city-gold-ad-for-blogger

'റമദാൻ വസന്തം - 2022' കാസർകോട് വാർത്ത - ക്വിസ് മത്സരം - 2

ഇന്നത്തെ ചോദ്യം (04-04-2022):

(www.kasargodvartha.com) യഅ്ജൂജ് മഅ്ജൂജ് വിഭാഗക്കാരിൽ നിന്ന് സംരക്ഷണം ലഭിക്കാനുള്ള മതിൽ കെട്ട് നിർമിച്ച രാജാവ് ആരായിരുന്നു?
        
'റമദാൻ വസന്തം - 2022' കാസർകോട് വാർത്ത - ക്വിസ് മത്സരം - 2

യഅ്ജൂജ് മഅ്ജൂജ്

അന്ത്യനാളിന്റെ വലിയ അടയാളങ്ങളായി മുഹമ്മദ് നബി (സ്വ) എണ്ണിയതില്‍ ഒന്നാണ് യഅ്ജൂജ് – മഅ്ജൂജിന്റെ പുറപ്പാട്. ആദം സന്തതികളില്‍ പെട്ടവരാണ് ഇവർ. നൂഹ് നബി(അ)യുടെ മകനായ യാഫേഥിന്റെ സന്താന പരമ്പരയില്‍ പെട്ടവരാണെന്ന് പറയുന്നു. യഅ്ജൂജ് മഅ്ജൂജ് വിഭാഗം ഭൂമിയില്‍ കുഴപ്പമുണ്ടാക്കുന്നവരായിരുന്നു. അക്രമവും കവര്‍ചയും മറ്റും നടത്തി സമാധാനഭംഗം ഉണ്ടാക്കിയിരുന്നു ഇവർ.

ഈ വിഭാഗത്തെ കുറിച്ച് ഒന്നിലധികം ഇടങ്ങളില്‍ ഖുര്‍ആന്‍ പരാമര്‍ശിക്കുന്നുണ്ട്. സൂറ: അല്‍കഹ്ഫ് 94ല്‍ യഅ്ജൂജ്-മഅ്ജൂജ് ഭൂമിയില്‍ കുഴപ്പം വിതക്കുന്ന ഒരു ജനതയാണ് പറയുന്നു. വൃത്താകൃതിയിലുള്ള തല, ചെമ്പിച്ചതും പരുത്തതുമായ മുടി, ഉയ൪ന്ന നെറ്റിത്തടം, വീതിയും പരപ്പുമുള്ള മുഖം, പരുത്ത പുരികങ്ങള്‍, ചെറിയ കണ്ണുകള്‍, ചപ്പിയ മൂക്ക്, ഇടുങ്ങിയയും നീളം കൂടിയതുമായ ചെവികള്‍, ഇടത്തരം വലിപ്പമുള്ള ചുണ്ടുകള്‍, മഞ്ഞയിലേക്ക് ചാഞ്ഞ നിറം, ഇടത്തരം ഉയരം എന്നിവയെല്ലാം അവരുടെ പ്രത്യേകതകളായി പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.


Keywords:  News, Kerala, Kasaragod, Ramadan, Quiz, Competition, Kasargod Vartha, Ramadan Vasantham - 2022, 'Ramadan Vasantham - 2022' Kasargodvartha - Quiz Competition - 2.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia