city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Govt Scheme | പ്രധാനമന്ത്രി ആവാസ് യോജന: നിങ്ങൾക്ക് ഇതുവരെ വീടിനായി ധനസഹായം ലഭിച്ചില്ലെങ്കിൽ ഈ നമ്പറുകളിൽ വിളിക്കുക; 45 ദിവസത്തിനുള്ളിൽ നടപടിയുണ്ടാവും

ന്യൂഡെൽഹി: (www.kasargodvartha.com) നിങ്ങൾ പ്രധാനമന്ത്രി ആവാസ് യോജന (PM Awas yojna) യ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും ഈ സ്കീമിന് കീഴിൽ ഇതുവരെ വീട് ലഭിച്ചിട്ടില്ലെങ്കിൽ, ഒട്ടും വിഷമിക്കേണ്ടതില്ല. ഇപ്പോൾ നിങ്ങൾക്ക് ഒരു കോളിലൂടെ പരാതി നൽകാം. രാജ്യത്തെ പാവപ്പെട്ടവർക്കും ദരിദ്രർക്കും വീട് നൽകാനുള്ള കേന്ദ്ര സർകാർ പദ്ധതിയാണിത്.
  
Govt Scheme | പ്രധാനമന്ത്രി ആവാസ് യോജന: നിങ്ങൾക്ക് ഇതുവരെ വീടിനായി ധനസഹായം ലഭിച്ചില്ലെങ്കിൽ ഈ നമ്പറുകളിൽ വിളിക്കുക; 45 ദിവസത്തിനുള്ളിൽ നടപടിയുണ്ടാവും

2015ലാണ് ഈ പദ്ധതി ആരംഭിച്ചത്. ഇതോടൊപ്പം സബ്‌സിഡി സൗകര്യവും ഈ പദ്ധതിയിൽ സർകാർ നൽകുന്നു. നഗര ഭവന പദ്ധതിയിൽ 2.67 ലക്ഷം രൂപയും ഗ്രാമീണ ഭവന പദ്ധതിയിൽ 1.67 ലക്ഷം രൂപയും സബ്‌സിഡി നൽകുന്നു.


ഈ നമ്പറുകളിൽ പരാതിപ്പെടാം

* സംസ്ഥാന തല ടോൾ ഫ്രീ നമ്പർ: 1800-345-6527
* മൊബൈൽ നമ്പർ അല്ലെങ്കിൽ വാട്സ് ആപ് നമ്പർ : 7004-193202
* റൂറൽ - 1800-11-6446
* NHB - 1800-11-3377, 1800-11-3388
* HUDCO - 180011-6163


45 ദിവസത്തിനകം തീർപ്പാക്കും

നിങ്ങളുടെ പരാതി രജിസ്റ്റർ ചെയ്യുമ്പോൾ, നിങ്ങളുടെ പരാതി 45 ദിവസത്തിനുള്ളിൽ തീർപ്പാക്കുമെന്നാണ് അധികൃതർ പറയുന്നത്. ഇതുകൂടാതെ കൂടുതൽ വിവരങ്ങൾക്ക് ബ്ലോക് ഡെവലപ്മെന്റ് ഓഫീസറെയും ബന്ധപ്പെടാവുന്നതാണ്.


പദ്ധതിയുടെ പ്രയോജനം ആർക്കാണ് ലഭിക്കുന്നത്?

പ്രധാനമന്ത്രി ആവാസ് യോജനയ്ക്ക് കീഴിൽ, മൂന്ന് ലക്ഷത്തിൽ താഴെ വരുമാനമുള്ള, വീടില്ലാത്ത ഏതൊരു വ്യക്തിക്കും ഇത് പ്രയോജനപ്പെടുത്താം. 2.50 ലക്ഷം രൂപയാണ് ഇതിനായി നൽകുന്നത്. ഇതിൽ മൂന്ന് ഗഡുക്കളായാണ് പണം നൽകുന്നത്. ആദ്യ ഗഡു 50,000. രണ്ടാം ഗഡുവായി 1.50 ലക്ഷം, മൂന്നാം ഗഡുവായി 50,000 രൂപയും നൽകുന്നു. ഈ 2.50 ലക്ഷം രൂപയിൽ സംസ്ഥാന സർകാരുകൾ ഒരു ലക്ഷം നൽകുന്നു. കേന്ദ്ര സർകാർ 1.50 ലക്ഷം രൂപയാണ് നൽകുക. ചില സംസ്ഥാന സർകാരുകൾ കൂടുതൽ പണം നൽകുന്നുണ്ട്.


You Might Also Like:
Domestic Animals | പശുക്കളിലെ പേവിഷ ബാധ: അതീവ ജാഗ്രതയില്‍ കണ്ണൂര്‍, വളര്‍ത്തുമൃഗങ്ങള്‍ക്കും വാക്‌സിന്‍ പരിഗണയിലുണ്ടെന്ന് ജില്ലാ വെറ്റിനറി സൂപ്രണ്ട്

Keywords: New Delhi, India, News, Top-Headlines, Prime Minister, Government, Complaint, Central Government, PM Awas Yojana Helpline Number.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia