city-gold-ad-for-blogger

ഡോക്ടര്‍ അഡ്മിറ്റു ചെയ്യുമെന്ന് നേഴ്‌സ് നേരത്തെ മനസില്‍ കണ്ടു!

ആതുരാലയ മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍ ഭാഗം നാല്

കാസര്‍കോട്: (www.kasargodvartha.com 05.12.2014) ചെറുതായൊരു നെഞ്ചുവേദന തോന്നി പരിശോധനയ്‌ക്കെത്തിയ വൃദ്ധപിതാവിനെ എല്ലാ വിധ പരിശോധനകളും നടത്തിയ ശേഷം കുഴപ്പമില്ലെന്നു കണ്ടെത്തുകയും എന്നാല്‍ വീട്ടില്‍ പോകാന്‍ അനുവദിക്കാതെ അഡ്മിറ്റ് ചെയ്ത് കാശുപിടുങ്ങാന്‍ ശ്രമിക്കുകയും ചെയ്ത അനുഭവകഥയാണ് പാലക്കുന്നിലെ ഒരു യുവാവിനു പറയാനുള്ളത്.

ഒരു മാസം മുമ്പ് കാസര്‍കോട്ടെ ഒരു സ്വകാര്യാശുപത്രിയിലാണ് സംഭവം. നാടന്‍പണിക്കാരനായ 70 കാരനാണ് പാതിരാത്രിയോടെ അസ്വാസ്ഥ്യം തോന്നി യുവാവായ മകനോടൊപ്പം ആശുപത്രിയില്‍ വന്നത്. ഹൃദയാഘാതത്തിന്റെ തുടക്കം നെഞ്ചുവേദനയാണെന്ന് അറിയാവുന്നതു കൊണ്ടാണ് അവര്‍ ആ അസ്വാസ്ഥ്യത്തെ ഗൗരവത്തിലെടുത്ത് ഡോക്ടറെ കാണാനെത്തിയത്.

ആശുപത്രിയില്‍ എത്തിയ ഉടന്‍ ഇയാളുടെ ഇ.സി.ജി.യെടുത്തു. രക്തവും മൂത്രവും എന്നുവേണ്ട എല്ലാ പരിശോധനയും നടത്തി. ചുരുക്കത്തില്‍ ആശുപത്രിയിലെ എല്ലാ ഉപകരണങ്ങളും പ്രവര്‍ത്തിപ്പിച്ചുവെന്നു സാരം. എല്ലാത്തിനും കൂടി രണ്ടായിരം രൂപയിലേറെ ബില്ലായി. രണ്ടു തരം ഗുളികളും ഡോക്ടര്‍ കുറിച്ചു. അതും വാങ്ങി.

എല്ലാ റിപോര്‍ട്ടും വെച്ചുകൊണ്ട് ഡോക്ടര്‍ പറഞ്ഞു, കുഴപ്പമൊന്നും കാണുന്നില്ല. എങ്കിലും ഒന്നു നിരീക്ഷിക്കാം. ഇന്ന് ഇവിടെ അഡ്മിറ്റാവൂ. രാവിലെ വീട്ടില്‍ പോകാം. അപ്പോള്‍ നേരം ഇരുട്ടിയിരുന്നു. റൂമിന്റെ ചാര്‍ജ് എത്രയാകുമെന്ന് അന്വേഷിച്ചപ്പോള്‍ 1050 എന്നായിരുന്നു മറുപടി. രാത്രി മുതല്‍ നേരം പുലരുന്നതു വരെ കിടക്കുന്നതിനു 1050 രൂപ കൊടുക്കണമെന്ന്!
അതു കേട്ട്, അതുവരെ ഇല്ലാതിരുന്ന അറ്റാക്ക് വന്നില്ലെന്നേയുള്ളൂ...!

ഞങ്ങള്‍ അഡ്മിറ്റാവേണ്ടെന്നു തീര്‍ച്ചയാക്കി ആശുപത്രി വിടാന്‍ നേരത്താണ് പിതാവിന്റെ കൈയില്‍ കാനുല കുത്തിവെച്ചത് ശ്രദ്ധയില്‍ പെട്ടത്. പരിശോധനയ്ക്കായി രക്ത സാമ്പിള്‍ ശേഖരിച്ചത് ഇങ്ങനെയായിരുന്നു. സിറിഞ്ചു കൊണ്ട് എടുക്കാമായിരുന്ന രക്തം, രോഗി അഡ്മിറ്റായാല്‍ ഗ്ലൂക്കോസ് കുത്തിവെക്കാന്‍ കൂടിയുള്ള സൗകര്യം മുന്‍കൂട്ടി കണ്ടാണ് നഴ്‌സ് കാനുല
വെച്ച് എടുത്തത്. ഡോക്ടര്‍ അഡ്മിറ്റിന്റെ കാര്യം പറയുന്നതിനു മുമ്പേ തന്നെയാണ് നഴ്‌സിന്റെ ഒരു മുഴം മുമ്പേയുള്ള ബുദ്ധിപൂര്‍വ്വമുള്ള ചെയ്തി എന്നകാര്യവും കൂടി ഇവിടെ ചിന്തിക്കണം. കാരണം അതാണ് അവിടുത്തെ രീതി. രോഗികളെ മാക്‌സിമം അഡ്മിറ്റു ചെയ്യാന്‍ ശ്രമിക്കണം എന്ന പ്രാഥമിക പാഠം.

ശങ്ക തീര്‍ക്കാനായി പിറ്റേന്നു കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പോയി പരിശോധിച്ചപ്പോള്‍ ഒരു പ്രശ്‌നവുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞു. വേദന തോന്നുമ്പോള്‍ കഴിക്കാന്‍ ഒരു ഗുളികയ്ക്ക് എഴുതിക്കൊടുത്തതുമാത്രം.

നേരത്തേ പറഞ്ഞ സ്വകാര്യാശുപത്രി ആവശ്യമില്ലാതെ നടത്തിയ പല പരിശോധനകളും, കാശുപിടുങ്ങാനായി അഡ്മിറ്റാക്കാന്‍ നോക്കിയതും ചൂഷണത്തിന്റെ ഒരു രീതിയാണ്. ഈ ആശുപത്രി പരിസരത്ത് രണ്ട് മണിക്കൂര്‍ ചിലവഴിച്ച് രോഗികളോടും കൂട്ടിരുപ്പുകാരോടും ഡിസ്ചാര്‍ജ്‌ചെയ്ത് പോകുന്നവരോടും ചോദിച്ചപ്പോള്‍ പലരും പറഞ്ഞത് ഇതേകാര്യമാണ്. ആശുപത്രികള്‍ കേന്ദ്രീകരിച്ചു നടക്കുന്ന ചൂഷണങ്ങള്‍ പുറത്തുകൊണ്ടു വരാന്‍ കാസര്‍കോട് വാര്‍ത്ത പരമ്പര സ്വാഗതാര്‍ഹമാണെന്നും പേരുവെളിപ്പെടുത്താന്‍ താല്‍പര്യപ്പെടാത്ത പാലക്കുന്ന് സ്വദേശി പറഞ്ഞു. അതേസമയം സമാന രീതിയിലുള്ള സംഭവങ്ങളും അനുഭവങ്ങളും മറ്റു ചിലരും കാസര്‍കോട് വാര്‍ത്തയെ അറിയിച്ചിട്ടുണ്ട്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
ഡോക്ടര്‍ അഡ്മിറ്റു ചെയ്യുമെന്ന് നേഴ്‌സ് നേരത്തെ മനസില്‍ കണ്ടു!

ആതുരാലയ മുറ്റത്തെ കണ്ണീര്‍ ചിത്രങ്ങള്‍

ഭാഗം ഒന്ന്: 
302രൂപയുടെ മരുന്ന് 130 രൂപയ്ക്ക് കിട്ടുന്ന വിധം... ചൂഷണം ഇങ്ങനെയും
ഭാഗം മൂന്ന്
ഇവിടെ ബുധനാഴ്ചയെത്തുന്ന രോഗികള്‍ക്ക് അഡ്മിറ്റ് ഉറപ്പ്
Keywords : Kasaragod, Kerala, Hospital, Kasargodvartha, Health, Poor Patients and Rich Doctors. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia