ഉത്തര്‍പ്രദേശില്‍ സാമുദായിക സംഘര്‍ഷം; ഒരാള്‍ കൊല്ലപ്പെട്ടു
Jan 27, 2018, 11:47 IST
ലഖ്‌നൗ:(www.kasargodvartha.com 27.01.2018) ഉത്തര്‍പ്രദേശില്‍ റിപ്പബ്ലിക് ദിനത്തില്‍ ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ സാമുദായിക സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച്ച റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി അനുമതിയില്ലാതെ നടത്തിയ റാലിക്കിടെയാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ചന്ദന്‍ ഗുപ്ത(22)യാണ് സംഘര്‍ഷങ്ങള്‍ക്കിടെ വെടിയേറ്റ് മരിച്ചത്.
റാലിക്കിടെ ഉയര്‍ന്നുവന്ന ചില മുദ്രാവാക്യങ്ങളാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത് എന്നാണ് വിവരം. ഇരുവിഭാഗങ്ങളും പരസ്പരം കല്ലെറിയുകയും അക്രമിക്കുകയും വെടിവെക്കുകയും ചെയ്തു.
അനുമതിയില്ലാതെയാണ് റാലി സംഘടിപ്പിച്ചതെന്ന് അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാര്‍ വ്യക്തമാക്കി. ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘര്‍ഷം മറ്റ് സ്ഥലങ്ങളിലേക്ക് പടരാതിരിക്കാന്‍ മേഖലയില്‍ ശക്തമായ സുരക്ഷ പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Uthar Pradesh, National, Death, Police, Conflict in Uthar pradesh, one murdered
< !- START disable copy paste -->