city-gold-ad-for-blogger
Aster MIMS 10/10/2023

വിവാഹം പള്ളിയിലൊതുക്കാമോ ?, നേതാക്കള്‍ സംവദിക്കുന്നു

കാസര്‍കോട്: (www.kasargodvartha.com 02.09.2014) മുസ്ലിം സമുദായത്തിലെ വിവാഹ ധൂര്‍ത്ത് ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ നിറയുകയാണ്. വിവാഹം പള്ളിയില്‍ ഒതുക്കണമെന്ന പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റും അത് മാധ്യമങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്തതോടെയാണ് ധൂര്‍ത്ത് ഒരിക്കല്‍ കൂടി ചര്‍ച്ചയായത്. ഈയിടെ ചേര്‍ന്ന മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലില്‍ വിവാഹ ധൂര്‍ത്തിനെതിരെ പ്രമേയം പാസാക്കിയതും ചര്‍ച്ചയ്ക്ക് ചൂടു പകര്‍ന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍  ആര്‍ഭാട വിവാഹവും ധൂര്‍ത്തും നടക്കുന്ന പ്രദേശമാണ് പണ്ടു മുതലേ കാസര്‍കോട്. ഇതിനെതിരെ നേരത്തേ തന്നെ ജമാഅത്ത് കമ്മിറ്റികളും ചില മുസ്ലിം സംഘടനകളും രംഗത്തു വന്നിരുന്നു. ഇതിന്റെ ഫലമായി പലേടത്തും ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരായ മനോഭാവം വളര്‍ന്നു വരികയും ചെയ്തിരുന്നു.

എന്നാല്‍ പ്രായോഗിക തലത്തില്‍ ഇപ്പോഴും ഇതില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ല. ധനാഢ്യര്‍ തങ്ങളുടെ പെരുമയും ജന സ്വാധീനവും കാട്ടാന്‍ വിവാഹങ്ങളെ വേദിയാക്കുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് അതൊക്കെ നോക്കി നിന്ന് സങ്കടപ്പെടാനേ പലപ്പോഴും കഴിയുന്നുള്ളൂ. വിവാഹ ധൂര്‍ത്തിനെക്കാളും വലിയ പ്രശ്‌നമാണ് വിവാഹ ആഭാസങ്ങള്‍. മണവാളനെ ആനയിച്ചു കൊണ്ടുള്ള ബൈക്ക് റാലി, പടക്കം പൊട്ടിക്കല്‍, മണവാളനെ വേഷം കെട്ടിക്കല്‍, മണിയറ തകര്‍ക്കല്‍, ഡിജെ ഡാന്‍സ് തുടങ്ങിയ പ്രാകൃത വിനോദങ്ങളുടെ കേന്ദ്രമാണ്  കാസര്‍കോട്. ജമാ അത്തുകളുടെ കര്‍ശന വിലക്കുള്ളതിനാല്‍ അടുത്ത കാലത്തായി പലേടത്തും ഇതിന് അല്‍പം കുറവു വന്നിട്ടുണ്ടെന്നേയുള്ളൂ.

വിവാഹ ധൂര്‍ത്തിനെക്കുറിച്ച് കാസര്‍കോട്ടെ ലീഗ് നേതാക്കള്‍ കാസര്‍കോട് വാര്‍ത്തയോട് മനസ്സു തുറക്കുന്നു.


തീരുമാനിക്കേണ്ടത് വ്യക്തികള്‍: എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ

വിവാഹം ലളിതമായി നടത്തേണ്ട കാര്യം തീരുമാനിക്കേണ്ടത് വ്യക്തികളാണ്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ നിര്‍ദേശവും മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ പാസാക്കിയ പ്രമേയവും യാഥാര്‍ത്ഥ്യമായാല്‍ നിലവിലുള്ള വിവാഹ ധൂര്‍ത്തും ആഭാസങ്ങളും ഇല്ലാതാകും.


കാര്‍മികത്വം വഹിക്കാനില്ലെന്ന് മതനേതാക്കള്‍ക്ക് പറയാന്‍ കഴിയണം: എ ഹമീദ് ഹാജി

വിവാഹ ചടങ്ങ് ലളിതമാക്കുന്നതിനൊപ്പം അതിലെ സല്‍ക്കാരവും ലളിതമാക്കണം. നിക്കാഹ് പള്ളിയില്‍ നിന്നും നടത്തിയതിന് ശേഷം സല്‍ക്കാരം ധൂര്‍ത്തിന്റെ പര്യായമായാല്‍ അതില്‍ കാര്യമില്ല. പല വിവാഹങ്ങളുടെയും സല്‍ക്കാരങ്ങള്‍ ധൂര്‍ത്തിന്റെയും ആഭാസങ്ങളുടെയും കൂത്തരങ്ങായി മാറുന്ന കാഴ്ചയാണ് കാണുന്നത്.

ബോധവല്‍ക്കരണം ശക്തമാക്കണം: മൊയ്തീന്‍ കൊല്ലമ്പാടി

വിവാഹം ലളിതമായി നടത്തണമെന്ന മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ പ്രമേയവും മുനവ്വറലി ശിഹാബ് തങ്ങളുടെ നിര്‍ദേശവും സ്വാഗതം ചെയ്യുന്നു.


യുവാക്കള്‍ മുന്നിട്ടിറങ്ങണം: ഹാഷിം ബംബ്രാണി

വിവാഹം ലളിതമായി നടത്താന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം. സംഘടിതമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഏത് പ്രശ്‌നവും പരിഹരിക്കാന്‍ പറ്റും.

ധൂര്‍ത്തു വിവാഹങ്ങള്‍ക്കു കാര്‍മികത്വം വഹിക്കാനില്ലെന്നു മതനേതാക്കള്‍ തീരുമാനിക്കണം-കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍

വിവാഹ ധൂര്‍ത്തും ആഭാസങ്ങളും തടയാന്‍ മഹല്ല് ജമാ അത്തുകളും മുസ്ലിം ലീഗ് അടക്കമുള്ള സംഘടനകളും മുന്നിട്ടിറങ്ങണം. പാണക്കാട് സയ്യിദ് മുനവ്വിറലി തങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടതു കൊണ്ടോ, മുസ്ലിം ലീഗ് പ്രമേയം പാസ്സാക്കിയതു കൊണ്ടോ അത് പ്രാവര്‍ത്തികമാകുമെന്നു തോന്നുന്നില്ല.


ധനാഢ്യരും മതനേതാക്കളും മാതൃക കാട്ടണം - മാഹിന്‍ കേളോട്ട്

ആര്‍ഭാട വിവാഹത്തിനും ധൂര്‍ത്തിനും ആഭാസ ചടങ്ങുകള്‍ക്കും എതിരായി ഉയര്‍ന്നു വന്നിരിക്കുന്ന അഭിപ്രായങ്ങളും ചര്‍ച്ചകളും സ്വാഗതാര്‍ഹമാണ്. പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങളുടെ പ്രസ്താവനയും മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സിലിലെടുത്ത തീരുമാനവും ഇക്കാര്യത്തില്‍ ഗുണകരമായ മാറ്റമുണ്ടാക്കുമെന്നാണ് കരുതുന്നത്.


ആര്‍ഭാട വിവാഹങ്ങള്‍ നിരുത്സാഹപ്പെടുത്താന്‍ മതരാരാഷ്ടീയ നേതൃത്വം ജാഗ്രതപാലിക്കണം: ടി.ഇ.അബ്ദുല്ല

വിവാഹത്തിന്റെ പേരിലെന്നല്ല, മതപരമോ, രാഷ്ട്രീയ പരമോ, അതല്ലാത്തതോ ആയ ഏതൊരു പരിപാടിയുടെ പേരിലും നടക്കുന്ന ധൂര്‍ത്തും ആര്‍ഭാടവും പാഴ്‌ച്ചെലവും ഒഴിവാക്കേണ്ടതു തന്നെയാണ്.


പഴയത് മറക്കണം പരസ്പരം പഴിപറയുന്നത് ഒഴിവാക്കണം: മുഹമ്മദ് അബ്ദുല്‍ ഖാദര്‍

നിക്കാഹ് പള്ളിയിലൊതുക്കണമെന്ന പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അഭിപ്രായവും ആര്‍ഭാട വിവാഹങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള മുസ്ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ പാസാക്കിയ പ്രമേയവും ഇതേക്കുറിച്ച് കാസര്‍കോട്‌വാര്‍ത്തയില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ചയും വളരെയധികം സ്വാഗതാര്‍ഹമാണ്.സാമൂഹ്യ വിപത്തായി മാറിയ വിവാഹ ധൂര്‍ത്ത്: എ.പി ഉമ്മര്‍

മുസ്‌ലിം സമുദായത്തിലെ സമ്പന്നര്‍ക്കിടയില്‍ നടക്കുന്ന വിവാഹ ധൂര്‍ത്തും ആഭാസങ്ങളും ഇതര സമുദായങ്ങള്‍ കൂടി അനുകരിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഒരു സാമൂഹ്യ വിപത്താണ് വിവാഹ ധൂര്‍ത്തും അതിലെ ആഭാസങ്ങളും.


നിക്കാഹ് പള്ളിയില്‍ നടത്തുന്നത് ശ്രേഷ്ഠം: ബഷീര്‍ വെള്ളിക്കോത്ത്

20 വര്‍ഷത്തോളമായി വിവാഹധൂര്‍ത്തിനെതിരെ നിരന്തരം ശബ്ദിക്കുന്ന ഒരാളാണ് ഞാന്‍. ധൂര്‍ത്ത് കാണിക്കുന്ന വിവാഹങ്ങളില്‍ സംബന്ധിക്കേണ്ടി വന്നാല്‍ അവിടെ നിന്ന് ഞാന്‍ ഭക്ഷണം കഴിക്കാറില്ല. കേരളത്തിനകത്താണെങ്കിലും പുറത്താണെങ്കിലും അതാണ് സ്ഥിതി. വിവാഹധൂര്‍ത്ത്: നിയന്ത്രണം വേണ്ടത് സ്വര്‍ണത്തിനും സ്ത്രീധനത്തിനും: യഹ്‌യ തളങ്കര

ഇപ്പോള്‍ സജീവമായി ചര്‍ച്ച ചെയ്ത് കൊണ്ടിരിക്കുന്ന വിഷയമാണ് വിവാഹ ധൂര്‍ത്ത്. ഇത് ഒഴിവാക്കണമെന്ന കാര്യത്തില്‍ എല്ലാവരും ഏകാഭിപ്രായക്കാരാണ്. പക്ഷേ അഭിപ്രായം അതിന്റെ വഴിക്കും ധൂര്‍ത്ത് വേറെ വഴിക്കും പോയിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് സാധാരണ കണ്ടുവരുന്നത്
എതിര്‍ക്കേണ്ടത് അനാചാരങ്ങളെ, വിവാഹം സാമ്പത്തിക സ്ഥിതിയനുസരിച്ചു നടത്തട്ടെ: കല്ലട്ര മാഹിന്‍ ഹാജി

വിവാഹവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന അനാചാരങ്ങള്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. വിവാഹനാളില്‍ മണവാളനെ ആനയിക്കുന്നതുമായി ബന്ധപ്പെട്ടും മറ്റും ധാരാളം അനാചാരങ്ങള്‍ നടക്കുന്നു.
വിവാഹ ധൂര്‍ത്ത്: വേണ്ടത് പ്രതിവിധികള്‍- എസ്.എ.എം. ബഷീര്‍

കല്യാണ ധൂര്‍ത്തിനെക്കുറിച്ചും ആഡംബര വിവാഹങ്ങളെക്കുറിച്ചും സമൂഹം വളരെ ഗൗരവമായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കയാണല്ലോ. എല്ലാ അതിര്‍വരമ്പുകളും ലംഘിച്ചു കൊണ്ടുള്ള ധൂര്‍ത്തും ദുര്‍വ്യയവും അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു എന്ന് എല്ലാവരും ഇപ്പോള്‍ സമ്മതിക്കുന്നു.


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

വിവാഹം പള്ളിയിലൊതുക്കാമോ ?, നേതാക്കള്‍ സംവദിക്കുന്നുKeywords : Kasaragod, Muslim-league, Marriage, IUML, MSF, MYL, Leader, N.A.Nellikunnu, Kasargodvartha, Wedding: Anti extravagance campaign. 

Advertisement:

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL