city-gold-ad-for-blogger

കാസര്‍കോട്ടെ ജനങ്ങള്‍ നല്‍കിയത് സ്‌നേഹം മാത്രം: പി.എസ് മുഹമ്മദ് സഗീര്‍

കാസര്‍കോട്: (www.kasargodvartha.com 05/02/2016) മൂന്നര വര്‍ഷത്തോളം കലക്ടര്‍ പദവിയില്‍ ജോലി ചെയ്തപ്പോള്‍ കാസര്‍കോട്ടെ ജനങ്ങള്‍ നല്‍കിയ സഹകരണത്തിന് സ്ഥലംമാറിപ്പോകുന്ന കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ നന്ദി അറിയിച്ചു. ജില്ലയില്‍ നിന്നും തനിക്ക് കൈപ്പേറിയ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും ജനങ്ങളില്‍ നിന്നും സ്‌നേഹം മാത്രമാണ് ലഭിച്ചതെന്നും അതുകൊണ്ട് തന്നെ സ്ഥലംമാറിപ്പോകുന്നതില്‍ വിഷമം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോടിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ തന്നാല്‍ കഴിയുന്ന എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കാന്‍ സാധിച്ചുവെന്ന് അദ്ദേഹം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പ്രശ്‌നത്തിലും അവരുടെ പുനരധിവാസത്തിലും നടപടിയെടുക്കാന്‍ സാധിച്ചു. സീറോ ലാന്‍ഡ് പദ്ധതിയിലൂടെ 15,000 ത്തോളം പേര്‍ക്ക് സ്ഥലം അനുവദിക്കാന്‍ കഴിഞ്ഞതും കലക്ടര്‍ പ്രത്യേകം എടുത്തുപറഞ്ഞു. കാസര്‍കോടിന്റെ വികസന കുതിപ്പിന് സഹായകമാകുന്ന പ്രഭാകരന്‍ കമ്മീഷന്റെ റിപോര്‍ട്ടില്‍ ജില്ലയുടെ വികസന റിപോര്‍ട്ടുകള്‍ ക്രോഡീകരിച്ച് നല്‍കാനും സാധിച്ചു.

ജില്ലയില്‍ ഇനിയും ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ പുതിയ കലക്ടര്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. കാസര്‍കോട്ട് വികസനം കൊണ്ടുവരുന്നതിന് ഇനിയും സര്‍ക്കാരിന്റെ കയ്യില്‍ സ്ഥലമുണ്ട്. അതുകൊണ്ടു തന്നെ പല പദ്ധതികളും നടപ്പാക്കാന്‍ സാധിക്കും. കാസര്‍കോട്ടെ ജനതയുടെ നല്ല പെരുമാറ്റമാണ് തന്നെ ആകര്‍ഷിച്ചതെന്നും മൂന്ന് വര്‍ഷത്തെ സേവനം കഴിഞ്ഞാല്‍ സ്ഥലംമാറിപ്പോകണമെന്ന നിബന്ധനയുള്ളതുകൊണ്ടാണ് കാസര്‍കോട്ട് നിന്നും പോകാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കാസര്‍കോട്ടെ ജനങ്ങള്‍ നല്‍കിയത് സ്‌നേഹം മാത്രം: പി.എസ് മുഹമ്മദ് സഗീര്‍

Related News: പി.എസ് മുഹമ്മദ് സഗീര്‍ പടിയിറങ്ങുന്നു; സി.എ ലത പുതിയ കാസര്‍കോട് കലക്ടറാവും

Keywords : Kasaragod, District Collector, Kasargod Vartha, Natives, P.S Muhammed Sageer, Thanks to people of Kasargod: PS Muhammed Sageer.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia