കോളജ് വിദ്യാര്‍ത്ഥിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ 17കാരന്മാര്‍ അറസ്റ്റില്‍
Mar 9, 2013, 13:45 IST

നേരത്തെ അറസ്റ്റിലായ രണ്ടു പേരില്‍ ഒരാളും 17 വയസുകാരനാണ്. ഇക്കഴിഞ്ഞ ഫെബ്രുവരി ആറിന് വൈകിട്ട് മൂന്ന് മണിയോടെ നെല്ലിക്കുന്ന് ലളിത കലാസദനം ഓഡിറ്റോറിയത്തില്‍ കോളജ് ഡേ പരിപാടി നടക്കുന്നതിനിടയിലാണ് വിദ്യാനഗര്‍ ത്രിവേണി കോളജിലെ വിദ്യാര്‍ത്ഥിയായ ചെര്‍ക്കളയിലെ ഇബ്രാഹിം ഷാനിദിനെ (18) കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇപ്പോള്‍ അറസ്റ്റിലായ ബട്ടംപാറയിലെ 17 കാരനെതിരെ 12 ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്.
ഇതില്‍ 307 വകപ്പു പ്രകാരമുള്ള വധശ്രമക്കേസ് മൂന്നെണ്ണമാണ്. 308 പ്രകാരമുള്ള നരഹത്യാകേസ് രണ്ടെണ്ണവുമുണ്ട്. മറ്റ് കേസുകള്‍ വര്‍ഗീയ സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും അക്രമം നടത്തിയതിനുമാണ്. കേളുഗുഡെ സ്വദേശിയായ 17 കാരനെതിരെ എട്ട് ക്രിമിനല്‍ കേസുകളാണ് നിലവിലുള്ളത്. ഇതില്‍ രണ്ട് വധശ്രമക്കേസും ഉള്‍പെടുന്നു. പ്രതികളെ ശനിയാഴ്ച ഉച്ചയോടെ കാസര്‍കോട് ജുവനല്‍ കോടതിയില്‍ ഹാജരാക്കും.
Related News:
ഷാനിദ് വധശ്രമകേസില്‍ രണ്ടു പേര്‍ വലയില്‍
Keywords: Arrest, College, Student, Murder-Attempt, Court, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.