പ്രജ്ഞാ സിങ്ങിന്റെ വിവാദപരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടി; കര്‍ക്കരെയുടെ കൊലപാതകം കര്‍മ്മഫലമെന്നും തന്റെ ശാപം മൂലമാണത് സംഭവിച്ചതെന്നുമുള്ള പ്രസ്താവന ദൈവം തന്നെക്കൊണ്ട് പറയിപ്പിച്ചതാണെന്ന് പ്രജ്ഞാ സിങ്ങ്
Apr 20, 2019, 13:35 IST
മുംബൈ:(www.kasargodvartha.com 20/04/2019) മഹാരാഷ്ട്ര എടിഎസ് തലവന്‍ ഹേമന്ത് കര്‍ക്കരെയുടെ കൊലപാതകത്തില്‍ വിവാദപരാമര്‍ശം നടത്തിയ മാലേഗാവ് ഭീകരാക്രമണക്കേസിലെ പ്രതിയും ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥിയുമായ പ്രജ്ഞ സിംങ് ഠാക്കൂറിനോട് വിശദീകരണം തേടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഹേമന്ദ് കര്‍ക്കെരെ കൊല്ലപ്പെട്ടത് കര്‍മ്മഫലം കൊണ്ടാണെന്നും തന്റെ ശാപം മൂലമാണെന്നും പ്രജ്ഞ സിംങ് പറഞ്ഞിരുന്നു.
മധ്യപ്രദേശ് തെരഞ്ഞെടുപ്പ് ഓഫീസര്‍ പ്രജ്ഞ സിംങ്ങിന്റെ പ്രസ്താവന പരിശോധിച്ച് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട് ലഭിച്ച ശേഷം പ്രജ്ഞക്കെതിരെ എന്ത് നടപടി കൈക്കൊള്ളണമെന്ന് കമ്മീഷന്‍ തീരുമാനിക്കും.
അതേസമയം വിവാദപ്രസ്താവനയില്‍ മാപ്പപേക്ഷയുമായി പ്രജഞ സിംങ്ങ് രംഗത്തുവന്നിരുന്നു. ദൈവം തന്നെ കൊണ്ട് പറയിപ്പിച്ചതാണെന്ന് പറഞ്ഞ പ്രജ്ഞ വാക്കുകള്‍ തിരിച്ചെടുക്കുന്നെവെന്നും മാപ്പ് പറയുന്നുവെന്നും പ്രജ്ഞ പറഞ്ഞു.
സംഭവത്തില്‍ ഐപിഎസ് അസോസിയേഷന്‍ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെ പ്രതിരോധത്തിലായ ബിജെപി ഉരുണ്ടുകളിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. പ്രജ്ഞാ സിങ്ങിന്റെ പ്രസ്താവന വ്യക്തിപരമാണെന്നും അദ്ദേഹം അനുഭവിച്ച യാതനകള്‍ മൂലം അങ്ങനെ പറഞ്ഞതാകാം എന്നുമായിരുന്നു ബിജെപി പ്രതികരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Election, Top-Headlines, Congress, BJP, Election commission, Sadhvi Pragya Thakur apologizes for her statement on late Hemant Karkare