കാസർകോട്ട് എയിംസിനായി പദയാത്ര തിങ്കളാഴ്ച തുടങ്ങും; നാസർ ചെർക്കളം നയിക്കും
Aug 15, 2021, 21:41 IST
കാസർകോട്: (www.kasargodvartha.com 15.08.2021) എയിംസിനായി കേന്ദ്ര സർകാരിന് സംസ്ഥാന സർകാർ സമർപിക്കുന്ന പ്രൊപോസലിൽ കാസർകോട് ജില്ലയുടെ പേര് ഉൾപെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ഹൊസങ്കടിയിൽ നിന്ന് കാഞ്ഞങ്ങാട്ടേക്ക് നടത്തുന്ന ജില്ലാതല പദയാത്ര തിങ്കളാഴ്ച തുടങ്ങും.
സാമൂഹിക, ജീവകാരുണ്യ മേഖലകളിൽ നിറസാന്നിധ്യമായ നാസർ ചെർക്കളമാണ് കാസർകോടിന്റെ സ്വപ്ന പദ്ധതിക്കായുള്ള പോരാട്ടത്തിലെ ശ്രദ്ധേയമായ പദയാത്രയെ നയിക്കുന്നത്. ഹൊസങ്കടിയിൽ എ കെ എം അശ്‌റഫ് ഫ്ലാഗ് ഓഫ് ചെയ്യും.
10 സ്ഥിര അംഗങ്ങളാണ് യാത്രയിൽ ഉണ്ടാവുക. ജില്ലയിലെ മത, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക, കലാ - കായിക, സന്നദ്ധ സംഘടനകളും വിദ്യാർഥി, കുടുംബ കൂട്ടായ്മകളും യാത്രക്ക് അഭിവാദ്യങ്ങളും സ്വീകരണങ്ങളും നൽകും.
പദയാത്രയ്ക്ക് ദേശീയ വേദി മൊഗ്രാലിൽ സ്വീകരണം നൽകും
മൊഗ്രാൽ: എയിംസ് ജില്ലാ ജനകീയകൂട്ടായ്മ സംഘടിപ്പിക്കുന്ന ചതുർദിന പദയാത്രയ്ക്ക് രണ്ടാം ദിവസമായ ഓഗസ്റ്റ് 17 ന് രാവിലെ 11 മണിക്ക് മൊഗ്രാലിൽ സ്വീകരണം ദേശീയ വേദി സ്വീകരണം നൽകും.
യോഗത്തിൽ പ്രസിഡണ്ട് മുഹമ്മദ് അബ്‌കോ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ എം എം റഹ്‌മാൻ, ടി കെ ജാഫർ, ഇബ്രാഹിം ഖലീൽ, പി എം മുഹമ്മദ് കുഞ്ഞി, വിജയകുമാർ, ഹമീദ് കാവിൽ, ടി കെ അൻവർ, അശ്‌റഫ് പെർവാഡ്, റിയാസ് മൊഗ്രാൽ, മുഹമ്മദ് സ്മാർട്, അബ്ദുല്ലകുഞ്ഞി നട്പ്പളം, ടി എ ജലാൽ, എച് എം കരീം, മുഹമ്മദ് മൊഗ്രാൽ, മുഹമ്മദ് കുഞ്ഞി മാസ്റ്റർ, എം എസ് മുഹമ്മദ് കുഞ്ഞി സംസാരിച്ചു. സെക്രടറി എം എ മൂസ സ്വാഗതം പറഞ്ഞു.

Keywords: Kasaragod, Kerala,News, State, Government, District, National, Mogral, President, Need AIIMS in Kasargod; foot rally from 16th August.
< !- START disable copy paste -->