city-gold-ad-for-blogger

ബാങ്ക് മാനേജറായ മലയാളി യുവതി മംഗലാപുരത്ത് കൊല്ലപ്പെട്ട നിലയില്‍

മംഗലാപുരം: ബാങ്ക് മാനേജറായ മലയാളി യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബുധനാഴ്ച രാത്രിയാണ് സംഭവം. മലയാളിയായ അഞ്ജനയാണ് മരിച്ചത്.

സിന്‍ഡിക്കേറ്റ് ബാങ്കിന്റെ അസിസ്റ്റന്‍ഡ് മാനേജറാണ് അഞ്ജന. ബാങ്കിന്റെ ഗാന്ധി നഗറിലെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു ഇവര്‍ താമസം. അഞ്ജന ഇടക്കിടെ പോവാറുള്ള കാപ്പിക്കാടിലെ ഒരു വീട്ടിന്റെ തറയിലാണ് മൃതദേഹം കണ്ടത്. കഴുത്തില്‍ ഒരു കയര്‍ കുരുക്കിയ നിലയില്‍ കാണപ്പെട്ടു. മരണം കൊലപാതകമാണെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്.

ഉത്തരേന്ത്യക്കാരനായ മഹേഷ് എന്നയാള്‍ വാടകയ്‌ക്കെടുത്ത് താമസിക്കുന്ന ഡോള്‍ഫി എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് അഞ്ജനയുടെ മൃതദേഹം കണ്ടത്. മഹേഷുമായി അഞ്ജനയ്ക്ക് അടുപ്പമുള്ളതായും അതിനാല്‍ അഞ്ജന ഇടക്കിടെ ഈ വീട്ടില്‍ സന്ദര്‍ശകയാണെന്നും പറയപ്പെടുന്നു.

ബുധനാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ അഞ്ജന തിരിച്ചുവരാത്തതിനെ തുടര്‍ന്ന് മാതാവ് ബര്‍ക്കെ പോലീസില്‍ പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് നാട്ടുകാര്‍ മഹേഷിന്റെ വീട്ടില്‍ അഞ്ജനയെ മരിച്ച നിലയില്‍ കണ്ടെത്തിയ വിവരം പോലീസിനെ അറിയിച്ചത്. സംഭവത്തില്‍ ഉര്‍വ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.

ബാങ്ക് മാനേജറായ മലയാളി യുവതി മംഗലാപുരത്ത് കൊല്ലപ്പെട്ട നിലയില്‍

Related News:
ബാ­ങ്ക് മാ­നേ­ജറാ­യ മ­ല­യാ­ളി യു­വ­തി­യു­ടെ കൊ­ല­പാതകം; ര­ണ്ടു­പേ­ര്‍ പി­ടി­യില്‍

Keywords:  Girl from Kerala found dead, murder suspected, Mangalore, Bank, National, Murder, Police, Woman, House, Bejai-Kapikad, Anjana.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia