city-gold-ad-for-blogger

സഭ പിരിഞ്ഞിട്ടും ബി ജെ പി സഖ്യം വിട്ട ടി ഡി പി രാജ്യസഭാംഗങ്ങള്‍ പിരിഞ്ഞുപോയില്ല; പ്രതിഷേധം തുടര്‍ന്ന എം പിമാരെ ബലംപ്രയോഗിച്ച് നീക്കിയത് രാത്രിയോടെ

ന്യൂഡല്‍ഹി: (www.kasargodvartha.com 06.04.2018) സഭ പിരിഞ്ഞിട്ടും രാജ്യസഭയില്‍ നിന്നും പോകാന്‍ കൂട്ടാക്കാതെ ടി ഡി പി എംപിമാരുടെ രാജ്യസഭാംഗങ്ങളുടെ പ്രതിഷേധം. പിന്നീട്, സുരക്ഷാ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ചാണ് എം പിമാരെ പുറത്താക്കിയത്.

ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി നല്‍കുന്ന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാതെ തങ്ങള്‍ സഭയില്‍ നിന്നും പുറത്തേക്കില്ലെന്നായിരുന്നു പാര്‍ട്ടി എംപിമാരുടെ നിലപാട്.

സഭ പിരിഞ്ഞിട്ടും ബി ജെ പി സഖ്യം വിട്ട ടി ഡി പി രാജ്യസഭാംഗങ്ങള്‍ പിരിഞ്ഞുപോയില്ല; പ്രതിഷേധം തുടര്‍ന്ന എം പിമാരെ ബലംപ്രയോഗിച്ച് നീക്കിയത് രാത്രിയോടെ

ഉച്ചതിരിഞ്ഞ് 2.45ന് സഭാ നടപടികള്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യന്‍ നിര്‍ത്തിവച്ചെങ്കിലും ആറോളം വരുന്ന എംപിമാര്‍ പിരിഞ്ഞുപോകാന്‍ കൂട്ടാക്കാതെ പ്രതിഷേധവുമായി സഭക്കുള്ളില്‍ തന്നെ തുടരുകയായിരുന്നു. എംപിമാര്‍ നിലപാട് വ്യക്തമാക്കിയതോടെ പി .ജെ കുര്യനും സുരക്ഷാ സേനയും പുറത്തിറങ്ങാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ഇവര്‍ പുറത്തിറങ്ങിയില്ല.

ഒരു സംഘം ഡോക്ടര്‍മാര്‍ സഭയിലെത്തി പ്രതിഷേധിക്കുന്ന എംപിമാരുടെ ആരോഗ്യനില പരിശോധിക്കുകയും ചെയ്തു. ഡോക്ടര്‍മാരുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റേണ്ടി വരികയും ചെയ്തു.

ഏറെ വൈകിയും പ്രതിഷേധം തുടര്‍ന്ന എംപിമാരെ രാത്രിയോടെ ബലം പ്രയോഗിച്ച് നീക്കി. ആന്ധ്രപ്രദേശിന് പ്രത്യേക പദവി അനുവദിച്ച് കൂടുതല്‍ സാമ്പത്തിക സഹായം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സഖ്യം ഉപേക്ഷിച്ച് പാര്‍ലമന്റെില്‍ പ്രതിഷേധിച്ചുവരുകയാണ് ടി.ഡി.പി. സംസ്ഥാനത്തിന് പ്രത്യേക പദവി നല്‍കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനങ്ങളുണ്ടായില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ടി ഡി പി വ്യക്തമാക്കി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, New Delhi, BJP, MP, TDP, Parlement, Protest, Politics, Top headline, TDP MPs evicted from Rajya Sabha at night as they refused to leave

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia