Join Whatsapp Group. Join now!
Aster mims 04/11/2022

Murder Case | 'എയർഹോസ്റ്റസിനെ കാമുകൻ തള്ളിയിട്ട് കൊന്നത് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിന്'; മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതും പ്രകോപനത്തിന് കാരണമായെന്ന് പൊലീസ്

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍Police probe reveals air hostess was murdered in Bengaluru
ബെംഗ്ളുറു: (www.kasargodvartha.com) എയർ ഹോസ്റ്റസായി ജോലി ചെയ്യുന്ന ഹിമാചൽ പ്രദേശ് സ്വദേശിനി അർച്ചന ധിമാൻ (28) എന്ന യുവതിയെ അപാർട്മെന്റിന്റെ നാലാം നിലയിൽ നിന്ന് കാമുകൻ തള്ളിയിട്ട് കൊന്നത് വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടതിനെന്ന് പൊലീസ്. സംഭവത്തിൽ കാമുകനും ബെംഗ്ളൂറിൽ സോഫ്റ്റ് വെയർ എൻജിനീയറുമായ കാസർകോട് സ്വദേശി ആദേശിനെ കഴിഞ്ഞദിവസം കോറമംഗല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

'അർച്ചന ധിമാൻ ദുബൈയിൽ എയർ ഹോസ്റ്റസായിരുന്നു. മാർച് ആറിന് കാമുകനെ കാണാൻ അവർ ബെംഗ്ളൂറിലെത്തി. മാർച് 10ന് രാത്രി വൈകി ആദേശും അർച്ചനയും കോറമംഗലയിലെ അപാർട്മെന്റിൽ പാർടി നടത്തിയിരുന്നു. തുടർന്ന് രാത്രി 12.30 ഓടെ നാലാം നിലയിൽ വരാന്തയ്ക്ക് സമീപം ഇവർ നിൽക്കുകയും വിവാഹത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. അർച്ചന ധിമാൻ തന്റെ വീട്ടിൽ വിവാഹത്തിന് നിർബന്ധിക്കുന്നതായി പറഞ്ഞു.

Bengaluru, National, News, Murder-Case, Police, Woman, Arrest, Marriage, Threatened, Injured, Investigation, Parents, Complaint, Top-Headlines, Police probe reveals air hostess was murdered in Bengaluru.

പ്രണയത്തെക്കുറിച്ച് ഉടൻ തന്നെ നിങ്ങളുടെ വീട്ടുകാരോട് പറയണമെന്നും തന്നെ വിവാഹം കഴിക്കണമെന്നും യുവതി ആദേശിനോട് ആവശ്യപ്പെട്ടു. എന്നാൽ നമുക്ക് ഇതുപോലെ സുഹൃത്തുക്കളായി തുടരാം എന്നായിരുന്നു ആദേശിന്റെ മറുപടി. ഇതോടെ ഇരുവരും തമ്മിലുള്ള വാക് തർക്കത്തിലേക്ക് നീങ്ങി. മറ്റൊരു യുവതിയുമായുള്ള ബന്ധത്തെക്കുറിച്ചും അർച്ചന ആദേശിനോട് ചോദിച്ചിരുന്നു. നിയമനടപടി സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഈ സമയം, ദേഷ്യത്തിൽ ആദേശ് അർച്ചനയെ നാലാം നിലയിൽ നിന്ന് തള്ളിയിട്ടു. താഴെ വീണ് ഗുരുതരമായി പരുക്കേറ്റ അർച്ചന മരിക്കുകയും ചെയ്തു.

ആദേശ് ഒരു ഡേറ്റിംഗ് ആപിലൂടെയാണ് അർച്ചനയെ പരിചയപ്പെട്ടത്. കഴിഞ്ഞ ആറ് മാസമായി ഇരുവരും പ്രണയത്തിലായിരുന്നു. അർച്ചന ദുബൈയിൽ ജോലി ചെയ്യുന്നതിനിടയിൽ ആദേശിനെ കാണാൻ ബെംഗ്ളൂറിൽ വരുമായിരുന്നു. അടുത്തിടെ ആദേശ് അർച്ചനയെ അവഗണിക്കാൻ തുടങ്ങിയിരുന്നു. അർച്ചന ഓരോ തവണയും കല്യാണം കഴിക്കാൻ പറയുമായിരുന്നു. ഈ വിഷയത്തിൽ പലപ്പോഴും വഴക്കുണ്ടായി. അടുത്തിടെ അർച്ചനയുടെ വീട്ടുകാർ വരനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അതിനാൽ ഇക്കാര്യം ആദേശിനെ അറിയിക്കാനും ഉടൻ വിവാഹം കഴിക്കാൻ ആവശ്യപ്പെടാനും വേണ്ടിയാണ് അർച്ചന ദുബൈയിൽ നിന്ന് ബെംഗ്ളൂറിൽ എത്തിയത്', പൊലീസ് പറഞ്ഞു.

Bengaluru, National, News, Murder-Case, Police, Woman, Arrest, Marriage, Threatened, Injured, Investigation, Parents, Complaint, Top-Headlines, Police probe reveals air hostess was murdered in Bengaluru.

മദ്യലഹരിയിൽ അർച്ചന അബദ്ധത്തിൽ താഴേക്ക് വീഴുകയായിരുന്നുവെന്ന് അന്വേഷണത്തിന്റെ തുടക്കത്തിൽ ആദേശ് മൊഴി നൽകിയിരുന്നു. എന്നാൽ, തങ്ങളുടെ മകളെ ആദേശ് കൊലപ്പെടുത്തിയെന്നായിരുന്നു അർച്ചനയുടെ മാതാപിതാക്കളുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കൊലപാതകത്തിന് കേസെടുത്ത് ആദേശിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവസ്ഥലത്ത് നിന്ന് സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Keywords: Bengaluru, National, News, Murder-Case, Police, Woman, Arrest, Marriage, Threatened, Injured, Investigation, Parents, Complaint, Top-Headlines, Police probe reveals air hostess was murdered in Bengaluru.
< !- START disable copy paste -->

Post a Comment