city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സിപിഎം നേതാവ് കെ കെ അബ്ദുല്ലക്കുഞ്ഞിയുടെ വീട് ജെസിബി ഉപയോഗിച്ച് തകര്‍ത്തതായും തടയാൻ ചെന്നവരെ മർദിച്ചതായും പരാതി, ഭാര്യയും മകനും ഉൾപെടെ ആശുപത്രിയിൽ

കുമ്പള: (www.kasargodvartha.com 24.04.2021) സി പി എം നേതാവിന്റെ വീട് ഒരു സംഘം ജെ സി ബി ഉപയോഗിച്ച് തകര്‍ത്തതായും തടയാൻ ചെന്നവരെ മർദിച്ചതായും പരാതി. എസ് ഡി പി ഐ നേതാവിൻ്റെ നേതൃത്വത്തിലെത്തിയവരാണ് അതിക്രമം നടത്തിയതെന്ന് കെ കെ അബ്ദുല്ലക്കുഞ്ഞി കാസർകോട് വാർത്തയോട് പറഞ്ഞു.

                                                                                    

സിപിഎം നേതാവ് കെ കെ അബ്ദുല്ലക്കുഞ്ഞിയുടെ വീട്  ജെസിബി ഉപയോഗിച്ച് തകര്‍ത്തതായും തടയാൻ ചെന്നവരെ മർദിച്ചതായും പരാതി, ഭാര്യയും മകനും ഉൾപെടെ ആശുപത്രിയിൽ

അബ്ദുല്ലക്കുഞ്ഞിയും ഭാര്യയും മകനും ആശുപത്രിയിൽ കഴിയുകയാണ്. അന്തരിച്ച മുൻ മന്ത്രി ചെർക്കളം അബ്ദുല്ലയുടെ വലംകൈയ്യും മുസ്ലിം ലീഗ്  ജില്ലാ സെക്രടറിയുമായിരുന്ന കെ കെ അബ്ദുല്ല കുഞ്ഞി വർഷങ്ങൾക്ക് മുമ്പാണ് സിപിഎമിൽ ചേർന്ന് പ്രവർത്തിക്കാൻ തുടങ്ങിയത്. കർഷക സംഘം ജില്ലാ കമിറ്റിയംഗം കൂടിയാണ് അബ്ദുല്ലക്കുഞ്ഞി. 

ബംബ്രാണയിലെ വീട് അറ്റകുറ്റപണി നടക്കുന്നതിനാൽ അബ്ദുല്ലകുഞ്ഞിയും കുടുംബവും ബന്ധുവീട്ടിലേക്ക് തൽക്കാലം മാറിയിരുന്നു. ശനിയാഴ്ച രാവിലെ ഏഴ് മണിയോടെ എസ് ഡി പി ഐ നേതാവിൻ്റെ കൂടെ എത്തിയ 50 ഓളം വരുന്ന ആളുകളാണ് ജെ സി ബി ഉപയോഗിച്ച് വീട് തകർത്തതെന്ന് അബ്ദുല്ലക്കുഞ്ഞി കുമ്പള പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ബന്ധു വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തി തടയുമ്പോഴാണ് തനിക്ക് നേരെ അക്രമം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. 

കാസർകോട്ടെ ഒരാളിൽ നിന്നും 30 വർഷം മുമ്പ് തൻ്റെ പിതാവ് നാല് ലക്ഷം രൂപ കടം വാങ്ങിയിരുന്നുവെന്നും ഇത് കുറേശയായി അടച്ചു വന്നിരുന്നുവെന്നും പിന്നീട് അത് നിയമ നടപടിയിലേക്ക് നീളുകയായിരുന്നുവെന്നുമാണ് അബ്ദുല്ലക്കുഞ്ഞി പറയുന്നത്.

കോടതിയിൽ നിന്നും അഞ്ച് വർഷം മുമ്പ് കാസർകോട് സ്വദേശിക്ക് അനുകൂലമായി വിധിയുണ്ടായെങ്കിലും മധ്യസ്ഥ ചർചയിലൂടെ വീട് നിൽക്കുന്ന സ്ഥലം അബ്ദുല്ലക്കുഞ്ഞിക്ക് നൽകാനും ബാക്കിയുള്ള 30 സെൻ്റ് സ്ഥലത്തിന് ഒരു തുക നിശ്ചയിച്ച് നൽകാനും ധാരണയായെങ്കിലും വിലയുടെ കാര്യത്തിൽ തീരുമാനമാകാത്തത് കൊണ്ട് നീണ്ടുപോകുകയായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി വീട് പൊളിക്കാൻ നിരവധി പേരുമായി കാസർകോട് സ്വദേശി എത്തിയതെന്ന് അബ്ദുല്ല കുഞ്ഞി പറഞ്ഞു.

കെ കെ അബ്ദുല്ലക്കുഞ്ഞി (57), ഭാര്യ റുഖിയ (48), മകൻ അബ്ദുർ റഹീം (32) എന്നിവരെ കുമ്പള സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. 

അതേസമയം കെകെ അബ്ദുല്ലക്കുഞ്ഞിയുടെ പരാതിക്കെതിരെ എസ് ഡി പി ഐയും രംഗത്ത് വന്നിട്ടുണ്ട്.

Also Read: കെ കെ അബ്ദുല്ലക്കുഞ്ഞിയുടെ വീട് തകർത്തെന്ന പരാതി; സിപിഎം കള്ളപ്രചാരണം നടത്തുന്നുവെന്ന് എസ് ഡി പി ഐ

Keywords: Kumbala, Kasaragod, Kerala, News, CPM, Leader, House, Attack, JCB, Hospital, SDPI, Case, Cherkalam Abdulla, Top-Headlines, Court, CPM leader KK Abdullakunhi's house was vandalized by JCB and those who tried to stop them were beaten up.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia