സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവരിൽ മലയാളി ഉദ്യോഗസ്ഥനും; തിരച്ചിൽ ഊർജിതം
● എൻഎച്ച്പിസി സീനിയർ മാനേജരായ കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനെയാണ് കാണാതായത്
● 2026 ജൂലൈ 20 തിങ്കളാഴ്ച ഉച്ചയ്ക്കാണ് നാംചി ജില്ലയിൽ അപകടമുണ്ടായത്
● മീഥെയിൻ വാതക സ്ഫോടനത്തിന് പിന്നാലെ മണ്ണിടിയുകയായിരുന്നു
● അപകടത്തിൽ ഇതുവരെ ഇരുപത് പേർ മരിച്ചതായാണ് റിപ്പോർട്ട്
● കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അപകടത്തിൽപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ചു
ഗാങ്ടോക്ക്: (KasargodVartha) സിക്കിമിൽ നിർമാണത്തിലിരുന്ന തുരങ്കത്തിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായവരിൽ മലയാളിയും. നാഷണൽ ഹൈഡ്രോ പവർ കോർപ്പറേഷനിലെ സീനിയർ മാനേജരായ ജിയോളജിസ്റ്റ് കോട്ടയം പാമ്പാടി സ്വദേശി അനീഷ് മോഹനെയാണ് കാണാതായത്. 16 വർഷമായി എൻഎച്ച്പിസി ഉദ്യോഗസ്ഥനാണ് അനീഷ്. അനീഷിൻ്റെ കുടുംബാംഗങ്ങൾ ഇതിനോടകം അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
ഏഴ് മാസം മുൻപ് സ്ഥലംമാറ്റം
ഹരിയാനയിലായിരുന്ന അനീഷിന് ഏഴ് മാസം മുൻപാണ് സിക്കിം യൂണിറ്റ് മാനേജറായി സ്ഥലംമാറ്റം ലഭിച്ചത്. ഹരിയാനയിൽ കുടുംബസമേതമായിരുന്നു അനീഷ് താമസിച്ചിരുന്നത്. അനീഷിന് സ്ഥലംമാറ്റം ലഭിച്ചതിനെ തുടർന്ന് ഭാര്യയും മക്കളും നാട്ടിലേക്ക് വരികയായിരുന്നു. ഭാര്യയും ഭാര്യയുടെ സഹോദരനും അനീഷിൻ്റെ സഹോദരനുമാണ് ഇപ്പോൾ സിക്കിമിലേക്ക് തിരിച്ചത്.
Breaking: A tunnel collapse in Sikkim due to methane gas burst has claimed 10 lives, with around 25 workers feared trapped. 💔 condolences to the bereaved families. Praying for the safe rescue of those trapped & a speedy recovery for the injured.
— Nambiar Adarsh Narayanan P V 🪷 (@Adarsh4BJP) July 21, 2026
#Sikkim #TunnelCollapse #India pic.twitter.com/7cz1Bn0kIQ
ഡൽഹിയിൽ എത്തിയ മൂവരെയും എൻഎച്ച്പിസി അധികൃതർ വിമാനമാർഗം സിക്കിമിൽ എത്തിച്ചു. സിഗ്നലിൻ്റെ അടക്കം പ്രശ്നങ്ങളുള്ളതിനാൽ തിരച്ചിലിന് പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നതായി അനീഷിൻ്റെ സഹോദരൻ സുഹൃത്തുക്കളെ അറിയിച്ചിട്ടുണ്ട്.
#Breaking | Sikkim: The death toll in the Sikkim tunnel landslide has risen to 10.
— Mukesh (@mksh_kgp) July 21, 2026
Rescue operations are continuing on a war footing as teams race to locate and evacuate the remaining trapped workers. pic.twitter.com/zNWJ0stw1w
സ്ഫോടനത്തിന് പിന്നാലെ ദുരന്തം
സിക്കിമിലെ നാംചി ജില്ലയിലുള്ള സമർദുങ്ങിൽ എൻഎച്ച്പിസിയുടെ തീസ്ത സ്റ്റേജ് ആറ് ഹൈഡ്രോ പവർ പ്രോജക്ടിന് വേണ്ടിയുള്ള തുരങ്കപാത നിർമാണത്തിനിടെയാണ് മീഥെയിൻ വാതക സ്ഫോടനത്തിന് പിന്നാലെ മണ്ണിടിച്ചിൽ ഉണ്ടായത്. 2026 ജൂലൈ 20 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം ഉണ്ടായത്.
സംഭവത്തിൽ ഇതുവരെ 20 പേർ മരിച്ചതായാണ് ഔദ്യോഗിക റിപ്പോർട്ടുകൾ. പശ്ചിമ ബംഗാൾ, പഞ്ചാബ്, അസം, ഉത്തരാഖണ്ഡ് സ്വദേശികളാണ് മരിച്ചത്. അനീഷ് അടക്കം കാണാതായ അഞ്ച് പേർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. പശ്ചിമ ബംഗാളിൽ നിന്നുള്ള മൈനിങ് സേഫ്റ്റി ടീമും രക്ഷാപ്രവർത്തനത്തിനായി എത്തിച്ചേർന്നിട്ടുണ്ട്.
ധനസഹായം പ്രഖ്യാപിച്ചു
സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്, ഗവർണർ ഓം പ്രകാശ് മാത്തൂർ തുടങ്ങിയവർ 2026 ജൂലൈ 21 ചൊവ്വാഴ്ച അപകടസ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സംഭവം ഉന്നതതല സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു.
അപകടത്തെ തുടർന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് സാഹചര്യം വിലയിരുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Kottayam native Aneesh Mohan is missing in the Sikkim tunnel collapse.
#SikkimTunnelAccident #NHPC #MalayaliMissing #KottayamNews #KeralaNews #RescueOperation #RenuNews






