Gold smuggling | മംഗ്ളുറു വിമാനത്താവളത്തിൽ 5 ദിവസത്തിനിടെ കസ്റ്റംസ് സംഘം പിടികൂടിയത് 44 ലക്ഷം രൂപയുടെ സ്വർണം; യുവതിയടക്കം 5 പേർ പിടിയിലായി
Sep 11, 2022, 12:21 IST
മംഗ്ളുറു: (www.kasargodvartha.com) സെപ്റ്റംബർ ആറിനും 10 നും ഇടയിൽ മംഗ്ളുറു അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 44.33 ലക്ഷം രൂപ വിലമതിക്കുന്ന 869 ഗ്രാം 24 കാരറ്റ് സ്വർണം പിടിച്ചെടുത്തതായി കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. വ്യത്യസ്ത സംഭവങ്ങളിലായി ഒരു യുവതിയടക്കം അഞ്ച് പേരിൽ നിന്നാണ് സ്വർണം പിടികൂടിയത്.
ഇവരെല്ലാം കാസർകോട്, ദക്ഷിണ കന്നഡ ജില്ലകളിൽ നിന്നുള്ളവരാണ്. ദുബൈയിൽ നിന്നാണ് ഇവർ എത്തിയത്. സ്വർണം കടത്താനായി വ്യത്യസ്ത രീതികൾ ഉപയോഗിച്ചു. ജീൻസ് പാന്റ്‌സ്, അടിവസ്‌ത്രം, ബനിയൻ, ഷൂ, മലാശയം എന്നിവയിൽ പേസ്റ്റിന്റെയും പൊടിയുടെയും രൂപത്തിൽ സ്വർണം ഒളിപ്പിച്ചത് അടക്കമുള്ള രീതികളാണ് ഇവർ പ്രയോഗിച്ചത്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Keywords: Smuggled gold worth Rs 44 lakhs confiscated at MIA in 5 days, Karnataka, News, Mangalore, Top-Headlines, Gold, Smuggling, Airport, Kasaragod, Investigation, Dubai, Customs.
< !- START disable copy paste --> 