city-gold-ad-for-blogger

അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി ഫാത്വിമത് ഫൗസിയ

കാസർകോട്: (www.kasargodvartha.com 16.08.2021)  കോഴിക്കോട് സർവകലാശാലയിൽ നിന്ന് അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി ഫാത്വിമത് ഫൗസിയ അഭിമാനമായി. മണ്ണാർക്കാട് എംഇഎസ് കല്ലടി കോളജിലെ അസി. പ്രഫസറായ ഫൗസിയ അംഗടിമുഗറിലെ എം മുഹ്‌യുദ്ദീൻ മാസ്റ്റർ - നാങ്കി മറ് യം ദമ്പതികളുടെ മകളാണ്. കോഴിക്കോട് സർവകലാശാലയിലെ ഡോ. മുഹമ്മദ് ഹനീഫ് ആണ് ഭർത്താവ്.
 
അറബി സാഹിത്യത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി ഫാത്വിമത് ഫൗസിയ

'കേരളത്തിലെ മദ്രസാ വിദ്യാഭ്യാസ സംവിധാനം, ദേശീയോദ്‌ഗ്രഥനത്തിനും അറബി ഭാഷയ്ക്കും നൽകിയ സംഭാവനകൾ ' എന്ന വിഷയത്തിലായിരുന്നു ഗവേഷണം പൂർത്തിയാക്കിയത്. പ്രൊഫ. എബി മൊയ്തീൻ കുട്ടിയുടെ കീഴിലായിരുന്നു ഗവേഷണം.

കോഴിക്കോട് സർവകലാശാല ബിരുദ പഠന ബോർഡ് അംഗം കൂടിയാണ് ഇവർ. ഡോ. ഫാത്വിമ മെഹ്ജബിൻ, ഡോ. അമൽ ജഹാൻ, മിസാജ് മെഹ്ഫൂസ്, റജബ് മുർതസ എന്നിവർ മക്കളാണ്. ഡോ. മുഹമ്മദ് ഹസീബ് മരുമകനാണ്.

Keywords: Kerala, Kasaragod, News, Kozhikode, University, Arabic, Education, National, Fathimath Fouzia holds doctorate in Arabic literature.

< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia