Join Whatsapp Group. Join now!
Aster MIMS 10/10/2023

Student found dead | കാസർകോട് സ്വദേശിനിയായ വിദ്യാർഥിനിയെ മംഗ്ളൂറിലെ ഹോടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

Student found dead in hotel room#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
മംഗ്ളുറു: (www.kasargodvartha.com) കാസർകോട് സ്വദേശിനിയായ വിദ്യാർഥിനിയെ മംഗ്ളൂറിലെ ഹോടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെറുവത്തൂർ തിമിരി ചള്ളുവക്കോട് ദേവി നിവാസിൽ കെ വി അമൃത (25) ആണ് മരിച്ചത്. ബൽമട്ട റോഡിലെ റോയൽ പാർക് ഹോടെലിലെ മുറിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
  
Mangalore, Karnataka, News, Top-Headlines, Latest-News, Dead, Death, Student, College, College, Women, Police, Investigation, Student found dead in hotel room.

ശ്രീദേവി കോളജിലെ എം എസ് ഡബ്ല്യൂ അവസാന വർഷ വിദ്യാർഥിനിയായ അമൃത സുഹൃത്തുക്കൾക്കൊപ്പം മംഗ്ളൂറിൽ പേയിംഗ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു. അതിനിടെ ഞായറാഴ്ച സുഹൃത്തുക്കൾ അറിയാതെ യുവതി പോയെന്നാണ് വിവരം. തിങ്കളാഴ്ച ഒരു പരീക്ഷ മാത്രം എഴുതാൻ ബാക്കി നിൽക്കെയാണ് മരണപ്പെട്ടത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
  
Mangalore, Karnataka, News, Top-Headlines, Latest-News, Dead, Death, Student, College, College, Women, Police, Investigation, Student found dead in hotel room.

അയ്യപ്പൻ - ബാലാമണി ദമ്പതികളുടെ മകളാണ്. ഭർത്താവ് സുബിൻ ദുബൈയിലാണ്.

You Might Also Like:

Post a Comment