മംഗലാപുരം: ബന്തറിലെ മത്സ്യ വ്യാപാരി, ഹൊയ്‌ഗെ ബസാറിലെ ഗിരീഷ് പുത്രനെ(50) വെട്ടിക്കൊന്ന കേസില്‍ ഒരുപ്രതിയെകൂടി പോലീസ് അറസ്റ്റ് ചെയ്തു. പ്രശാന്ത് എന്ന പച്ചു(27) ആണ് അറസ്റ്റിലായത്. 2012 ഡിസംബര്‍ 22 നാണ് ഗിരീഷ് പുത്രന്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മൃതദേഹത്തില്‍ 73 വെട്ടുകളുണ്ടായിരുന്നു.
|
Girish Putran |
|
Prashant |
കേസിലെ മറ്റുപ്രതികളായ രാജേഷ്, നതാഷ, എന്നിവരെ ഫെബ്രുവരി ഒമ്പതിനും മുഖ്യപ്രതി മാലേമാറിലെ റിതേഷിനെ മാര്‍ച്ച് 31 നും അറസ്റ്റ് ചെയ്തിരുന്നു. ഗിരീഷ് പുത്രനില്‍ നിന്ന് കവര്‍ന്ന രണ്ട് സ്വര്‍ണ മാലകള്‍, രണ്ട് സ്വര്‍ണ മോതിരങ്ങള്‍, ഹ്യൂണ്ടായ് ഇയോണ്‍ കാര്‍ എന്നിവ പോലീസ് കണ്ടെടുത്തു. ഒരു മോതിരം റെയില്‍വെ സ്‌റ്റേഷനിനടുത്ത കടയില്‍ വിറ്റതായി പ്രതി പ്രശാന്ത് പോലീസിന് മൊഴ് നല്‍കി. മംഗലാപുരത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഗിരീഷ് പുത്രന്‍ വധക്കേസ്. ജനാതാദള്‍ എസ് പ്രാദേശിക നേതാവായിരുന്ന ഗിരീഷ് പുത്രനെ ബജ്‌പെയില്‍ കുറ്റിക്കാട്ടിലാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
|
Rajesh |
|
Natasha |
Related News:
ജനതാദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
Keywords
: Mangalore, Murder-case, Arrest, National, Girish Putran Murder, Prashant, Police, Hyundai Eon Car, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.