city-gold-ad-for-blogger

പി.എസ് മുഹമ്മദ് സഗീര്‍ പടിയിറങ്ങുന്നു; സി.എ ലത പുതിയ കാസര്‍കോട് കലക്ടറാവും

കാസര്‍കോട്: (www.kasargodvartha.com 05/02/2016) മൂന്നര വര്‍ഷത്തെ നിസ്വാര്‍ത്ഥമായ സേവനത്തിന് ശേഷം കാസര്‍കോട് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഐപിഎസ് പടിയിറങ്ങുന്നു. പഞ്ചായത്ത് ഡയറക്ടര്‍ സി.എ ലതയായിരിക്കും പുതിയ ജില്ലാ കലക്ടര്‍. പി.എസ് മുഹമ്മദ് സഗീറിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാല്‍ ഇതുസംബന്ധിച്ച ഉത്തരവ് ഇറങ്ങിയിട്ടില്ല.

കാസര്‍കോടിന്റെ പിന്നോക്കാവസ്ഥയ്ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ പ്രയത്‌നിച്ച സഗീര്‍ എന്‍ഡോസള്‍ഫാന്‍ വിഷയങ്ങളിലടക്കം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തീരുമാനങ്ങളാണ് കൈകൊണ്ടത്. അതേസമയം പുതിയ കലക്ടറായി നിയമിക്കപ്പെട്ട ലത കാസര്‍കോട്ടേക്ക് വരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. കുടുംബപരമായ ആവശ്യങ്ങള്‍ ഉള്ളതിനാല്‍ കാസര്‍കോട്ടേക്കുള്ള സ്ഥലംമാറ്റം ഒഴിവാക്കണമെന്ന് ലത സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായാണ് സൂചന.

2012 സെപ്റ്റംബര്‍ ആറിനാണ് കാസര്‍കോട് ജില്ലാ കലക്ടറായി പി.എസ് മുഹമ്മദ് സഗീര്‍ ചുമതലയേറ്റത്. ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍, കാഞ്ഞങ്ങാട് ആര്‍.ഡി.ഒ, കോഴിക്കോട് എ.ഡി.എം, മലപ്പുറം ആര്‍.ഡി.ഒ, പാലക്കാട് എ.ഡി.എം, പെരിന്തല്‍മണ്ണ ആര്‍.ഡി.ഒ എന്നീ നിലകളില്‍ നേരത്തെ സേവനമനുഷ്ടിച്ചിട്ടുണ്ട്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ്.

പി.എസ് മുഹമ്മദ് സഗീര്‍ പടിയിറങ്ങുന്നു; സി.എ ലത പുതിയ കാസര്‍കോട് കലക്ടറാവും

Keywords : Kasaragod, District Collector, Kerala, P.S Muhammed Sageer, C.A Latha.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia