ബാങ്ക് മാനേജറായ മലയാളി യുവതിയുടെ കൊലപാതകം; രണ്ടുപേര്‍ പിടിയില്‍
Apr 20, 2013, 11:17 IST
മംഗലാപുരം: സിന്‍ഡിക്കറ്റ് ബാങ്ക് കാട്ടിപ്പള്ള ബ്രാഞ്ച് അസിസ്റ്റന്റ് മാനേജര്‍, മലയാളിയായ അഞ്ജനയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. കൊലപാതകികളെന്ന് സംശയിക്കുന്ന രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. കവര്‍ചയ്ക്ക് വേണ്ടിയാണ് അഞ്ജനയെ കൊന്നതാണെന്നാണ് പോലീസ് നിഗമനം.
18ന് രാവിലെയാണ് അഞ്ജനയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അഞ്ജന മരിച്ച നിലയില്‍ കാണപ്പെട്ട വീട്ടിലെ താമസക്കാരന് മഹേഷിനും കൃത്യത്തില്‍ പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനുശേഷം അപ്രത്യക്ഷനായ ഇയാള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തി വരികയാണ്.
മഹേഷിന്റെ സുഹൃത്തും സഹതാമസക്കാരനും ടൗണിലെ ഒരു സ്ഥാപനത്തില്‍ തൊഴിലാളിയുമായ രവി എന്നയാളും അയാളുടെ സുഹൃത്തുമാണ് പോലീസ് കസ്റ്റഡിയിലുള്ളത്.
മലപ്പുറം സ്വദേശിനിയാണ് അഞ്ജന. കാപ്പിക്കാട് ബെജായിലെ മഹേഷും രവിയും താമസിക്കുന്ന മുറിയിലാണ് അഞ്ജനയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ മുറുക്കിയ നിലയിലയിരുന്നു മൃതദേഹം കണ്ടെത്തിയത്. അഞ്ജന ഇടക്കിടെ ഈ മുറിയില്‍ പോകുമായിരുന്നു. മഹേഷ് നഗരത്തിലെ ഒരു മാളിലെ ഭക്ഷണ ശാലയില്‍ തൊഴിലാളിയാണ്.
അഞ്ജനയുടെ വാനിറ്റി ബാഗ്, സ്വര്‍ണ മാല, മൊബൈല്‍ ഫോണ്‍ എന്നിവ നഷ്ടപ്പെട്ടിരുന്നു. ഇതായിരുന്നു മരണം കൊലപാതകമെന്ന നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. കൊലപാതകത്തില്‍ മറ്റുചില ആളുകള്‍ക്കും ബന്ധമുള്ളതായി പോലീസ് സംശയിക്കുന്നു. ഗാന്ധിനഗറിലുള്ള ബാങ്കിന്റെ ക്വാര്‍ടേഴ്സില്‍ മാതാവിനൊപ്പമായിരുന്നു അഞ്ജന താമസിച്ചിരുന്നത്. പിതാവ് കേരളത്തിലെ ഒരു ബാങ്കില്‍ ജീവനക്കാരനാണ്. ഒരു സഹോദരനുണ്ട്.
Related News:
ബാങ്ക് മാനേജറായ മലയാളി യുവതി മംഗലാപുരത്ത് കൊല്ലപ്പെട്ട നിലയില്‍
Keywords: Murder of bank manager: Two in custody, robbery suspected, Mangalore, investigation, Mahesh, roommate, involvement, Gandhinagar, Kapikad, assistant manager in Syndicate Bank, Katipalla, murdered,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews.