city-gold-ad-for-blogger

Felicitated | ജ്വലറി കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്ത കാസര്‍കോട് പൊലീസിന് കര്‍ണാടക പൊലീസിന്റെ അനുമോദനം

മംഗ്‌ളുറു: (www.kasargodvartha.com) നഗരത്തില്‍ ഹമ്പന്‍കട്ടയില്‍ ജ്വലറി ജീവനക്കാരനെ കുത്തിക്കൊന്ന കേസില്‍ കോഴിക്കോട് ജില്ലയിലെ പിപി ശിഫാസിനെ (33) അറസ്റ്റ് ചെയ്ത കാസര്‍കോട് പൊലീസ് സംഘത്തിന് കര്‍ണാടക പൊലീസിന്റെ ആദരം. മംഗ്‌ളുറു സിറ്റി പൊലീസ് കമീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ കമീഷണര്‍ കുല്‍ദീപ് കുമാര്‍ അനുമോദന പത്രം കൈമാറി.
              
Felicitated | ജ്വലറി കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്ത കാസര്‍കോട് പൊലീസിന് കര്‍ണാടക പൊലീസിന്റെ അനുമോദനം

കാസര്‍കോട് ഡിവൈ എസ്പി പികെ സുധാകരന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ റിജേഷ് കാട്ടാമ്പള്ളി, നിജിന്‍ കുമാര്‍ എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി. കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് അത്താവര്‍ സ്വദേശി രാഘവേന്ദ്ര ആചാര്യ (54) കൊല്ലപ്പെട്ടത്. മാര്‍ച് രണ്ടിന് കാസര്‍കോട് ടൗണില്‍ നിന്നായിരുന്നു അറസ്റ്റ്.
                
Felicitated | ജ്വലറി കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്ത കാസര്‍കോട് പൊലീസിന് കര്‍ണാടക പൊലീസിന്റെ അനുമോദനം

അറസ്റ്റിലായ യുവാവ് 2014മുതല്‍ 2019വരെ ഗള്‍ഫിലായിരുന്നു എന്ന് കമീഷണര്‍ പറഞ്ഞു. 'നാട്ടില്‍ എത്തി മംഗ്‌ളുറു സ്വകാര്യ കോളജില്‍ മെകാനികല്‍ എന്‍ജിനീയറിംഗ് ഡിപ്‌ളോമ കോഴ്‌സിന് ചേര്‍ന്നെങ്കിലും രണ്ടാം വര്‍ഷം പഠനം നിറുത്തുകയായിരുന്നു. കൊലപാതകവും കവര്‍ചയും ലക്ഷ്യമിട്ട് തന്നെയാണ് പ്രതി ജ്വലറിയില്‍ കടന്നതെന്ന് സാഹചര്യത്തെളിവുകള്‍ സൂചിപ്പിക്കുന്നു. ഒന്നിന് മേലെ മറ്റൊന്നായി കുപ്പായം ധരിച്ചത് രക്ഷാമാര്‍ഗമാണ്', പൊലീസ് പറഞ്ഞു. കേസ് അന്വേഷിച്ച മംഗ്‌ളുറു പൊലീസ് സംഘത്തിന് കമീഷണര്‍ 25,000 രൂപ റിവാര്‍ഡ് പ്രഖ്യാപിച്ചു.
          
Felicitated | ജ്വലറി കൊലക്കേസ് പ്രതിയെ അറസ്റ്റ് ചെയ്ത കാസര്‍കോട് പൊലീസിന് കര്‍ണാടക പൊലീസിന്റെ അനുമോദനം

ALSO READ:

Keywords:  Latest-News, National, Karnataka, Mangalore, Kasaragod, Top-Headlines, Police, Police-Officer, Felicitated, Felicitation, Crime, Murder-Case, Arrested, Mangalore Jewellery Staff Murder Case, Kerala Police, Kasaragod Police, Mangalore Police Commissioner, KULDEEP KUMAR R JAIN IPS, Mangalore Police Commissioner felicitated Kasargod cops in jewellery staff murder case.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia