city-gold-ad-for-blogger

Police raid | മംഗ്ളൂറിലും ഉഡുപിയിലും പൊലീസ് റെയ്ഡ്; 8 പിഎഫ്ഐ നേതാക്കൾ അറസ്റ്റിൽ

/ സൂപ്പി വാണിമേൽ

മംഗ്ളുറു: (www.kasargodvartha.com)
ദക്ഷിണ കന്നഡ, ഉഡുപി ജില്ലകളിൽ ചൊവ്വാഴ്ച പൊലീസ് നടത്തിയ റെയ്ഡിൽ എട്ട് പോപുലർ ഫ്രണ്ട് നേതാക്കളെ അറസ്റ്റ് ചെയ്തു. മംഗ്ളുറു മേഖലയിൽ ഉള്ളാൾ, മംഗ്ളുറു, തലപ്പാടി, സൂറത്കൽ, ഉഡുപിയിൽ ഹൂദ്, ഗംഗോളി, ബൈന്തൂർ, ആദി ഉഡുപി എന്നിവിടങ്ങളിലാണ് റെയ്ഡ് നടത്തിയത്.
  
Police raid | മംഗ്ളൂറിലും ഉഡുപിയിലും പൊലീസ് റെയ്ഡ്; 8 പിഎഫ്ഐ നേതാക്കൾ അറസ്റ്റിൽ

മംഗ്ളൂറിൽ ഇസ്മാഈൽ എൻജിനീയർ, ശരീഫ്, ഇഖ്ബാൽ, നൗശാദ് എന്നിവരാണ് അറസ്റ്റിലായത്. ഉഡുപിയിൽ ഇല്ല്യാസ്, ആശിഖ്, റജബ്, അശ്‌റഫ് എന്നിവരും അറസ്റ്റിലായി.
  
Police raid | മംഗ്ളൂറിലും ഉഡുപിയിലും പൊലീസ് റെയ്ഡ്; 8 പിഎഫ്ഐ നേതാക്കൾ അറസ്റ്റിൽ

ജനാധിപത്യ രീതിയിലും പ്രത്യക്ഷമായും പ്രവർത്തിക്കുന്ന പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകൾ റെയ്ഡ് നടത്തി അറസ്റ്റ് ചെയ്യുന്ന പൊലീസും അന്വേഷണ ഏജൻസികളും എന്തുകൊണ്ടാണ് തീവ്ര ഹിന്ദുത്വ സംഘമായ ആർഎസ്എസിനെ എതിരെ നടപടി സ്വീകരിക്കാത്തതെന്ന് എസ്ഡിപിഐ സംസ്ഥാന ജനറൽ സെക്രടറി ഭാസ്കർ പ്രസാദ് ആരാഞ്ഞു. ആയുധമേന്തി കൊലവിളി നടത്തുന്ന ആർഎസ്എസിനു നേരെ മൗനം പാലിക്കുന്ന ഭരണകൂടത്തിന്റെ ദാസ്യം ജനങ്ങൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You Might Also Like:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia