ചെര്‍ക്കളം അബ്ദുല്ലയുടെ വസതിയിലേക്ക് ജനപ്രവാഹം; ഖബറടക്കം വെള്ളിയാഴ്ച വൈകിട്ട് ചെര്‍ക്കള മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍
Jul 27, 2018, 10:41 IST
ചെര്‍ക്കള: (www.kasargodvartha.com 27.07.2018) അന്തരിച്ച മുസ്ലീം ലീഗ് സംസ്ഥാന ട്രഷറര്‍ ചെര്‍ക്കളം അബ്ദുല്ലയുടെ ഖബറടക്കം വെള്ളിയാഴ്ച വൈകിട്ട് ആറു മണിക്ക് ചെര്‍ക്കള മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. മുസ്ലീം ലീഗ് സംസ്ഥാന - ദേശീയ നേതാക്കളടക്കം ഖബറടക്ക ചടങ്ങില്‍ സംബന്ധിക്കും. മരണ വിവരമറിഞ്ഞ് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നൂറ് കണക്കിനാളുകളാണ് ചെര്‍ക്കളയിലെ വസതിയില്‍ എത്തിക്കൊണ്ടിരിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 8.20 മണിയോടെയായിരുന്നു അന്ത്യം. മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചെര്‍ക്കളം അബ്ദുല്ലയെ വ്യാഴാഴ്ച രാത്രിയോടെ വീട്ടിലെത്തിച്ചിരുന്നു. ഒരാഴ്ചയോളമായി മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മംഗളൂരു ആശുപത്രിയില്‍ മുസ്ലിം ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, മുനവ്വറലി ശിഹാബ് തങ്ങള്‍, ഇ.ടി. മുഹമ്മദ് ബഷീര്‍, തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. ഏതാനും വര്‍ഷം മുമ്പ് ചെര്‍ക്കളത്തിന് ബംഗളൂരു ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിന് ശേഷം പരിപാടികളും മറ്റും അദ്ദേഹം കുറച്ചിരുന്നു.
Also Read:
ചെര്‍ക്കളം അബ്ദുല്ല: വിടവാങ്ങിയത് ഹരിത രാഷ്ട്രീയത്തിന്റെ അമരക്കാരന്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Cherkalam Abdulla, Death, Cherakalam Abdulla's burial on Friday Evening
< !- START disable copy paste -->