeshwaram News, Crime, Crime News, Police Booked, Manjeswaram Police, Police Booked Against 5 for Assaulting Manjeswaram SI.

ഞായറാഴ്ച പുലര്‍ച്ചെ 12.30 മണിയോടെയാണ് സംഭവം. ഉപ്പള ടൗണില്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ട് അന്വേഷിക്കാന്‍ ചെന്നപ്പോഴായിരുന്നു അക്രമം.

അടിച്ചും വാഹനത്തിന്റെ ഡോറില്‍ കൈവെച്ച് ഒടിച്ചും പരിക്കേല്‍പ്പിച്ചുവെന്നാണ് പരാതി. കൂടെയുണ്ടായിരുന്ന പൊലീസുകാരനെയും കയ്യേറ്റം ചെയ്തതായാണ് പരാതി.

റഷീദ്, അഫ്‌സല്‍ എന്നിവരും മറ്റ് മൂന്ന് പേരും ചേര്‍ന്ന് അക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.

വിവരമറിഞ്ഞ് കൂടുതല്‍ പൊലിസ് എത്തുമ്പോഴെക്കും സംഘം സ്ഥലം വിട്ടരുന്നു. പരിക്കേറ്റ എസ് ഐയെ ആശുപത്രിയിലെത്തിച്ച് കൈക്ക് ബാൻഡേജ് ഇട്ടിട്ടുണ്ട്. അദ്ദേഹം വീട്ടില്‍ വിശ്രമത്തിലാണ്.

മാരകമായി പരിക്കേല്‍പ്പിച്ചതിനും ഔദ്യോഗീക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമടക്കം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

Keywords: Kerala News, Kasaragod News, Malayalam News, Manjeshwaram News, Crime, Crime News, Police Booked, Manjeswaram Police, Police Booked Against 5 for Assaulting Manjeswaram SI.
< !- START disable copy paste -->

Post a Comment