ദമ്പതികളും രണ്ടു കുട്ടികളും സഞ്ചരിക്കുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു; ഭര്‍ത്താവ് മരണപ്പെട്ടു, ഭാര്യയുടെ നില അതീവഗുരുതരം
Sep 11, 2017, 09:47 IST
സീതാംഗോളി: (www.kasargodvartha.com 11.09.2017) ദമ്പതികളും രണ്ടു കുട്ടികളും സഞ്ചരിക്കുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തില്‍ ഭര്‍ത്താവ് മരണപ്പെട്ടു. ഭാര്യയെ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുട്ടികള്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. സീതാംഗോളി കട്ടത്തടുക്ക കളത്തൂര്‍ രിഫാഇ നഗറിലെ സജിങ്കല ഹൗസില്‍ എല്‍ ടി ഖാദറിന്റെ മകന് അമീര്‍ (34) ആണ് മരിച്ചത്. അമീറിന്റെ ഭാര്യ റംസീന (28)യെ ഗുരുതരനിലയില്‍ മംഗളൂരു യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച അര്‍ദ്ധരാത്രി 12.30 മണിയോടെ സീതാംഗോളിയിലാണ് അപകടമുണ്ടായത്. കമ്പാറിലെ ബന്ധുവീട്ടില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം അമീറും ഭാര്യ റംസീനയും രണ്ടു കുട്ടികളും ബൈക്കില്‍ വീട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെ സീതാംഗോളിയില്‍ പുത്തിഗെ കോ-ഓപ്പറേറ്റീവ് ബാങ്കിന് സമീപത്ത് വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ അമീര്‍ തലയിടിച്ച് ദാരുണമായി സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. റംസീനയെ കുമ്പള സഹകരണാശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയാണുണ്ടായത്. അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന റംസീന അപകട നില തരണം ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
അതേസമയം രണ്ട് കുട്ടികള്‍ക്ക് നിസാര പരിക്കേല്‍ക്കുകയായിരുന്നു. അമീറിന്റെ മൃതദേഹം കുമ്പള പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
< !- START disable copy paste -->

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Seethangoli, Accidental-Death, Man dies in bike accident; wife seriously injured