city-gold-ad-for-blogger

യുവാവിന്റെ മരണത്തിനിടയാക്കിയ ബൈക്ക് മറിഞ്ഞത് ഡിവൈഡറിലിടിച്ച്; നിസാരപരിക്കുകളോടെ രക്ഷപ്പെട്ട കുട്ടികള്‍ ഓടിച്ചെന്ന് അയല്‍വീട്ടില്‍ വിവരമറിയിച്ചു, ദമ്പതികള്‍ റോഡില്‍ ബോധമറ്റ് കിടന്നത് ഒരു മണിക്കൂറോളം

കാസര്‍കോട്: (www.kasargodvartha.com 11.09.2017) ദമ്പതികളും കുട്ടികളും സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് യുവാവ് ദാരുണമായി മരണപ്പെടുകയും ഭാര്യ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാവുകയും ചെയ്ത സംഭവം നാടിനെ നടുക്കി. ഞായറാഴ്ച അര്‍ദ്ധരാത്രി 12.30 മണിയോടെ സീതാംഗോളിയില്‍ പുത്തിഗെ കോ-ഓപ്പറേറ്റീവ് ബാങ്കിന് സമീപം വെച്ചുണ്ടായ അപകടത്തില്‍ സീതാംഗോളി കട്ടത്തടുക്ക കളത്തൂര്‍ രിഫാഇ നഗറിലെ സജിങ്കല ഹൗസില്‍ എല്‍ ടി ഖാദറിന്റെ മകന്‍ അമീര്‍ (34) ആണ് മരണപ്പെട്ടത്.

ഭാര്യ റംസീന (24) അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്ക് ഡിവൈഡറിലിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ് തലയിടിച്ച് ഉണ്ടായ മാരകമായ ക്ഷതമാണ് അമീറിന്റെ മരണത്തിന് കാരണമായത്. യുവാവിന്റെ തലയോട് തകര്‍ന്നതായി പരിശോധനയില്‍ വ്യക്തമാവുകയും ചെയ്തിട്ടുണ്ട്. അപകടത്തെ തുടര്‍ന്ന് അമീറും ഭാര്യ റംസാനയും അബോധാവസ്ഥയിലായിരുന്നു. അപകടത്തില്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ട ഇവരുടെ രണ്ടു കുട്ടികള്‍ തൊട്ടടുത്ത വീട്ടില്‍ പോയി അപകട വിവരമറിയിക്കുകയായിരുന്നു. വീട്ടുകാര്‍ കുമ്പള പോലീസില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി റംസീനയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.

അമീര്‍ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടതിനാല്‍ മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. ഫയര്‍ഫോഴ്‌സ് എത്തുമ്പോഴേക്കും അപകടം നടന്ന് ഒരു മണിക്കൂര്‍ പിന്നിട്ടിരുന്നു. ഇത്രസമയമായിട്ടും ആശുപത്രിയില്‍ എത്തിക്കാതിരുന്നതാണ് അമീര്‍ രക്തം വാര്‍ന്ന് മരണപ്പെടാന്‍ ഇടയാക്കിയത്.

ഹാജറയാണ് അമീറിന്റെ മാതാവ്. മക്കള്‍: റാസില്‍ (ആറു വയസ്), ഷാഹിസ് (മൂന്നു വയസ്).

Related News:

യുവാവിന്റെ മരണത്തിനിടയാക്കിയ ബൈക്ക് മറിഞ്ഞത് ഡിവൈഡറിലിടിച്ച്; നിസാരപരിക്കുകളോടെ രക്ഷപ്പെട്ട കുട്ടികള്‍ ഓടിച്ചെന്ന് അയല്‍വീട്ടില്‍ വിവരമറിയിച്ചു, ദമ്പതികള്‍ റോഡില്‍ ബോധമറ്റ് കിടന്നത് ഒരു മണിക്കൂറോളം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Top-Headlines, Accidental-Death, Ameer died and wife seriously injured after bike hits divider
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia