കള്ളക്കടത്ത് സ്വര്‍ണമൊഴുകുന്നു; 5 കിലോ സ്വര്‍ണവുമായി കാസര്‍കോട്ടുകാരനടക്കം 2 പേര്‍ പിടിയില്‍
Oct 25, 2013, 23:59 IST
കാസര്‍കോട്: മംഗലാപുരം വിമാനത്താവളം വഴി കോടികളുടെ സ്വര്‍ണമൊഴുകുന്നു. രണ്ട് ദിവസത്തിനുള്ളില്‍ അഞ്ച്കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയേയും മടിക്കേരി സ്വദേശിയെയും കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച ഒന്നരക്കിലോ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. നായന്മാര്‍മൂലയിലെ അബ്ബാസ് അലി സബാനെ(23)യാണ് കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.
ദുബൈയില്‍ നിന്നുമെത്തിയ എയര്‍ ഇന്ത്യാഎക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു സബാന്‍. കുളിമുറിയില്‍ സോപ്പും മറ്റും വയ്ക്കാന്‍ ഉപയോഗിക്കുന്ന ബ്രായ്ക്കറ്റ് ഹോല്‍ഡര്‍ രൂപത്തിലാക്കി വെള്ളിയുടെ നിറം പൂശിയാണ് സ്വര്‍ണം കടത്തി കൊണ്ടുവന്നത്.
വിമാനം ഇറങ്ങിവന്ന സബാന്റെ ലഗേജ് സംശയം തോന്നിയാണ് കസ്റ്റംസ് തുറന്ന് പരിശോധിച്ചത്. ഇതുകൂടാതെ ദുബൈയില്‍ നിന്നുമെത്തിയ ജെറ്റ് എയര്‍വെയ്‌സിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ചുവെച്ച ഒരുകിലോ സ്വര്‍ണക്കട്ടിയും കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്.
ദുബൈയില്‍ നിന്ന് രാജ്യാന്തര സര്‍വീസില്‍ മംഗലാപുരത്തെത്തി അവിടെ നിന്നും മുംബൈയിലേക്ക് ആഭ്യന്തര സര്‍വീസ് നടത്തുന്ന ജെറ്റ് എയര്‍ വെയ്‌സിലെ സീറ്റിനടിയിലായിരുന്നു സ്വര്‍ണക്കട്ടി ഉണ്ടായിരുന്നത്. ഇതിന്റെ ഉടമസ്ഥനെ കണ്ടെത്താനായില്ല. ആറുമാസം മുമ്പ് ഇതേവിമാനത്തില്‍ സമാനമായ രീതിയില്‍ സ്വര്‍ണം കടത്തിയ മലയാളികള്‍ അടക്കമുള്ള സംഘത്തെ റവന്യൂ ഇന്റലിജന്‍സ് വിഭാഗം മംഗലാപുരത്തും മുംബൈയിലുമായി അറസ്റ്റ് ചെയ്തിരുന്നു.
അതിനിടെ വെള്ളിയാഴ്ച വൈകിട്ട് ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്നും 2.5 കിലോ സ്വര്‍ണവുമായി മടിക്കേരി ബാഗമണ്ഡലം സ്വദേശി പള്ളിയില്‍ ബഷീറി(32)നെ കസ്റ്റംസ് അധികൃര്‍ അറസ്റ്റ് ചെയ്തു. തുണി തൂക്കിയിടുന്ന സ്റ്റീല്‍ ഹാങ്ങറിനകത്ത് സ്വര്‍ണം ഒഴിപ്പിച്ചാണ് ബഷീര്‍ കള്ളക്കടത്ത് നടത്തിയത്. കേരളത്തിലെ മുഴുവന്‍ വിമാനത്താവളങ്ങളിലും കസ്റ്റംസും റവന്യു ഇന്റലിജന്‍സും പരിശോധന കര്‍ശനമാക്കിയതോടെ ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന കള്ളക്കടത്ത് സംഘങ്ങള്‍ മംഗലാപുരം വിമാനത്താവളത്തിലേക്കാണ് സ്വര്‍ണം ഒഴുക്കുന്നത്. നെടുമ്പാശേരി സ്വര്‍ണക്കള്ളക്കടത്തിന് ശേഷവും ഇന്ത്യയിലേക്കും പ്രത്യേകിച്ച് കേരളത്തിലേക്കും സ്വര്‍ണത്തിന്റെ ഒഴുക്ക് തുടരുകയാണെന്നാണ് മംഗലാപുരത്ത് തുടര്‍ചയായി സ്വര്‍ണം പിടികൂടുന്നത് തെളിയിക്കുന്നത്.
സെക്‌സ്‌റാക്കറ്റ്: കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പെടെയുള്ള സംഘം അറസ്റ്റില്‍
Keywords: Gold seized worth Rs 80.5 lakh, Gold, Kasaragod, Mangalore, Arrest, Airport, Naimaramoola, Abbas ali Saban, Air india express, Traveller, Bathroom, Soap Luggage, Arrest, Revenue, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: