ജനതാദള്‍ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു
Dec 23, 2012, 11:50 IST
മംഗലാപുരം: ജനാതാദള്‍ എസ് പ്രാദേശിക നേതാവിനെ വെട്ടിക്കൊന്ന് സ്വര്‍ണാഭരങ്ങള്‍ കൊള്ളയടിച്ചു. എം.ആര്‍.പി.എല്‍ പെര്‍മുദയിലെ ഗിരീഷ് പുത്രന്‍(50) ആണ് കൊല്ലപ്പെട്ടത്. ജനതാദള്‍ എസ് അംഗവും ഹൊയ്‌ഗെ ബസാര്‍ ഫിഷറീസ് വിംഗ് പ്രസിഡന്റുമായ ഗിരീഷ് പുത്രനെ വെള്ളിയാഴ്ച കാണാതായിരുന്നു. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പാണ്ഡേശ്വര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
അതിനിടെ ശനിയാഴ്ച വൈകിട്ടാണ് ഇയാളെ ബജ്‌പെയില്‍ കുറ്റിക്കാട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മുഖത്തും കഴുത്തിലും വയറ്റിലും വെട്ടേറ്റ പാടുണ്ട്. ഇയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ദേഹത്തുണ്ടായിരുന്ന സ്വര്‍ണ ചെയിനും, ബ്രേസ് ലൈറ്റും, മോതിരവും കവര്‍ന്നതായി സംശയിക്കുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം വെന്‍ലോക് ആശുപത്രിയിലേക്ക് മാറ്റി. ബജ്‌പെ പോലീസ് കേസെടുത്ത് അനേഷിക്കുന്നു.

Keywords: Janatadal(s), Worker, Murder, Gold, Mangalore, MRPL, Bajpe, Police, Enquiry, Case, Karnataka, Kasaragod, Kerala, Malayalam news