city-gold-ad-for-blogger

പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

വിദ്യാനഗര്‍: (www.kasargodvartha.com 15.08.2017) തുണിഅലക്കുന്നതിനിടെ പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ചേരൂരിലെ റാഷിദിന്റെ ഭാര്യ റുമൈസ (22) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെയാണ് റുമൈസയെ ചേരൂരിലെ പുഴയില്‍ കാണാതായത്. ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ പെരുമ്പള പാലത്തിന് സമീപമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.

വസ്ത്രങ്ങള്‍ അലക്കിക്കൊണ്ടിരിക്കെ അബദ്ധത്തില്‍ പുഴയില്‍ വീണതെന്നാണ് സംശയിക്കുന്നത്. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി പരിശോധന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് യുവതിയുടെ മൃതദേഹം പെരുമ്പള പാലത്തിന് സമീപം കണ്ടെത്തിയത്. ഗള്‍ഫിലായിരുന്ന റുമൈസ ശനിയാഴ്ചയാണ് നാട്ടിലെത്തിയത്. ഒരു കുട്ടിയുണ്ട്. യുവതിയുടെ മരണം നാടിനെ ദു:ഖത്തിലാഴ്ത്തി.

ഗള്‍ഫില്‍ നിന്നെത്തിയ യുവതിയെ തുണിഅലക്കിക്കൊണ്ടിരിക്കെ പുഴയില്‍ വീണ് കാണാതായി

പുഴയില്‍ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Deadbody, River, Missing, Woman's dead body found in River
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia