city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അണ്ടര്‍-17 ലോകകപ്പിലെ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഇനി യൂറോപ്യന്‍ കാല്പ്പന്തുമൈതാനിയിലേക്ക്: നിരാശനായി ഇന്ത്യന്‍ യൂത്ത് ടീം പരിശീലകന്‍

ന്യൂഡല്‍ഹി:(www.kasargodvartha.com 02/01/2018) ഇന്ത്യന്‍ ആരോസ് താരവും അണ്ടര്‍-17 ലോകകപ്പില്‍ ഇന്ത്യയുടെ ഗോള്‍ക്കീപ്പറുമായിരുന്ന ധീരജ് സിംഗ് യൂറോപ്യന്‍ ക്ലബ്ബുകളിലേക്ക് കളം മാറ്റാനുള്ള ശ്രമത്തില്‍. പതിനേഴുകാരനായ ധീരജ് സ്‌കോട്ടിഷ് പ്രൊഫഷണല്‍ ക്ലബ്ബായ മതര്‍വെല്‍ എഫ് സിയുടെയും ഇംഗ്ലണ്ടില്‍ രണ്ടാം ഡിവിഷന്‍ ക്ലബ്ബുകളായ ബ്ലാക്‌ബേണ്‍ റോവേഴ്‌സിന്റെയും ചാള്‍ട്ടന്‍ അത്‌ലറ്റിക് എഫ് സിയുടെയും ട്രയല്‍സില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് റിപ്പോര്‍ട്ടുകള്‍

2017 ഡിസംബര്‍ 31 ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായുള്ള ധീരജിന്റെ കരാര്‍ പൂര്‍ത്തിയായി. ഐ ലീഗില്‍ തുടരാന്‍ താല്പര്യമില്ലാത്തതുകൊണ്ട് ഇത് പുതുക്കാന്‍ താരം തയ്യാറായില്ല.

 അണ്ടര്‍-17 ലോകകപ്പിലെ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഇനി യൂറോപ്യന്‍ കാല്പ്പന്തുമൈതാനിയിലേക്ക്: നിരാശനായി ഇന്ത്യന്‍ യൂത്ത് ടീം പരിശീലകന്‍

എന്നാല്‍ യൂറോപ്യന്‍ ക്ലബ്ബിലേക്ക് ചെക്കേറാനുള്ള ധീരജിന്റെ തീരുമാനത്തില്‍ ദേശീയ യൂത്ത് ടീം പരിശീലകന്‍ ലൂയിസ് നോര്‍ട്ടന്‍ ഡി മാറ്റോസ് നിരാശ പ്രകടിപ്പിച്ചു. നിലവാരമുള്ള താരമാണെങ്കിലും യൂറോപ്പിലേക്ക് പോകും മുമ്പ് ധീരജ് ഐ ലീഗില്‍ കുറച്ച് കാലം കൂടി കളിക്കേണ്ടതുണ്ടെന്നും ധീരജിനെ ഏജന്റ് വഴിതെറ്റിക്കുകയാണെന്നും നോര്‍ട്ടന്‍ അഭിപ്രായപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, Sports, Football, India, Dheeraj Singh, Goal Keeper, Europe, Club, Indian Arrows, AIFF, Dheerak Singh Looking For European Transfers

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia