Woman missing | കൊല്ലൂരില്‍ ക്ഷേത്രദര്‍ശനത്തിന് എത്തിയ മലയാളി യുവതിയെ പുഴയില്‍ കാണാതായി; അപകടം ഒഴുക്കില്‍പ്പെട്ട ഭര്‍ത്താവിനെയും മകനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ
Sep 11, 2022, 21:47 IST
മംഗ്ളുറു: (www.kasargodvartha.com) കൊല്ലൂര്‍ മൂകാംബിക ക്ഷേത്രദര്‍ശനത്തിന് എത്തിയ മലയാളി യുവതിയെ സൗപര്‍ണിക പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായി. തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി ശാന്തി ശേഖറാണ് (42) അപകടത്തില്‍പ്പെട്ടത്.
14 കുടുംബാംഗങ്ങള്‍ക്കൊപ്പം കൊല്ലൂര്‍ ക്ഷേത്രത്തില്‍ എത്തിയ ശാന്തി ശേഖര്‍, ഭര്‍ത്താവ് മുരുകനും മകന് ആദിത്യനുമൊപ്പം ശനിയാഴ്ച വൈകീട്ട് സൗപര്‍ണിക നദിയില്‍ കുളിക്കാനിറങ്ങിയതായിരുന്നു. അതിനിടെ ആദിത്യന് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടു.
രക്ഷിക്കാന്‍ ചെന്ന മുരുകനും ഒഴുക്കില്‍ പെട്ടതോടെ പരിഭ്രാന്തയായ ശാന്തി ശേഖരന് അവരെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. അതിനിടെയാണ് യുവതിയെ പുഴയില്‍ കാണാതായത്. നാട്ടുകാരുടെ സഹായത്തോടെ മുരുകനെയും ആദിത്യനെയും രക്ഷപ്പെടുത്തി. എന്നാല്‍ യുവതിയെ കണ്ടെത്താനായില്ല. പൊലീസും ഫയര്‍ ഫോഴ്സും തിരച്ചില്‍ നടത്തുന്നു. പ്രദേശത്ത് പെയ്യുന്ന കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ടെന്നാണ് സൂചന.

ഈ വാർത്ത കൂടി വായിക്കൂ:
Keywords: Latest-News, National, Top-Headlines, Missing, Drown, Investigation, Karnataka, Mangalore, Souparnika River, Kerala woman washed away in Souparnika river.
< !- START disable copy paste --> 