ചെര്‍ക്കളം അബ്ദുല്ല: വിടവാങ്ങിയത് ഹരിത രാഷ്ട്രീയത്തിന്റെ അമരക്കാരന്
Jul 27, 2018, 10:21 IST
കാസര്‍കോട്: (www.kasargodvartha.com 27.07.2018) കാലഘട്ടത്തിന്റെ യുഗപുരുഷനാണ് അന്തരിച്ച ചെര്‍ക്കളം അബ്ദുല്ല. കഠിനാധ്വാനം കൊണ്ടും രാഷ്ട്രീയ ഇച്ഛാശക്തി കൊണ്ടും ഉന്നത പദവിയിലേക്ക് ഉയര്‍ന്നു വന്ന നേതാവായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തില്‍ ഉന്നത പദവികള്‍ ഓരോന്നും ചവിട്ടിക്കയറാന്‍ അദ്ദേഹത്തിന് കഴിഞ്ഞത് സ്വയ പ്രയത്നം ഒന്നു കൊണ്ടു മാത്രമായിരുന്നു.
രാഷ്ട്രീയത്തില്‍ വ്യത്യസ്തമായ മുഖമായിരുന്നു ചെര്‍ക്കളത്തിന്. എടുക്കുന്ന നിലപാടില്‍ ഉറച്ചു നില്ക്കുന്ന വ്യക്തിത്വമായിരുന്നു. അവിഭക്ത കണ്ണൂര്‍ ജില്ലാ മുസ്ലിം ലീഗ് ജോയിന്‍ സെക്രട്ടറിയായാണ് അദ്ദേഹം പൊതുപ്രവര്‍ത്തന രംഗത്തേക്ക് എത്തുന്നത്. കന്നടയാണ് അദ്ദേഹം പഠിച്ചതെങ്കിലും മലയാളത്തിലും കന്നടയിലും ഇംഗ്ലീഷിലുമൊക്കെ മനോഹരമായി എഴുതാനും വായിക്കാനും ചെര്‍ക്കളത്തിന് സാധിച്ചിരുന്നു.
അരനൂറ്റാണ്ടിലേറെയായി മുസ്ലിംലീഗ് നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹം 1987 മുതല്‍ തുടര്ച്ചയായിനാലു തവണയും മഞ്ചേശ്വരത്ത് നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയായി. അക്കാലത്താണ് കേരളത്തില്‍ ദാരിദ്ര്യനിര്‍മാര്‍ജന രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടായ കുടുംബശ്രീ പദ്ധതി നിലവില്‍ വന്നത്. ഏറ്റവും കൂടുതല്‍ ഫണ്ട് നല്‍കിയും ഉദ്യോഗസ്ഥ തലത്തില്‍ പുനര്‍വ്യന്യാസവും പെര്‍ഫോമന്‍സ് ഓഡിറ്റ് സംവിധാനവും നടപ്പിലാക്കി തദ്ദേശസ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി. കൊച്ചിയിലെ മൂന്നു ദ്വീപുകളെ ബന്ധിപ്പിക്കുന്ന ഗോ ശ്രീ പാലങ്ങള്‍ നിര്‍മിച്ചു കൊച്ചിയുടെ സമഗ്രവികസനത്തിന് നാന്ദികുറിച്ചു. വികസന അതോറിറ്റികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കി. കാസര്‍കോട് ജില്ലയുടെ പ്രഥമ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്നു.
1972മുതല്‍ 1984 വരെ മുസ്ലിംലീഗ് അവിഭക്ത കണ്ണൂര്‍ ജില്ലാ ജോയിന്റ് സെക്രട്ടറി, 1984 ല്‍ കാസര്‍കോട് ജില്ലാ ജനറല്‍ സെക്രട്ടറി, 1988 മുതല്‍ ആറു വര്‍ഷം ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്നു. 2002 മുതല്‍ ജില്ലാ പ്രസിഡന്റായിരുന്നു. കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, മഹല്ല് ഫെഡറേഷന് ജില്ലാ പ്രസിഡന്റ്, എംഇഎസ് ആജീവനാന്ത അംഗം, സിഎച്ച് മുഹമ്മദു കോയ സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് എജുക്കേഷന്‍ സയന്‍സ് ആന്‍ഡ് ഡെക്നോളജി ചെയര്മാന്, കാസര്‍കോട് മുസ്ലിം എജുക്കേഷനല്‍ ട്രസ്റ്റ് ട്രസ്റ്റി, ടി. ഉബൈദ് മെമ്മോറിയല്‍ ഫോറം ജനറല്‍ സെക്രട്ടറി, ചെര്‍ക്കളം മുസ്ലിം ചാരിറ്റബില്‍ സെന്റര്‍ ചെയര്മാന്, ചെര്‍ക്കള മുഹ് യുദ്ദീന്് ജുമാമസ്ജിദ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, മഞ്ചേശ്വരം ഓര്‍ഫനേജ് ചെയര്മാന് തുടങ്ങിയ സമസ്ത മേഖലകളിലും ചെര്‍ക്കളം നിറഞ്ഞുനിന്നു. യുഡിഎഫ് ജില്ലാ ചെയര്‍മാനും എസ്ടിയു സംസ്ഥാന പ്രസിഡന്റുമായിരുന്നു.
സി കെ പി ചെറിയ മമ്മു കേയി, ഒ കെ മുഹമ്മദ് കുഞ്ഞി, ഇ അഹ് മദ് എന്നിവര്‍ക്കൊപ്പമായിരുന്നു ചെര്‍ക്കളത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനം. ഇവര്‍ക്കൊപ്പം ഉന്നത സ്ഥാനത്തിരിക്കാനുള്ള അപൂര്‍വ്വ ഭാഗ്യവും അദ്ദേഹത്തിന് ലഭിച്ചിരുന്നു. കെ എസ് സുലൈമാന്‍ ഹാജി, ടി എ ഇബ്രാഹിം, കെ എസ് അബ്ദുല്ല എന്നിവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചിരുന്നു. ഈ സമയത്താണ് അദ്ദേഹം ജീവിതത്തിന്റെ പുതിയ പാഠങ്ങള്‍ പഠിക്കുകയും രാഷ്ട്രീയ സജീവമായ പ്രവര്‍ത്തന മേഖല തുറക്കുകയും ചെയ്തത്. പൊതു സമൂഹത്തോടുള്ള സമീപനം എങ്ങനെയായിരിക്കണമെന്ന ആശയബോധം അദ്ദേഹത്തിനുണ്ടായതും ഈ കാലഘട്ടത്തില്‍ തന്നെയാണ്.
എല്ലാ അര്‍ത്ഥത്തിലും അവഗണിക്കപ്പെട്ട ഒരു മണ്ഡലമായിരുന്നു മഞ്ചേശ്വരം. ആ മണ്ഡലത്തില്‍ നിന്നും തുടര്‍ച്ചയായി നാലു തവണ എം എല്‍ എയായിരിക്കാനുള്ള ഭാഗ്യവും ചെര്‍ക്കളത്തിന് ലഭിച്ചു. കേരള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ തിരഞ്ഞെടുപ്പില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് മഞ്ചേശ്വരം. ഐക്യകേരള രൂപീകരണത്തിന് ശേഷം മഞ്ചേശ്വരത്തുണ്ടായ ഐക്യകണ്ഠേനയുള്ള വിജയം പിന്നീട് ഒരു മണ്ഡലത്തിലും ഉണ്ടായിട്ടില്ല. അങ്ങനെയുള്ള ഒരു മണ്ഡലത്തിലാണ് ചെര്‍ക്കളം തുടര്‍ച്ചയായി നാലു തവണ വിജയിച്ചത്.
മൂന്നു പതിറ്റാണ്ടിനുള്ളില്‍ ചെര്‍ക്കളം നാലു തവണ എം എല്‍ എയായും ഒരു തവണ മന്ത്രിയായും തുടരാന്‍ കഴിഞ്ഞത് മുസ്ലിം ലീഗ് എന്ന പ്രസ്താനത്തിന്റെ ജനങ്ങളോടുള്ള അംഗീകാരം തന്നെയായിരുന്നു. വിട്ടുവീഴ്ചയില്ലാത്ത ശൈലിക്കുടമയായിരുന്നു ചെര്‍ക്കളം. സംസ്ഥാനത്തിന്റെ മുഴുവന്‍ ഭരണ സാരഥ്യം കൈയ്യിലിരിക്കുമ്പോഴും ഉദ്യോഗസ്ഥരുടെ ഭരണമാണ് സാധാരണ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഭരിക്കുമ്പോള്‍ പ്രകടമാകുന്നത്. ഇതൊരു നടപ്പുശീലമാണ്. ആ ശീലത്തെ സ്വന്തം ഇച്ഛാശക്തി കൊണ്ട് മറികടക്കാന്‍ ചെര്‍ക്കളത്തിന് കഴിഞ്ഞു എന്നത് വലിയ സവിശേഷതയാണ്. എന്നാല്‍ ചെര്‍ക്കളം മന്ത്രിയായിരുന്നപ്പോള്‍ ഉദ്യോഗസ്ഥര്‍ക്കു നല്കുന്ന നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ടോ എന്ന് കൃത്യമായി അന്വേഷിക്കാനും നടപ്പില്‍ വരുത്താനും ചെര്‍ക്കളം ബദ്ധശ്രദ്ധ പുലര്‍ത്തിയിരുന്നു. മുസ്ലിം ലീഗ് എന്ന പ്രസ്താനത്തെ പൊതുസമൂഹത്തിനിടയില്‍ സ്വീകാര്യത ഉണ്ടാക്കിയെടുക്കാന്‍ ചെര്‍ക്കളം നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലമതിക്കാനാവാത്തതാണ്. സി എച്ച് മുഹമ്മദ് കോയയുടെയും മറ്റും ഒപ്പം പ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞത് വലിയ അനുഭവ സമ്പത്ത് തന്നെയായിരുന്നു.
ഗ്രാമീണ ജനതയുടെയും നഗരപ്രാന്ത പ്രദേശങ്ങളില്‍ നിന്നുള്ളവരുടെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവയ്ക്ക് പരിഹാരമുണ്ടാക്കാന്‍ ചെര്‍ക്കളം നടത്തിയ പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണ്. മഞ്ചേശ്വരത്തെ ഒരു പൊതുമണ്ഡലമാക്കി മാറ്റാന്‍ ചെര്‍ക്കളം മഞ്ചേശ്വരം എം എല്‍ എ ആയതിനു ശേഷമാണ് സാധ്യമായത്. അതിനു മുമ്പ് സുബ്ബറാവു മന്ത്രിയാവുകയും രാമപ്പ മാസ്റ്റര്‍ സിപിഐ സ്ഥാനാര്‍ത്ഥിയായി വരികയും ചെയ്തിരുന്നുവെങ്കിലും മഞ്ചേശ്വരം മണ്ഡലത്തില്‍ ഒരു ജനപ്രാതിനിധ്യം നിലവില്‍ ഉണ്ടായിരുന്നില്ല. ചെര്‍ക്കളം മഞ്ചേശ്വരത്തെ പ്രതിനിധീകരിക്കാന്‍ തുടങ്ങിയ ശേഷമാണ് മണ്ഡലത്തിനുള്ള പ്രാതിനിധ്യം കാര്യമായി ലഭിച്ചുതുടങ്ങിയത്. വളരെ പിന്നോക്കം നില്‍ക്കുകയായിരുന്ന മഞ്ചേശ്വരം മണ്ഡലത്തെ പതുക്കെ പതുക്കെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചെര്‍ക്കളത്തിന് കഴിഞ്ഞു.
ചരിത്രത്തോട് ചേര്‍ത്തുവെക്കാവുന്ന ഒരുപാട് നല്ല ഓര്‍മകള്‍ ബാക്കി വെച്ചാണ് ചെര്‍ക്കളം വിടവാങ്ങിയിരിക്കുന്നത്. കാലഘട്ടത്തിന്റെ ഒരു അറ്റത്തു നിന്നുള്ള വെളിച്ചമായും ശബ്ദമായും മാറാന്‍ ചെര്‍ക്കളത്തിനു കഴിഞ്ഞു. നാടിന്റെ ഒരു ആജ്ഞാശക്തിയായി മണ്ഡലത്തിന്റെ സാന്നിധ്യം നിലനിര്‍ത്താന്‍ ചെര്‍ക്കളത്തിന്റെ പ്രയത്നത്തിലൂടെ കഴിഞ്ഞുവെന്നത് വിസ്മരിക്കാന്‍ കഴിയില്ല.
Also Read:
മുസ്ലിം ലീഗ് സംസ്ഥാന ട്രഷററും മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുല്ല അന്തരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Cherkalam Abdulla, Death, Cherkalam Abdulla No more.
< !- START disable copy paste -->