city-gold-ad-for-blogger

Arrested | ബോര്‍വെല്‍ ഏജന്റിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന കേസ്; 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com) സീതാംഗോളി പീലിപ്പള്ളം ചൗക്കാറില്‍ വീട്ടില്‍ തനിച്ച് താമസിക്കുന്ന ബോര്‍വെല്‍ ഏജന്റ് തോമസ് ക്രാസ്റ്റ (63)യെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന കേസില്‍ അയല്‍വാസികളായ രണ്ടുപേര്‍ അറസ്റ്റില്‍. കര്‍ണാടക സ്വദേശി മുനീര്‍ (41), ഭാര്യാ സഹോദരന്‍ അശ്‌റഫ് (38) എന്നിവരെ കര്‍ണാടകത്തില്‍ നിന്നുമാണ് പിടികൂടിയതെന്ന് ജില്ലാ പൊലീസ് ചീഫ് ഡോ. വൈഭവ് സക്സേന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
         
Arrested | ബോര്‍വെല്‍ ഏജന്റിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന കേസ്; 2 പേര്‍ അറസ്റ്റില്‍

പൊലീസ് പറയുന്നത്: കുഴല്‍ക്കിണര്‍ നിര്‍മാണകരാറുകാരനായ തോമസ് ക്രാസ്റ്റയുടെ മൃതദേഹം കഴിഞ്ഞ ജൂലൈ ഒന്നിനാണ് ഇയാളുടെ തൊഴിലാളികളുടെ താമസസ്ഥലത്തിന് സമീപത്തെ സെപ്റ്റിക് ടാങ്കില്‍ നിന്നും കണ്ടെത്തിയത്. ഇതിന് രണ്ടുദിവസം മുമ്പാണ് കൊലപാതകം നടന്നത്. ക്രാസ്റ്റയുടെ നാലേമുക്കാല്‍ പവന്‍ സ്വര്‍ണമാലയും ഒരു പവന്‍ വരുന്ന മോതിരവും പ്രതികളില്‍ നിന്നും കണ്ടെടുത്തു.

ALSO READ:
കുഴല്‍ക്കിണര്‍ ഏജന്റിനെ കൊന്ന് ചാക്കില്‍കെട്ടി സെപ്റ്റിക് കുഴിയില്‍ തള്ളിയെന്ന കേസില്‍ 2 പേര്‍ പിടിയില്‍; അറസ്റ്റ് വൈകിട്ടോടെ; ഒരാള്‍ കല്യാണവീരന്‍, ഒരു മാസം കൊണ്ട് പൊലീസ് തെളിയിച്ചത് 3 കൊലപാതകങ്ങള്‍

17 വര്‍ഷമായി ക്രാസ്റ്റയുടെ അയല്‍വീട്ടിലാണ് പ്രതികള്‍ താമസിക്കുന്നത്. കര്‍ണാടക ചിക്മംഗ്‌ളൂറു കടൂരില്‍ ഹോടെല്‍ തൊഴിലാളിയാണ് അശ്‌റഫ്. കൊലപാതകശേഷം മൊബൈല്‍ സ്വിച് ഓഫ് ചെയ്ത് മുങ്ങിയ ഇവരെ കര്‍ണാടകത്തില്‍ നിന്നുമാണ് സമര്‍ഥമായ നീക്കത്തിലൂടെ പിടികൂട്ടിയത്.
      
Arrested | ബോര്‍വെല്‍ ഏജന്റിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന കേസ്; 2 പേര്‍ അറസ്റ്റില്‍

തലക്കടിച്ച് വീഴ്ത്തി, തുണിയില്‍ ചാക്കില്‍ കെട്ടി സെപ്റ്റിക് ടാങ്കില്‍ തള്ളുകയായിരുന്നു. ഇക്കഴിഞ്ഞ കഴിഞ്ഞ ജൂണ്‍ 28ന് രാവിലെ മുനീറും ഭാര്യ സഹോദന്‍ അശ്‌റഫും ക്രാസ്റ്റയെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കൊല നടത്തിയത്. ഇരുമ്പ് ദണ്ഡ് കൊണ്ട് മൂന്നുനാലു തവണ മുനീര്‍ തലക്കടിച്ചപ്പോള്‍ ബോധം കെട്ടുവീണു. പിന്നാലെ ചെത്തുകല്ല് അശ്‌റഫ് തലക്കിട്ടു. തല ഇരുപതിലധികം കഷണമായി ചിതറി.

വീട്ടിലെ ജനല്‍ കര്‍ടന്‍ ഉപയോഗിച്ച് പിന്നീട് മൃതദേഹം വരിഞ്ഞുകെട്ടി സൂക്ഷിച്ചു. വൈകിട്ട് വീടിനടുത്തു തന്നെയുള്ള ക്രാസ്റ്റുടെ ഷെഡ്ഡിന് സമീപത്തെ സെപ്റ്റിക് ടാങ്കിന്റെ സ്ലാബ് ഇളക്കി മാറ്റി മൃതദേഹം അതില്‍ തള്ളി. 29 മുതല്‍ ക്രാസ്റ്റയെ കാണാത്തതിനാല്‍ നാട്ടുകാര്‍ അന്വേഷിക്കുയായിരുന്നു. ഒന്നിന് ഉച്ചക്കുശേഷം കക്കൂസ് ടാങ്കില്‍ നിന്ന് ഈച്ചയാര്‍ക്കുന്നത് നാട്ടുകാര്‍ കണ്ടു. നീക്കിനോക്കിയപ്പോള്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. സംഭവത്തിന് ശേഷം അല്‍പം സ്വര്‍ണം വിറ്റ് അടിച്ചുപൊളിച്ച ശേഷം പ്രതികള്‍ മൊബൈല്‍ സ്വിച് ഓഫ് ചെയ്ത് മുങ്ങി.
 

മൃതദേഹം കണ്ട ശേഷം പൊലീസ് അയല്‍പക്കക്കാരുടെ മൊഴിയെടുക്കാന്‍ എത്തിയപ്പോഴാണ് മുനീറും അശ്‌റഫും നാട്ടില്‍ നിന്നും മുങ്ങിയതായി കണ്ടെത്തിയത്. വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച് ഓഫുമായത് സംശയം വര്‍ധിപ്പിച്ചു. പിന്നാലെ മൃതദേഹം വരിഞ്ഞുകെട്ടിയ കര്‍ടന്‍ തുണിയുടെ കഷണം മുനീറിന്റെ വീട്ടില്‍ നിന്നും കിട്ടിയതോടെ കേസില്‍ നിര്‍ണായക തുമ്പായി. കൊലക്ക് മുന്നോടിയായി ഇവര്‍ കുടുംബത്തെ ഭാര്യാ വീട്ടിലേക്ക് അയച്ചിരുന്നു.

വീട്ടിലെ പശുക്കള്‍ക്കും കോഴികള്‍ക്കും രണ്ടു ദിവസമായി ഭക്ഷണം നല്‍കാതെ ഇവര്‍ മുങ്ങിയതും സംശയം ബലപ്പെടുത്തി. ക്രാസ്റ്റയുടെ തലക്കടിച്ച ഇരുമ്പുദണ്ഡും മോഷ്ടിച്ച ആഭരണവും പൊലീസ് കണ്ടെടുത്തു. 1994 മുതല്‍ ഭാര്യയും മക്കളുമായി വേര്‍പിരിഞ്ഞ് താമസിക്കുന്ന ക്രാസ്റ്റയുടെ സാമ്പത്തിക സ്ഥിതി അറിയാവുന്നയാളായിരിക്കും കെലപാതകത്തിന് പിന്നിലെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു.
       
Arrested | ബോര്‍വെല്‍ ഏജന്റിനെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളിയെന്ന കേസ്; 2 പേര്‍ അറസ്റ്റില്‍

നാട്ടില്‍ ആരുമായും അടുത്തിടപെടാത്ത ക്രാസ്റ്റ സാമ്പത്തികമായി നല്ല നിലയിലാണ്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്‍നോട്ടത്തില്‍ ഡിവൈഎസ്പി പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. വിദ്യാനഗര്‍ എസ്എച്ഒ പി പ്രമോദിനായിരുന്നു ചുമതല. ബദിയടുക്ക എസ്‌ഐ കെ പി വിനോദ് കുമാര്‍, ഗ്രേഡ് എസ്‌ഐ ലക്ഷ്മീനാരായണന്‍, എസ്‌ഐ ഫിറോസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 12 അംഗ പ്രത്യേക സംഘമാണ് കേസ് തെളിയിച്ചത്.

Keywords: Borwell Agent, Murder Case, Accused Arrested, Kerala News, Kasaragod News, Makayalam News, Crime, Murder,  Two arrested in borwell agent murder case. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia