Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | കുഴല്‍ക്കിണര്‍ ഏജന്റിനെ കൊന്ന് ചാക്കില്‍കെട്ടി സെപ്റ്റിക് കുഴിയില്‍ തള്ളിയെന്ന കേസില്‍ 2 പേര്‍ പിടിയില്‍; അറസ്റ്റ് വൈകിട്ടോടെ; ഒരാള്‍ കല്യാണവീരന്‍, ഒരു മാസം കൊണ്ട് പൊലീസ് തെളിയിച്ചത് 3 കൊലപാതകങ്ങള്‍

'കൃത്യം ചെയ്തത് താമസസ്ഥലത്തേക്ക് വിളിച്ചു വരുത്തി' Arrested, Badiadka, Murder Case, Police, Accused
കാസര്‍കോട്: (www.kasargodvartha.com) ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട സീതാംഗോളി, ചൗക്കാട് സ്വദേശിയും കുഴല്‍ക്കിണര്‍ ഏജന്റുമായ തോമസ് ക്രാസ്റ്റ (63)യെ കൊലപ്പെടുത്തി ചാക്കില്‍കെട്ടി സെപ്റ്റിക് കുഴിയില്‍ തള്ളിയെന്ന കേസില്‍ രണ്ടുപേര്‍ പൊലീസ് പിടിയിലായി. ഇതോടെ ഒരു മാസം കൊണ്ട് പൊലീസ് തെളിയിച്ചത് മൂന്ന് കൊലപാതകങ്ങളാണ്.
               
News, Kerala, Kerala-News, Kasaragod-News, Top-Headlines, Arrested, Badiadka, Murder Case, Police, Accused, Malayalam-News, Two arrested in Badiadka murder case.

ബദിയടുക്കയിലെ കൊലക്കേസി രണ്ട് പ്രതികളുടെയും അറസ്റ്റ് വ്യാഴാഴ്ച വൈകിട്ട് വാര്‍ത്താ സമ്മേളനത്തില്‍ അറിയിക്കുമെന്ന് അന്വേഷണസംഘം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

പൊലീസ് പറയുന്നത്: കര്‍ണാടക സ്വദേശിയും സീതാംഗോളിയില്‍ താമസക്കാരനുമായ മുനീറിന്റെ നേതൃത്വത്തിലാണ് കൊലപാതകം നടന്നത്. തോമസ് ക്രാസ്റ്റയെ ഇവരുടെ താമസസ്ഥലത്തേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തിയശേഷം ചാക്കില്‍കെട്ടി വീടിന് സമീപത്തെ പറമ്പിലെ സെപ്റ്റിക് കുഴിയില്‍ തള്ളുകയായിരുന്നു.

ALSO READ:
കുഴല്‍ക്കിണര്‍ ഏജന്റിന്റെ കൊലപാതകം: മൃതദേഹം സെപ്റ്റിക് ടാങ്കില്‍ നിന്ന് പുറത്തെടുത്തു; അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ച് അന്വേഷണം; ഏതാനും പേര്‍ കസ്റ്റഡിയില്‍  

കവര്‍ചയും മുമ്പ് ഉണ്ടായ വഴക്കിന്റെ പ്രതികാരവുമായാണ് പ്രതികളെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനകളാണ് പുറത്ത് വരുന്നത്. കൊലപാതകം നടന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് പ്രതികള്‍ പിടിയിലായിരിക്കുന്നത്. മുനീറിനെ ആദ്യം തന്നെ പൊലീസ് പിടികൂടിയിരുന്നു. ഇയാളുടെ കൂട്ടാളിയെ കര്‍ണാടകയില്‍ നിന്നാണ് പിടികൂടിയത്.

കൊലപാതകവിവരമറിഞ്ഞ് 'ഗോള്‍ഡണ്‍ അവേഴ്‌സില്‍' ജില്ലാ പൊലീസ് ചീഫ് ഡോ.വൈഭവ് സക്‌സേന, അന്വേഷണ സംഘത്തെ നയിച്ച കാസര്‍കോട് ഡിവൈഎസ്പി പി കെ സുധാകരന്‍, അന്വേഷണ ഉദ്യോഗസ്ഥനായ വിദ്യാനഗര്‍ സി ഐ പ്രമോദ്, ബദിയടുക്ക എസ് ഐ കെ പി വിനോദ് കുമാര്‍, ഗ്രേഡ് എസ് ഐ ലക്ഷ്മീനാരായണന്‍, എസ് ഐ ഫിറോസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള 12 അംഗ പ്രത്യേക സംഘമാണ് സമര്‍ഥമായി കേസ് തെളിയിച്ചത്.
   
News, Kerala, Kerala-News, Kasaragod-News, Top-Headlines, Arrested, Badiadka, Murder Case, Police, Accused, Malayalam-News, Two arrested in Badiadka murder case.

കാസര്‍കോട് സബ്ഡിവിഷന്‍ പരിധിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നടന്ന മൂന്ന് കൊലപാതകങ്ങളാണ് പൊലീസ് തെളിയിച്ചത്.

മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പൈവളിഗെ കളായില്‍ പ്രഭാകര നൊണ്ടയെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അടക്കം അഞ്ചംഗ ക്വടേഷന്‍ സംഘത്തെ അറസ്റ്റ് ചെയ്തത് 24 മണിക്കൂറിനകമാണ്. സഹോദരന്‍ ജയറാം നൊണ്ടയടക്കമുള്ള മുഴുവന്‍ പ്രതികളെയും ആയുധങ്ങള്‍ സഹിതമാണ് അറസ്റ്റ് ചെയ്തത്.

10 ദിവസം മുമ്പ് ബദിയടുക്കയില്‍ ബന്ധുവായ യുവതിയെ ഫോണിലൂടെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തില്‍ മധൂര്‍ അറന്തോടിലെ സഞ്ജീവ - സുമതി ദമ്പതികളുടെ മകന്‍ സന്ദീപിനെ (26) കൊലപ്പെടുത്തിയ കേസില്‍ മുങ്ങിയ പ്രതി പവന്‍ രാജിനെ(22)യും ആയുധങ്ങള്‍ സഹിതം അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞു.

ഇപ്പോള്‍ സീതാംഗോളി തോമസ് ക്രാസ്റ്റ വധ കേസിലും പ്രതികള്‍ മൂന്ന് ദിവസത്തിനകം പിടിയിലായിരിക്കുകയാണ്.

Keywords: News, Kerala, Kerala-News, Kasaragod-News, Top-Headlines, Arrested, Badiadka, Murder Case, Police, Accused, Malayalam-News, Two arrested in Badiadka murder case.< !- START disable copy paste -->

Post a Comment