city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | എയർ ഹോസ്റ്റസിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്; കൊലപ്പെടുത്തിയതാണെന്ന് കാമുകൻ സമ്മതിച്ചതായി പൊലീസ്; 'ഭീഷണിപ്പെടുത്തിയതിന് ബാൽകണിയിൽ നിന്ന് തള്ളിയിട്ടു'

ബെംഗ്‌ളുറു: (www.kasargodvartha.com) എയര്‍ ഹോസ്റ്റസായി ജോലി ചെയ്യുന്ന ഹിമാചല്‍ പ്രദേശ് സ്വദേശിനി അര്‍ച്ചന ധിമാന്റെ (28) കൊലപാതകക്കേസില്‍ പുതിയ വഴിത്തിരിവ്. അര്‍ച്ചനയെ താന്‍ അപാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് തള്ളിയിട്ട് കൊന്നതാണെന്ന് കാമുകനും ബെംഗ്‌ളൂറില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ കാസര്‍കോട് സ്വദേശി ആദേശ് സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
         
Investigation | എയർ ഹോസ്റ്റസിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്; കൊലപ്പെടുത്തിയതാണെന്ന് കാമുകൻ സമ്മതിച്ചതായി പൊലീസ്; 'ഭീഷണിപ്പെടുത്തിയതിന് ബാൽകണിയിൽ നിന്ന് തള്ളിയിട്ടു'

ഇക്കഴിഞ്ഞ മാര്‍ച് 11ന് പുലര്‍ചെയാണ് ആദേശ് താമസിക്കുന്ന കോറമംഗലയിലെ രേണുക റെസിഡന്‍സി അപാര്‍ട്‌മെന്റിന്റെ നാലാം നിലയില്‍ നിന്ന് അര്‍ച്ചനയെ വീണുമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് ആദ്യം സംശയിച്ചിരുന്നതെങ്കിലും മരണത്തില്‍ ദുരൂഹത ഉയര്‍ന്നതിനെ തുടര്‍ന്ന് പിന്നാലെ ആദേശിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. മകളുടെ മരണം കൊലപാതകമാണെന്ന അര്‍ച്ചനയുടെ മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കോറമംഗല പൊലീസ് കൊലപാതകത്തിന് കേസെടുത്ത് ആദേശിനെ അറസ്റ്റ് ചെയ്തിരുന്നു.

ആദേശിനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 'വിവാഹത്തിന് സമ്മതിച്ചില്ലെങ്കില്‍ ലൈംഗികാതിക്രമത്തിന് പൊലീസില്‍ പരാതി നല്‍കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അര്‍ച്ചന നേരത്തെ ആദേശിനെ ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷം മരണദിവസവും ഇതേ വിഷയത്തില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിന്റെ പേരില്‍ താന്‍ അവളെ ബാല്‍കണിയില്‍ നിന്ന് തള്ളിയിട്ട് കൊല്ലുകയായിരുന്നുവെന്ന് ആദേശ് പറഞ്ഞു', അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
               
Investigation | എയർ ഹോസ്റ്റസിന്റെ മരണത്തിൽ പുതിയ വഴിത്തിരിവ്; കൊലപ്പെടുത്തിയതാണെന്ന് കാമുകൻ സമ്മതിച്ചതായി പൊലീസ്; 'ഭീഷണിപ്പെടുത്തിയതിന് ബാൽകണിയിൽ നിന്ന് തള്ളിയിട്ടു'

ബെംഗ്‌ളൂറിനും ദുബൈക്കുമിടയില്‍ സര്‍വീസ് നടത്തുന്ന അന്താരാഷ്ട്ര വിമാന കംപനിയില്‍ ജോലി ചെയ്തിരുന്ന അര്‍ച്ചന സംഭവത്തിന് നാല് ദിവസം മുമ്പാണ് ആദേശിനെ കാണാന്‍ ബെംഗ്‌ളൂറില്‍ എത്തിയത്. ആദേശ് ഒരു ഡേറ്റിംഗ് ആപിലൂടെയാണ് അര്‍ച്ചനയെ പരിചയപ്പെട്ടതെന്നും കഴിഞ്ഞ ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നും വെള്ളിയാഴ്ച രാത്രി ഇരുവരും ഫോറം മോളില്‍ പോയി സിനിമ കണ്ട് താമസ സ്ഥലത്തേക്ക് മടങ്ങിയതിന് ശേഷമാണ് സംഭവങ്ങള്‍ നടന്നതെന്നുമാണ് പൊലീസ് പറയുന്നത്. അര്‍ച്ചന ഓരോ തവണയും കല്യാണം കഴിക്കാന്‍ പറയുമായിരുന്നുവെന്നും ഈ വിഷയത്തില്‍ ഇവര്‍ തമ്മില്‍ പലപ്പോഴും വഴക്കുണ്ടായിരുന്നതായും ഇതാണ് ഒടുവില്‍ കൊലപാതകത്തിന് കാരണമായതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. സംഭവം നടന്ന ദിവസത്തെ സമീപത്ത് നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ALSO READ:

Keywords:  Latest-News, National, Karnataka, Bengaluru, Kasaragod, Top-Headlines, Crime, Murder, Investigation, Police, Killed, Death of Airhostess; Bengaluru police said that woman pushed out of apartment and killed. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia