Join Whatsapp Group. Join now!
Aster MIMS 10/10/2023

Domestic Animals | പശുക്കളിലെ പേവിഷ ബാധ: അതീവ ജാഗ്രതയില്‍ കണ്ണൂര്‍, വളര്‍ത്തുമൃഗങ്ങള്‍ക്കും വാക്‌സിന്‍ പരിഗണയിലുണ്ടെന്ന് ജില്ലാ വെറ്റിനറി സൂപ്രണ്ട്

Kannur: Rabies in cattle; Vaccination for domestic animals also under consideration #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കണ്ണൂര്‍: (www.kasargodvartha.com) പശുക്കളിലെ പേവിഷബാധയില്‍ ജില്ല അതീവ കര്‍ശന ജാഗ്രതയിലെന്ന് കണ്ണൂര്‍ ജില്ലാ വെറ്റിനറി സൂപ്രണ്ട് ഡോ. എസ് ജെ ലേഖ. രോഗബാധ സംശയിച്ചാല്‍ വെറ്റിനറി ഡോക്ടറുടെ സേവനം തേടണമെന്നും വളര്‍ത്തുമൃഗങ്ങള്‍ക്കും വാക്‌സിന്‍ പരിഗണയിലുണ്ടെന്നും സൂപ്രണ്ട് വ്യക്തമാക്കി.

വളര്‍ത്തു മൃഗങ്ങളുടെ കാര്യത്തില്‍ കര്‍ഷകര്‍ ജാഗ്രത പാലിക്കണമെന്ന് വെറ്റിനറി സൂപ്രണ്ട് നിര്‍ദേശം നല്‍കി. പശുക്കള്‍ ചത്താല്‍ ദുരന്തനിവാരണ സംഭാവനയില്‍ നിന്നും ധനസഹായം നല്‍കും. പാല്‍ ഉപയോഗിക്കുന്നതില്‍ ആശങ്ക വേണ്ടെന്ന് വെറ്റിനറി സൂപ്രണ്ട് പറഞ്ഞു.

Kannur, news, Kerala, Top-Headlines, health, Animal, Kannur: Rabies in cattle; Vaccination for domestic animals also under consideration.

അതേസമയം തെരുവ് നായ പ്രതിരോധത്തിന് മുന്നോടിയായി മൃഗസംരക്ഷണ വകുപ്പ് വ്യാഴാഴ്ച യോഗം ചേരും. വാക്‌സിന്‍ സംഭരണം, ജീവനക്കാരുടെ വിന്യാസം, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ചര്‍ച്ചയാകും. തദ്ദേശ വകുപ്പും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്നാണ് പേവിഷ പ്രതിരോധം, തെരുവുനായ നിയന്ത്രണം എന്നിവ നടപ്പാക്കേണ്ടത്.

Keywords: Kannur, news, Kerala, Top-Headlines, health, Animal, Kannur: Rabies in cattle; Vaccination for domestic animals also under consideration.

Post a Comment