ബി ജെ പിയെ പൂട്ടാന്‍ രാജസ്ഥാനില്‍ വിശാല സഖ്യം; ആറ് പാര്‍ട്ടികള്‍ ചേര്‍ന്ന് രാജസ്ഥാന്‍ ലോക്താന്ത്രിക് മോര്‍ച്ച രൂപീകരിച്ചു
Sep 9, 2018, 11:12 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 09.09.2018) വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷപാര്‍ട്ടികളുടെ വിശാലസഖ്യം. ആറ് പാര്‍ട്ടികള്‍ ചേര്‍ന്നാണ് രാജസ്ഥാന്‍ ലോക്താന്ത്രിക് മോര്‍ച്ച എന്ന പേരില്‍ വിശാലസഖ്യം രൂപീകരിച്ചത്. ജയ്പുര്‍ കര്‍ണി ഹാളില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനത്തില്‍ മോര്‍ച്ചയുടെ ഔദ്യോഗിക പ്രഖ്യാപനം നടത്തി. സി പി ഐ(എം), സി പി ഐ, ജെ ഡി എസ്, എസ് പി, സി പി ഐ എം എല്‍-ലിബറേഷന്‍, എം സി പി ഐ-യുണൈറ്റഡ് എന്നീ കക്ഷികള്‍ അടങ്ങിയതാണ് മോര്‍ച്ച.
മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച് ഡി ദേവഗൗഡ ഉദ്ഘാടനം ചെയ്തു. സി പി ഐ(എം) പോളിറ്റ് ബ്യൂറോ അംഗം ഹന്നന്‍ മൊല്ല, സി പി ഐ ദേശീയ സെക്രട്ടറി അതുല്‍കുമാര്‍ അന്‍ജുന്‍, ജെ ഡി എസ് ദേശീയ സെക്രട്ടറി ഡാനിഷ് അലി, സി പി ഐ എം എല്‍ നേതാവ് മുഹമ്മദ് സലിം, മഹേന്ദ്രചൗധരി(ആര്‍ എല്‍ ഡി) എന്നിവര്‍ സംസാരിച്ചു. അമ്രാറാം(സിപിഐ എം), നരേന്ദ്ര ആചാരി(സി പി ഐ), പണ്ഡിറ്റ് രാംകിഷന്‍(എസ് പി), മഹേന്ദ്ര നേഹ(എം സി പി ഐ) എന്നിവരടങ്ങുന്ന പ്രസിഡീയം സമ്മേളനം നിയന്ത്രിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: National, New Delhi, news, BJP, Rajasthan, Politics, CPI, CPIM,SP, JDS, Samajvadi Party, 6 parties allied in rajasthan to face BJP