Join Whatsapp Group. Join now!
Aster mims 04/11/2022

Arrested | മംഗ്‌ളൂറില്‍ കടയ്ക്കുള്ളില്‍ ജ്വലറി ജീവനക്കാരന്റെ കൊലപാതകം: യുവാവ് കാസര്‍കോട്ട് അറസ്റ്റില്‍; പിടിയിലായത് ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍

Jewellery staff murder case: Youth arrested, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസര്‍കോട്: (www.kasargodvartha.com) മംഗ്ളുറു ഹമ്പന്‍കട്ടയില്‍ ജ്വലറി ജീവനക്കാരന്‍ കടയ്ക്കുള്ളില്‍ കുത്തേറ്റ് മരിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് ജില്ലയിലെ പിപി ശിഫാസിനെ (33) യാണ് കാസര്‍കോട് മല്ലികാര്‍ജുന ക്ഷേത്ര പരിസരത്ത് വച്ച് വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെ കാസര്‍കോട് ഡിവൈഎസ്പി പികെ സുധാകരന്‍, ഡിസിആര്‍ബി ഡിവൈഎസ്ബി അബ്ദുര്‍ റഹീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
          
Latest-News, Kerala, Kasaragod, Top-Headlines, Crime, Murder, Arrested, Karnataka, Mangalore, Jewellery staff murder case: Youth arrested.

കഴിഞ്ഞ ഫെബ്രുവരി മൂന്നിനാണ് സംഭവം നടന്നത്. അത്താവര്‍ സ്വദേശി രാഘവേന്ദ്ര ആചാര്യയാണ് (54) മരിച്ചത്. മംഗ്ളുറു ഹമ്പന്‍കട്ടയിലെ മിലാഗ്രസ് സ്‌കൂളിന് സമീപമുള്ള 'മംഗ്ളുറു ജ്വലേര്‍സ്' കടയില്‍ ഉച്ചകഴിഞ്ഞ് 3.30 ഓടെ ഉപഭോക്താവിന്റെ വേഷത്തില്‍ എത്തിയ കൊലയാളി രാഘവേന്ദ്ര ആചാര്യയുടെ കഴുത്തില്‍ കത്തികൊണ്ട് വെട്ടിയ ശേഷം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന് രക്ഷപ്പെടുകയായിരുന്നുവെന്നാണ് കേസ്.

കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അക്രമിയെ പിടികൂടാന്‍ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. കറുത്ത ടീ ഷര്‍ടും നീല ജീന്‍സ് പാന്റും കറുത്ത മുഖംമൂടിയും കണ്ണടയും ധരിച്ചിരിക്കുന്ന ഒരാളുടെ ചിത്രമാണ് പൊലീസ് അന്ന് പുറത്തുവിട്ടത്. കൊലയാളിക്കായി കേരളത്തിലടക്കം പൊലീസ് അന്വേഷണം ഊര്‍ജിതമായി നടക്കുന്നതിനിടെയാണ് ശിഫാസ് പിടിയിലായത്. ഇയാളെ അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തില്‍ സിപിഒ നിജിന്‍ കുമാര്‍, രജീഷ് കാട്ടാമ്പള്ളി, സുജിത്ത്, സജീഷ്, ഡ്രൈവര്‍ ചെറിയാന്‍ എന്നിവരും ഉണ്ടായിരുന്നു.
        
Latest-News, Kerala, Kasaragod, Top-Headlines, Crime, Murder, Arrested, Karnataka, Mangalore, Jewellery staff murder case: Youth arrested.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Crime, Murder, Arrested, Karnataka, Mangalore, Jewellery staff murder case: Youth arrested.
< !- START disable copy paste -->

Post a Comment