കെ കെ അബ്ദുല്ലക്കുഞ്ഞിയുടെ വീട് തകർത്തെന്ന പരാതി; സിപിഎം കള്ളപ്രചാരണം നടത്തുന്നുവെന്ന് എസ് ഡി പി ഐ
Apr 24, 2021, 17:27 IST
കാസർകോട്: (www.kasargodvartha.com 24.04.2021) ഹൈകോടതി വിധിയുണ്ടായിട്ട് പോലും വർഷങ്ങളായി ഗുണ്ടായിസത്തിലൂടെ സി പി എം നേതാവ് അന്യായമായി കൈവശംവെച്ച ഭൂമി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം ഉടമ ചെന്നപ്പോൾ സിപിഎം ഏരിയ സെക്രടറിയുടെ നേതൃത്വത്തിൽ നടത്തിയ ഗുണ്ടായിസമാണ് സത്യത്തിൽ കുമ്പള ബംബ്രാണയിൽ നടന്നതെന്ന് എസ് ഡി പി ഐ കുമ്പള പഞ്ചായത്ത് കമിറ്റി ആരോപിച്ചു.
ഇത് മറച്ച് വെക്കാനാണ് എസ് ഡി പി ഐയെ ഈ വിഷയത്തിലേക്ക് വലിച്ചിഴക്കുന്നത്. ഇതിന് പാർടിയുമായി ബന്ധമില്ല. പാർടിയെ അന്യായമായി വലിച്ചിഴച്ചതിൽ ശക്തമായി പ്രതിഷേധിക്കുന്നതായും യോഗം കൂട്ടിച്ചേർത്തു. പഞ്ചായത്ത് സെക്രടറി നൗശാദ് കുമ്പള അധ്യക്ഷത വഹിച്ചു.
എന്നാൽ എസ് ഡി പി ഐ നേതാവിൻ്റെ നേതൃത്വത്തിലെത്തിയവരാണ് അതിക്രമം നടത്തിയതെന്ന് സി പി എം നേതാവ് കെ കെ അബ്ദുല്ലക്കുഞ്ഞി പറഞ്ഞു.
< !- START disable copy paste -->
എന്നാൽ എസ് ഡി പി ഐ നേതാവിൻ്റെ നേതൃത്വത്തിലെത്തിയവരാണ് അതിക്രമം നടത്തിയതെന്ന് സി പി എം നേതാവ് കെ കെ അബ്ദുല്ലക്കുഞ്ഞി പറഞ്ഞു.
Keywords: Kasaragod, Kerala, News, Complaint, House, SDPI, CPM, Top-Headlines, Leader, Complaint that KK Abdullakunji's house was demolished; SDPI alleges CPM is carrying out false propaganda.







