city-gold-ad-for-blogger

പാര്‍ട്ടി ചട്ടത്തിന് വിരുദ്ധമായി ചിട്ടി നടത്തിപ്പ്; സിപിഎം ഏരിയാ കമ്മിറ്റിയെ പരസ്യമായി ശാസിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനം

നീലേശ്വരം: (www.kasargodvartha.com 12.07.2017) പാര്‍ട്ടി ചട്ടത്തിന് വിരുദ്ധമായി ചിട്ടി നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റിയെ പരസ്യമായി ശാസിക്കാന്‍ സിപിഎം ജില്ലാ കമ്മിറ്റി തീരുമാനിച്ചു. പാര്‍ട്ടി പൊതുവിലും പ്ലീനം രേഖ പ്രത്യേകമായും ചിട്ടി നടത്താന്‍ പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.

ഇതു സംബന്ധിച്ച പാര്‍ട്ടി തീരുമാനം നടപ്പിലാക്കാന്‍ ശ്രമിക്കുന്നതിനു പകരം ചിട്ടി നടത്തിപ്പിനു മുന്‍ കൈയ്യെടുത്ത ജില്ലാ കമ്മിറ്റി അംഗവും ഏരിയാ സെക്രട്ടറിയുമായ ടി.കെ രവിയെ പരസ്യമായി ശാസിക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. യോഗത്തില്‍ ടി.വി. ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു. കേന്ദ്രകമ്മിറ്റി അംഗം പി. കരുണാകരന്‍ എം.പി, ജില്ലാ സെക്രട്ടറി കെ.പി. സതീഷ്ചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

ചിട്ടി നടത്തിപ്പുമായി ബന്ധപ്പെട്ട് സിപിഎം നീലേശ്വരം ഏരിയാ കമ്മിറ്റിയില്‍ 25 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നതായി നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി നടത്തിയ ചിട്ടിയില്‍ ലക്ഷങ്ങളുടെ ക്രമക്കേടിന് പുറമെ പാര്‍ട്ടി ഫണ്ടിനത്തിലും ലക്ഷങ്ങളുടെ വെട്ടിപ്പ് നടന്നുവെന്നാണ് ആരോപണമുയര്‍ന്നിരുന്നത്.  ചിട്ടി അവസാനിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും പണം നല്‍കിയില്ലെന്ന് ആരോപിച്ച് കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ സാജു തോമസ് സിപിഎം ജില്ലാ സെക്രട്ടറി കെ പി സതീഷ്ചന്ദ്രന് പരാതി നല്‍കിയതോടെ ചിട്ടി ക്രമക്കേട് സംബന്ധിച്ച വിവാദം പൊട്ടിത്തെറിയിലെത്തുകയായിരുന്നു.

സിപിഎം ജില്ലാ നേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരം ഡോക്ടര്‍ സാജുവിന് ചിട്ടിപ്പണം നല്‍കിയെങ്കിലും മുഴുവന്‍ തുകയും നല്‍കാത്തതില്‍ പ്രതിഷേധിച്ച് ഇതു സ്വീകരിക്കാന്‍ ഡോക്ടര്‍ തയ്യാറാകാതിരുന്നത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, Neeleswaram, news, Top-Headlines, CPM, CPM Chity controversy; District committee decided to take action area committee

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia