city-gold-ad-for-blogger

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ നിന്നും പരിയാരത്തേക്ക് കൊണ്ടുപോയ ഗര്‍ഭിണി ആംബുലന്‍സില്‍ പ്രസവിച്ചു

കാസര്‍കോട്: (www.kasargodvartha.com 13.08.2020) കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ നിന്നും പരിയാരത്തേക്ക് കൊണ്ടുപോയ ഗര്‍ഭിണി ആംബുലന്‍സില്‍ പ്രസവിച്ചു. മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനിയായ 32കാരിയാണ് ആംബുലന്‍സില്‍ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 

കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലായിരുന്നു യുവതി ചികിത്സ തേടിയിരുന്നത്. ഓഗസ്റ്റ് 16നായിരുന്നു ഡോക്ടര്‍ ഇവര്‍ക്ക് തീയ്യതി നല്‍കിയിരുന്നത്. എന്നാല്‍ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും കോവിഡ് ടെസ്റ്റ് റിപോര്‍ട്ട് കൈയ്യിലില്ലാത്തതിനാല്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നടത്തുന്നതിന് മുമ്പായി നടത്തിയ കോവിഡ് പരിശോധനയില്‍ പോസിറ്റീവായതോടെയാണ് യുവതിയെ ആംബുലന്‍സില്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. വഴിമധ്യേ ആംബുലന്‍സില്‍ വെച്ച് തന്നെ യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. കുഞ്ഞിനെയും അമ്മയെയും പരിയാരത്തെത്തിച്ച് തുടര്‍ ചികിത്സ നല്‍കി. 

കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ നിന്നും പരിയാരത്തേക്ക് കൊണ്ടുപോയ ഗര്‍ഭിണി ആംബുലന്‍സില്‍ പ്രസവിച്ചു


Keywords: Kasaragod, Kerala, News, Ambulance, Pariyaram Medical college, Pregnant, Covid positive Woman gives birth for Baby boy in Ambulance

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia