മംഗലാപുരത്ത് വീണ്ടും സ്വര്‍ണവേട്ട; 57 പവന്‍ സ്വര്‍ണവുമായി കാസർകോട് സ്വദേശി അറസ്റ്റില്‍
Oct 27, 2013, 20:26 IST
മംഗലാപുരം: ദുബൈയില്‍ നിന്ന് കടത്തിയ 14.62 ലക്ഷം രൂപ വിലമതിക്കുന്ന 457.05 ഗ്രാം സ്വര്‍ണവുമായി കാസർകോട് കളനാട് സ്വദേശിയെ മംഗലാപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ ദുബൈയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസില്‍ വന്നിറങ്ങിയ കളനാട്ടെ മുഹമ്മദ് അഷ്‌റഫ് (38) എന്നയാളില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ നാലാം തവണയാണ് മംഗലാപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത് പിടികൂടിയത്. സ്വര്‍ണത്തെ വയര്‍ രൂപത്തിലാക്കി വെള്ളിനിറം പൂശിയും, ഫ്രൈയിംങ് പാനിന് സ്വര്‍ണത്തിന്റെ പിടി ഘടിപ്പിച്ചുമാണ് സ്വര്‍ണം കടത്തിയത്. അഷ്‌റഫിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ ഇയാളുടെ ലഗേജ് സ്‌കാന്‍ ചെയ്തപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
വ്യാഴാഴ്ച കസ്റ്റംസ് ഇവിടെ നിന്ന് 2.45 കിലോ ഗ്രാം സ്വര്‍ണവും വെള്ളിയാഴ്ച 2.5 കിലോ ഗ്രാം സ്വര്‍ണവും മംഗലാപുരം വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. ആ സംഭവങ്ങളില്‍ നായന്‍മാര്‍മൂലയിലെ അബ്ബാസലി സബാന്‍ (23), കുടക് ബാഗമണ്ഡലം അയ്യങ്കേരി പള്ളിയില്‍ ബഷീര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
Related News:
കള്ളക്കടത്ത് സ്വര്‍ണമൊഴുകുന്നു; 5 കിലോ സ്വര്‍ണവുമായി കാസര്‍കോട്ടുകാരനടക്കം 2 പേര് പിടിയില്‍
Keywords : Mangalore, Gold, Airport, National, Kalanad, Arrest, Dubai, Gold worth Rs 14.62 lac, Seized, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടയില്‍ നാലാം തവണയാണ് മംഗലാപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത് പിടികൂടിയത്. സ്വര്‍ണത്തെ വയര്‍ രൂപത്തിലാക്കി വെള്ളിനിറം പൂശിയും, ഫ്രൈയിംങ് പാനിന് സ്വര്‍ണത്തിന്റെ പിടി ഘടിപ്പിച്ചുമാണ് സ്വര്‍ണം കടത്തിയത്. അഷ്‌റഫിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് അധികൃതര്‍ ഇയാളുടെ ലഗേജ് സ്‌കാന്‍ ചെയ്തപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.
വ്യാഴാഴ്ച കസ്റ്റംസ് ഇവിടെ നിന്ന് 2.45 കിലോ ഗ്രാം സ്വര്‍ണവും വെള്ളിയാഴ്ച 2.5 കിലോ ഗ്രാം സ്വര്‍ണവും മംഗലാപുരം വിമാനത്താവളത്തില്‍ പിടികൂടിയിരുന്നു. ആ സംഭവങ്ങളില്‍ നായന്‍മാര്‍മൂലയിലെ അബ്ബാസലി സബാന്‍ (23), കുടക് ബാഗമണ്ഡലം അയ്യങ്കേരി പള്ളിയില്‍ ബഷീര്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
Related News:
കള്ളക്കടത്ത് സ്വര്‍ണമൊഴുകുന്നു; 5 കിലോ സ്വര്‍ണവുമായി കാസര്‍കോട്ടുകാരനടക്കം 2 പേര് പിടിയില്‍
Also Read:
ബിരിയാണിപ്പൊതിയില്‍ ഒന്നരക്കിലോ സ്വര്‍ണം കടത്തിയ മലയാളി ചെന്നൈയില്‍ അറസ്റ്റില്‍