city-gold-ad-for-blogger

കൈനോത്ത് 13 കാരന്‍ പുലിയെ കണ്ട് ഭയന്നോടി, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കും

മേല്‍പറമ്പ്: (www.kasargodvartha.com 01/02/2015) കൈനോത്ത് സൈക്കിള്‍ ഓടിക്കുകയായിരുന്ന 13 വയസുകാരന് പുലിയെ കണ്ട് ഭയന്നോടി വീണ് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ഏഴ് മണിയോടെ കൈനോത്ത് ഇല്ലത്തെ മുസ്തഫയാണ് പുലിയെ കണ്ടത്. സൈക്കിള്‍ ഓടിക്കുകയായിരുന്ന മുസ്തഫയ്ക്ക് പുലിയെ കണ്ട് ഭയന്നോടുന്നതിനിടെയാണ് വീണ് പരിക്കേറ്റത്.

സ്ഥലത്ത് പുലിയുടേതെന്ന് സംശയിക്കുന്ന കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സംഭവ സ്ഥലം തിങ്കളാഴ്ച സന്ദര്‍ശിക്കും. കൈനോത്ത് പുലിയെ കണ്ടതായി കഴിഞ്ഞ ദിവസം നാട്ടുകാരായ ചിലര്‍ വെളിപ്പെടുത്തിയിരുന്നു. പുലിയിറങ്ങിയതായുള്ള അഭ്യൂഹം പരന്നതോടെ ജനങ്ങള്‍ ഭീതിയില്‍ കഴിയുകയായിരുന്നു. ഇതിനിടയിലാണ് 13 വയസുകാരന്‍ പുലിയെ കണ്ടതായി വെളിപ്പെടുത്തിയത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

കൈനോത്ത് 13 കാരന്‍ പുലിയെ കണ്ട് ഭയന്നോടി, ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കും

Related News: 
മേല്‍പറമ്പ് കൈനോത്ത് പുലിയിറങ്ങിയതായി നാട്ടുകാര്‍

Keywords : Kasaragod, Kerala, Melparamba, Leopard, Student, Bicycle, Injured, Kainoth. 

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia