city-gold-ad-for-blogger

കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ ഒറ്റ ദിവസത്തിൽ നടപടിയെടുത്ത് കേന്ദ്രം: കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് വിലക്ക്, കരിമ്പട്ടിക മുന്നറിയിപ്പ്

Central Government Takes Swift Action Against Contract Company After National Highway Collapse in Kollam One-Month Ban Imposed and Blacklisting Considered
Photo Credit: Facebook/Nitin Gadkari

● കരാർ കമ്പനിയുടെ പ്രോജക്ട് മാനേജരെയും റസിഡൻറ് എഞ്ചിനീയറെയും മാറ്റിനിർത്തി.
● മണ്ണ് പരിശോധനയിലും അടിസ്ഥാന നിർമ്മാണത്തിലും വീഴ്ചയുണ്ടായെന്ന് കേന്ദ്രം കണ്ടെത്തി.
● പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചിരുന്നു.
● തകർച്ചയുടെ കാരണം കണ്ടെത്താൻ വിദഗ്ധസമിതി സ്ഥലം സന്ദർശിക്കും.
● കൂരിയാടിന് പിന്നാലെ കൊല്ലത്തും ദേശീയപാത തകർന്നത് നിർമ്മാണ നിലവാരത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിച്ചു.

ന്യൂഡെല്‍ഹി: (KasargodVartha) കൊല്ലം കൊട്ടിയം മൈലക്കാടിന് സമീപത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ കേന്ദ്ര സർക്കാർ കരാർ കമ്പനിക്കെതിരെ ഒറ്റ ദിവസത്തിനുള്ളിൽ അടിയന്തര നടപടി സ്വീകരിച്ചു. നിർമ്മാണ കരാർ കമ്പനിക്ക് ഒരു മാസത്തേക്ക് അടിയന്തര വിലക്ക് കൽപ്പിച്ച കേന്ദ്രം, കമ്പനിയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനുള്ള നീക്കവും ആരംഭിച്ചിരിക്കുകയാണ്. കൊട്ടിയം മൈലക്കാടിന് സമീപത്തെ ദേശീയ പാതയുടെ സംരക്ഷണ ഭിത്തി ഇന്നലെയാണ് തകർന്നത്.

സംഭവവുമായി ബന്ധപ്പെട്ട് ദേശീയ പാത നിർമ്മാണ കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് ഉൾപ്പെടെ കേന്ദ്രം ഇതിനകം നൽകിക്കഴിഞ്ഞു. കൂടാതെ, കരാർ കമ്പനിയുടെ പ്രോജക്ട് മാനേജരെയും റസിഡൻറ് എഞ്ചിനീയറെയും മാറ്റിനിർത്തുകയും ചെയ്തിട്ടുണ്ട്. മണ്ണ് പരിശോധനയിലും അടിസ്ഥാന നിർമ്മാണത്തിലും വീഴ്ചയുണ്ടായെന്ന് കേന്ദ്രം നടത്തിയ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.

മന്ത്രി റിയാസിൻ്റെ കത്ത്

കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേരള പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ്‌ റിയാസ് നേരത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചിരുന്നു. വിഷയത്തില്‍ കേന്ദ്രത്തിന്റെ അടിയന്തിരമായ ഇടപെടലും നടപടിയും ഉണ്ടാകണമെന്ന് കത്തിൽ ആവശ്യപ്പെട്ടു. ദേശീയപാത 66-ൻ്റെ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്നും മന്ത്രി റിയാസ് കേന്ദ്രത്തിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയപാത ഇടിഞ്ഞുതാഴ്ന്നതിൽ അടിയന്തര അന്വേഷണത്തിന് പൊതുമരാമത്ത് മന്ത്രി സെക്രട്ടറിക്കാണ് നിർദേശം നൽകിയിട്ടുള്ളത്. മണ്ണിടിഞ്ഞ് താഴാനുണ്ടായ സാഹചര്യം വിദഗ്ധരെ നിയോഗിച്ച് വിശദ പരിശോധന നടത്തുമെന്നാണ് ദേശീയ പാത അതോറിറ്റി അറിയിക്കുന്നത്. വിദഗ്ധസമിതി സ്ഥലം സന്ദർശിക്കുന്നു എന്നും സമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ നടപടികളുണ്ടാകുമെന്നും കേന്ദ്രം വ്യക്തമാക്കി.

തുടർച്ചയാകുന്ന തകർച്ച

മലപ്പുറം കൂരിയാട് അടക്കം നിർമ്മാണത്തിലിരിക്കെ ദേശീയ പാത തകർന്നതിനെ ചൊല്ലിയുള്ള വിവാദം കെട്ടടങ്ങും മുമ്പെയാണ് കൊല്ലം മൈലക്കാടും ദേശീയ പാത തകർന്നത്. 31.25 കിലോമീറ്റർ ദൂരം വരുന്ന കടമ്പാട്ടുക്കോണം - കൊല്ലം സ്ട്രെച്ചിലാണ് ഇന്നലെ അപകടമുണ്ടായത്. ഈ നിർമ്മാണ ചുമതല ശിവാലയ കൺസ്ട്രക്ഷൻസിനായിരുന്നു.

ദേശീയ ജല പാതയ്ക്കായി കായലിൽ നിന്ന് കുഴിച്ചെടുത്ത മണ്ണ് ദേശീയ പാത നിർമ്മാണത്തിന് ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയിരുന്നു. കൊല്ലം റീച്ചിൽ കുഴി നികത്താനും അപ്രോച്ച് റോഡിൻ്റെ ഫില്ലിങ്ങിനും അഷ്ടമുടിക്കായലിൽ നിന്നുള്ള മണ്ണ് ഉപയോഗിച്ചിരുന്നതായി എൻ എച്ച് ഐ വൃത്തങ്ങൾ നേരത്തെ സമ്മതിച്ചിരുന്നു. പാത തകർന്ന സ്ഥലത്ത് ഈ മണ്ണ് ഉപയോഗിച്ചോയെന്ന് വ്യക്തമല്ല. ഉപയോഗിച്ച മണ്ണിനെക്കുറിച്ചും പരിശോധന വേണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നുണ്ട്.

റോഡ് നിർമ്മാണത്തിലെ ഗുണനിലവാരത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കുക.

Article Summary: Central Govt imposes a one-month ban on the contract company after Kollam NH collapse.

#NationalHighwayCollapse #Kollam #CentralAction #ContractBan #PWDMinister #NHAI

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia